Wednesday, November 06, 2013

ആചാര്യവാണി 06-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 06-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

വീടിന് വാതിലുണ്ടാക്കാറുണ്ട്. അകത്തു കയറാനും പുറത്തിറങ്ങാനുമുള്ള ഈ സംവിധാനത്തിന് അകത്തു നിന്നും പുറത്തു നിന്നും പൂട്ടാനുള്ള ഏർപ്പാടുണ്ടായിരിക്കും. അകത്തെ സാക്ഷാ സ്വയം ബന്ധിക്കാവുന്നതും പുറത്തേത് അന്യർക്ക് പൂട്ടാവുന്നതും ആണ്. അകത്തുള്ളയാൾ അകത്തു നിന്നു പൂട്ടിയാൽ അത് സംരക്ഷണവും അകത്തുള്ളയാളിനെ ആരാനും പുറത്തുനിന്നു പൂട്ടിയാൽ അത് ബന്ധനവും ആയിരിക്കും. അമൃതബന്ധനത്തിന്റെ താഴ് അകത്തും മൃത്യുബന്ധനത്തിന്റെത് പുറത്തുമാണ്.
ഒരു വശത്തു മാത്രം താഴുള്ള വീടുണ്ട്. പുറത്തു മാത്രം. അതിന് കാരാഗൃഹമെന്നു പറയും. വീടും കാരാഗൃഹവും തമ്മിലെ അന്തരമിതാണ്. വീട്ടിൽ സ്വയം പൂട്ടി കഴിയാം. കാരാഗൃഹത്തിൽ പൂട്ടിയിടുകയാണ്. താക്കോൽ കാവൽക്കാരന്റെ  കൈവശം ആയിരിക്കും. അയാൾക്ക് ഇഷ്ടമുള്ളപ്പോഴേ തുറക്കൂ. മൃത്യുബന്ധനം ഇതാണ്‌. വീട്ടിലെ ബന്ധനം അമൃതബന്ധനവും.

ബന്ധനം ഇങ്ങനെ രണ്ടു വിധത്തിലുണ്ടെന്ന് മനസ്സിലാക്കാം. ആദ്യത്തേത് പരദത്തം. മറ്റത് സ്വായത്തം. ഒന്നു ത്യാജ്യം, മറ്റത് ഗ്രാഹ്യം. എന്നെ ഈ മൃത്യുബന്ധനത്തിൽ നിന്നു വിടുതൽ ചെയ്ത് അമൃതബന്ധനത്തിലാക്കൂ. മൃത്യോര്മുക്ഷീയമാഽമൃതാത്.
കടപ്പാട് പ്രമുഖ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ രചിച്ച മഹാമൃത്യുഞ്ജയം എന്ന പുസ്തകത്തിലെ പുറം പന്ത്രണ്ട്, പതിമൂന്ന്. പുസ്തകം വാങ്ങുവാൻ http://onlinestore.dcbooks.com/authors/acharya-narendra-bhooshan

ആചാര്യജിയുടെ ഉപനിഷത്ത്‌ മലയാളഭാഷ്യം ദശോപനിഷത്ത് ശ്രുതിപ്രിയ ഭാഷാഭാഷ്യം
http://onlinestore.dcbooks.com/books/Dasopanishathu-Sruthipriyabhashabhashyam

എന്റെ കുറിപ്പ്‌

വേദം സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടിയാണ് മഹാമൃത്യുഞ്ജയം എന്ന മനോഹരമായ മന്ത്രഭാഷ്യമായ ഈ ചെറുപുസ്തകം (46 പുറങ്ങൾ മാത്രം). വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും ആർഷനാദം മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in

 

No comments: