Monday, October 28, 2013

ആചാര്യവാണി - സ്വ. നരേന്ദ്രഭൂഷൺ

ആചാര്യവാണി
മനുഷ്യജീവിതത്തിലെ പരമമായ പുണ്യം അറിവിന്‍റെ ഉറവ കൂടി ഈശ്വരനില്‍ നിന്നാണ് എന്ന ബോധ്യമാണ്. സൂര്യനും ചന്ദ്രനും ഭൂമിയും മനുഷ്യശരീരവും എല്ലാം ഈശ്വരീയസൃഷ്ടിയാണ് എന്നു കരുതുന്നവർ പോലും അവയക്കുറിച്ചുള്ള അറിവും ഈശ്വരീയമാകണം എന്നു ചിന്തിക്കുന്നില്ല. അതിനു കാരണം സൃഷ്ടി മിഥ്യയാണ് എന്ന അജ്ഞാനമാണ്. സത്യത്തെ ബോധിപ്പിക്കേണ്ടത് മിഥ്യയില്‍ നിന്നോ? തരമില്ല, സത്യത്തെ സത്യമാകുന്ന ജ്ഞാനത്താല്‍ വേദമാകുന്ന ശ്രുതിയാകുന്ന ആഗ...മം ആകുന്ന ആമ്നായത്തിലൂടെ മാത്രമേ അറിയുക തരമുള്ളൂ. വേദത്തെ, ജ്ഞാനത്തെ നിഷേധിക്കുന്നവന്‍ നാസ്തികനാകുന്നതും അതിനാലാണത്രേ! അതിനാല്‍ ഈശ്വരനിഷേധം തന്നെയാണ് വേദം പൗരുഷേയമാണ് എന്ന ചിന്ത. അതിന്‍റെ മൂലസ്വരൂപത്തിൽ വേദം പരമപ്രമാണമാകുന്നതും അതുകൊണ്ടുതന്നെയാണ്. മൂലസ്വരൂപത്തിൽ മനുഷ്യന്‍റെ കൈകടത്തലുകള്‍ അതിലുണ്ടാവുക തരമല്ല. ഈശ്വരീയസൃഷ്ടിയായ വായു ജല പൃഥ്വിവ്യാദികൾ അതിന്‍റെ മൂലസ്വരൂപത്തി മലിനപ്പെടുന്നില്ല എന്നതിനത്ഥം ഇന്നു നമുക്ക് ലഭ്യമായ വായുവും ജലവുമെല്ലാം ശുദ്ധമാണെന്നോ പൂണമായും അശുദ്ധമാണെന്നോ അല്ല.

(സ്വ. നരേന്ദ്രഭൂഷ)

കടപ്പാട് – ആഷനാദം (മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസിക), 1970-ല്‍ വേദപണ്ഡിതന്‍ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയത്.


 
 

No comments: