Wednesday, April 19, 2017

വേദാധ്യയനം
ഓം മിത്രം കൃണുധ്വം ഖലു മൃഡതാ നോ
മാനോ ഘോരേണ ചരതാഭി ധൃഷ്ണു.
നിവോനു മന്യുര്‍വിശതാമരാതിരന്യോ
ബഭ്രൂണാം പ്രസിതൌ ന്വസ്തു.
(ഋഗ്വേദം 10.34.14, ഋഷി കവഷഃ ഐലൂഷഃ അക്ഷോവാ മൌജവാന്‍, ദേവതാ അക്ഷകിതവ നിന്ദാ, ഛന്ദസ് നിചൃത് ത്രിഷ്ടുപ്, സ്വരം ധൈവതഃ)
അന്വയവും അര്‍ത്ഥവും: - മിത്രം കൃണുധ്വം മിത്രങ്ങളെ സൃഷ്ടിക്കുക, നോ മൃഡതാ ഖലു നമുക്കേവര്‍ക്കും നിശ്ചയമായും സുഖം തരൂ, ഘോരേണ നഃ ധൃഷ്ണുമാ അഭിചാരത ക്രോധത്താല്‍ ഞങ്ങളുടെ മേല്‍ ആക്രമണം നടത്തരുതേ, വഃ മന്യുഃ നിവിശതാം നിങ്ങളുടെ കോപം ഇല്ലാതാവട്ടെ, അന്യഃ അരാതിഃ ബഭ്രൂണാം പ്രസിതൌ നു അസ്തു ഇതര ശത്രുക്കള്‍ അഗ്നിയെപ്പോലെ ജ്വലിപ്പിക്കുന്ന മിത്രങ്ങളുടെ നിയന്ത്രണത്തില്‍ നിശ്ചയമായും വര്‍ത്തിക്കട്ടെ.
മനനരസം: ഈ മന്ത്രാര്‍ത്ഥം ദര്‍ശിക്കുവാന്‍, ഭൂമിയിലെ, അഖണ്ഡ നിയമമായ ആകര്‍ഷണ അനുകര്‍ഷണങ്ങളെപ്പറ്റി അറിവും മുഞ്ഞപ്പുല്ലിന്റെ മേഖല (പൂണൂല്‍) ധരിച്ച ബ്രഹ്മചാരിയുടെ വ്രതനിഷ്ഠയും വേണം. ഋഷിനാമം ഇതിനെ ധ്വനിപ്പിക്കുന്നു. ദേവതയാകട്ടെ, അക്ഷകിതവ നിന്ദാ അതായത് ജ്ഞാന വഞ്ചനാനിന്ദയാണ്. മൈത്രി പുലര്‍ത്തണമെന്ന് ഏവര്‍ക്കും അറിയാം.
ഈശ്വരീയ സൃഷ്ടിയില്‍ എല്ലാ ഗോളങ്ങളും അന്യോന്യം ആകര്‍ഷിച്ചും അനുകര്‍ഷിച്ചും നിലനിന്ന് മൈത്രിയുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്നു. മനുഷ്യനാകട്ടെ ക്രോധത്താല്‍ മിത്രങ്ങളെ ശത്രുക്കളാക്കി മാറ്റുന്നു. ഫലമോ? സര്‍വത്ര കോപവര്‍ഷം. കോപം മനുഷ്യനെ നശിപ്പിക്കുന്നു. അതിനാല്‍ കോപത്തെ വെടിഞ്ഞ് ജ്ഞാനസമ്പാദത്തില്‍ മുഴുകുക. അപ്രകാരം ചെയ്യുമെന്ന് വ്രതം എടുക്കുക. ഇതാണ് വേദവാണിയുടെ സന്ദേശം.
 (കടപ്പാട്: ആർഷനാദം മാസിക 1975 സെപ്റ്റംബര്‍ ലക്കത്തില്‍ നിന്നും.)
{ആര്‍ഷനാദം മലയാളത്തിലെ ഏക വൈദിക ദാര്‍ശനിക മാസിക, 1970-ല്‍ പ്രശസ്ത വേദപപണ്ഡിതന്‍ സ്വര്‍ഗീയ (ആചാര്യ) നരേന്ദ്ര ഭൂഷണ്‍ ചെങ്ങന്നൂരില്‍ തുടങ്ങിയത്, ഇന്നും തുടര്‍ന്നു വരുന്നത് www.arshanadam.org}
(സമ്പാദകന്‍ - വിജയകുമാര്‍ മേനോന്‍, 19-04-2017)

Tuesday, May 17, 2016

വേദാധ്യയനം 17-05-2016

പ്രേമസ്വരൂപന്‍
"ഓം വായവാ യാഹി ദര്ശതേമേ സോമാ അരങ്കൃതാഃ തേഷാം പാഹിശ്രുധീ ഹവമ്”
(ഋഗ്വേദം 1.1.2.1)
“അനന്തബലവാനായ പരാത്മപരാ! ദര്‍ശനീയ! അങ്ങ് അങ്ങയുടെ കൃപയാല്‍ ഞങ്ങള്‍ക്കു സംപ്രാപ്തനാകണം. ഞങ്ങള്‍ അല്പശക്തിയാല്‍ സോമവല്ലി മുതലായ ഓഷധികളുടെ ഉത്തമ രസത്തെ സമാഹരിച്ചിട്ടുണ്ട്. അങ്ങളുടേതായ ശ്രേഷ്ഠ പദാര്‍ത്ഥങ്ങളേതെല്ലാമുണ്ടോ അവയെല്ലാം അങ്ങേയ്ക്കു വേണ്ടി ഞങ്ങള്‍ അലംകൃതമാക്കിയിട്ടുള്ളതാണ്. അവയെ ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. സ്വീകരിച്ച് സര്‍വാത്മനാ പാനം ചെയ്താലും.
(കടപ്പാട്:- ആര്‍ഷനാദം അഞ്ഞൂറാം ലക്കം, 2015 ഫിബ്രവരി, പുറം 59)


Monday, May 16, 2016

വേദാധ്യയനം 16-05-2016

ആത്മസമര്‍പ്പണം
"ഓം യാദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി. തവേത്തത്സത്യ മങ്ഗിരഃ”
(ഋഗ്വേദം 1.1.1.6)
“ആത്മജ്ഞാനാദികളെ നല്‍കുകയും പാരമാര്‍ത്ഥികവും വ്യാവഹാരികവുമായ സുഖത്തെ നിശ്ചയമായും പ്രദാനം ചെയ്യുന്ന അല്ലയോ പ്രാണപ്രിയാ! സ്വഭക്തന്മാര്‍ക്ക് പരമാനന്ദം നല്‍കുകയെന്നത് അങ്ങയുടെ സത്യവ്രതമാണ്. അങ്ങയുടെ ഈ സ്വഭാവം ഞങ്ങള്‍ക്ക് സുഖത്തെ നല്കുന്നതത്രേ. അങ്ങ് ഞങ്ങള്‍ക്ക് ഐഹികവും പാരമാര്‍ത്ഥികവുമായ സൗഖ്യത്തെ അതിവേഗം നല്‍കിയാലും. ഞങ്ങള്‍ അങ്ങനെ ദുഃഖത്തെ ദൂരീകരിച്ച് സുഖത്തെ നേടുമാറാകട്ടെ.
(കടപ്പാട്:- ആര്‍ഷനാദം അഞ്ഞൂറാം ലക്കം, 2015 ഫിബ്രവരി, പുറം 58)

Thursday, June 25, 2015

ആചാര്യ വചനം - കമലാ നരേന്ദ്രഭൂഷൺ

മനുഷ്യൻ പ്രാചീനകാലം മുതൽ തന്നെ ശാശ്വതമായ പരമസത്യത്തെ, ശാശ്വതസുഖത്തെത്തേടി അനവരതം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഓരോ പ്രയത്നത്തിനുശേഷവും ദുഃഖവും ക്ലേശവും നിരാശതയും മാത്രമാണുണ്ടാവുക. എന്തുകൊണ്ടു്? കാരണം നശ്വരമായ ഭൗതികവസ്തുക്കളിലാണു ശാന്തി തിരയുന്നതു്. സുഖവും ശാന്തിയും ആനന്ദവും പരമാത്മാവിലാണു് കുടികൊള്ളുന്നതു്. പരമാത്മാവു് സുഖത്തിന്റെയും പരമമായ ശാന്തിയുടെയും മൂലസ്രോതസ്സാണു്. സത്യം മനസ്സിലാക്കാതെ അതിനെ അറിയാനുള്ള ശ്രമം നടത്താതെ, അജ്ഞാനാന്ധകാരത്തിൽപെട്ടു് കസ്തൂരിമാനിനേപ്പോലെ ശാന്തി തേടിയലയുന്നവരാണു്.

“അസതോ മാ സദ്ഗമയഃ” എന്ന വേദവിചാര സമീക്ഷയില്‍ കമലാ നരേന്ദ്രഭൂഷൺ

(കടപ്പാട് : ആര്‍ഷനാദം 2015 ജൂണ്‍ ലക്കം)

Ramayana is Real, Say Experts

New research carried out by anthropological scientists from the Estonian Biocentre and the University of Delhi claims that events of the mythological epic Ramayana occurred in reality thousands of years ago. Scientists say that results of their genetic studies, with existing data, show genetic signatures of tribal groups featured in the Ramayana such as the Gonds, Kols and Bhils. Gonds are a prominent group in Adilabad district of Telangana.
Researchers claimed that populations in the Indian subcontinent can trace their ancestors to more than 60,000 years back. Scientists say that this is proof of the authenticity and actual occurrence of the events described in Ramayana, which would have occurred more than 12,000 years ago. The Gonds, Kols and Bhils are believed to be the ancient tribal groups of the region and have found mention in the Ramayana. Authenticity of the mythological text has been questioned several times. While there have been voices proclaiming the authenticity of the Ramayana, research to prove it has increased in recent times.
Dr Vadlamudi Raghavendra Rao, professor of anthropology, University of Delhi, and one of the authors of the study, said, “Definitely, the events described in Ramayana occurred in real. Our research has showed close genetic affinity of these tribes to other ethnic groups. We have shown that there is continuity in the populations groups living here.  Other researchers are working to prove other angles of this.”
The study was carried out by Estonian Biocentre researcher Gyaneshwar Chaubey, Institute of Scientific Research on Vedas, Dr Saroj Bala and Dr Raghavendra Rao. The Bhil, Kol and Gond are three major Indian tribes that have been widely acknowledged in the epic Ramayana, particularly in the chapters Ayodhyakanda, Aranyakanda and Kishkindhakanda. Gonds are prominently found in Adilabad district and other states and number about 40 lakh.
The research study says since these tribes are inhabitants of the country since the Stone Age, their genetic affinity to existing populations show the authenticity of the Ramayana.
Researchers said these tribal groups form a closed cluster with Dravidian groups, known as inhabitants of South India.
News source http://www.indiadivine.org/ramayana-is-real-say-experts/


Wednesday, February 25, 2015

വേദഭാഷ്യം – (ആചാര്യ) നരേന്ദ്ര ഭൂഷണ്‍ 25-02-2015

വേദഭാഷ്യം (ആചാര്യ) നരേന്ദ്ര ഭൂഷണ്‍ 25-02-2015
മന്ത്രം
യോ ഭൂതം ച ഭവ്യം ച സര്‍വം യശ്ചാധിതിഷ്ഠതി.
സ്വര്യസ്യ ച കേവലം തസ്മൈ ജ്യേഷ്ഠായ ബ്രഹ്മണേ നമഃ.

(അഥര്‍വവേദസംഹിത: കാണ്ഡം 10. പ്രപാഠകം 23. അനുവാകം 4. സൂക്തം 8. മണ്ഡലം 1. മന്ത്രം 1. കൂടാതെ സൂക്തം 7. മണ്ഡലം 32-34)

ഭാഷ്യം: (യോ ഭൂതം ച ഭവ്യം ച) ഭൂതകാലവും ഭവിഷ്യത്തും വർത്തമാന കാലവും (സര്‍വം യശ്ചാധിതിഷ്ഠതി) എല്ലാ ജഗത്തും ആരുടെ ജ്ഞാനത്താൽ അറിയപ്പെടുകയും രചിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും പ്രളയത്തിൽ അന്തർധാനം ചെയ്യുകയും ചെയ്യുന്നുവോ (സ്വര്യസ്യ ച കേവലം) ആരാണോ കേവലസുഖസ്വരൂപനായി മോക്ഷസുഖദാതാവായി വര്‍ത്തിക്കുന്നത് (തസ്മൈ ജ്യേഷ്ഠായ ബ്രഹ്മണേ നമഃ) എല്ലാവരിലും ജ്യേഷ്ഠനും എല്ലാ വസ്തുക്കളിലും ബൃഹത്തുമായ ആ ആനന്ദഘനമായ സര്‍വേശ്വരന് നമസ്ക്കാരം.

എന്റെ കുറിപ്പ്: കരുണാവാരിധിയും സ്നേഹനിധിയുമായ ഈശ്വരൻ ജഗത് സൃഷ്ടി നടത്തിയതിന്റെ നന്ദിസൂചകമായുള്ള അനേകം മന്ത്രങ്ങളിൽ ഒന്നാണിത് എന്നു വിശ്വസിക്കുന്ന ഒരാളാണിത് കുറിക്കുന്നത്. ഈശ്വരന്റെ അനന്ത ഗുണഗണങ്ങളിൽ ചിലതുകൊണ്ട് സ്തുതിക്കുന്ന ഒട്ടനവധി മന്ത്രങ്ങളിലൊന്നാണിത്. താരതമ്യേന ലളിതവും എന്നാൽ അവശ്യം മനനീയമായ ഈ മന്ത്രത്തിന്റെ സരളമായ ഭാഷ്യമാണ് ആചാര്യജി കൊടുത്തിരിക്കുന്നത്.


കടപ്പാട്: നരേന്ദ്രഭൂഷൺ സ്മാരക പ്രതിഷ്ഠാപനം ആചാര്യജിയുടെ മരണശേഷം പുറത്തിറക്കിയ ബൃഹത്ത് ഗ്രന്ഥമായ ദയാനന്ദ സാഹിത്യ സാകല്യം എന്ന കൃതിയുടെ രണ്ടാം വാല്യത്തിലെ വേദപര്യടനം എന്ന ഗ്രന്ഥത്തിലെ ഈശ്വരപ്രാർത്ഥന ഭാഗത്തിലെ പുറം 105-ൽ നിന്നും. ആചാര്യ പാദങ്ങളില്‍ പ്രണാമങ്ങളോടെ

Thursday, December 11, 2014

ആര്‍ഷനാദം 500-)ം ലക്കം

ആര്‍ഷനാദം 500-)ം ലക്കത്തിലേക്ക് കടക്കാന്‍ പോകുന്നു. എല്ലാ അഭ്ദ്യുദയകാംക്ഷികളും സഹകരിക്കുമല്ലോ. നിസ്വാര്‍ത്ഥമായ വേദപ്രചാരണത്തിന് ആവുന്ന സഹായങ്ങള്‍ ചെയ്യൂ. ആര്‍ഷനാദം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുക, ആര്‍ഷനാദം വരിക്കാര്‍ ആവുക ഇതൊക്ക ചെയ്‌താല്‍ നല്ലതാണ്. കേരളത്തിലെ, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച വേദപണ്ഡിതനായ സ്വ,നരേന്ദ്രഭൂഷണ്‍ തുടങ്ങിവച്ച വേദപ്രചരണം തുടരുന്ന ആര്‍ഷനാദം പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ആചാര്യപത്നി ശ്രീമതി. കമലാ നരേന്ദ്രഭൂഷണ്‍, ആചാര്യപുത്രന്‍ ശ്രീ.വേദപ്രകാശ്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പ്രിയ ബന്ധോ,
ആര്‍ഷനാദം മാസികയുടെ 2014 ഡിസംബര്‍ ലക്കം 498 പ്രസിദ്ധീകരിച്ചിരിക്കുന്നു.
സൈറ്റില്‍ നിന്നും വായിക്കുവാനും ഡെണ്‍ലോഡ് ചെയ്യുവാനും
സന്ദര്‍ശിക്കുക. www.arshanadam.co.in
ഒരു ലക്കം കൂടി പ്രസിദ്ധീകരിച്ചാല്‍ 500-ാം ലക്കത്തിലേക്കു്

Photo: പ്രിയ ബന്ധോ, 
ആര്‍ഷനാദം മാസികയുടെ 2014 ഡിസംബര്‍ ലക്കം 498 പ്രസിദ്ധീകരിച്ചിരിക്കുന്നു.
സൈറ്റില്‍ നിന്നും വായിക്കുവാനും ഡെണ്‍ലോഡ് ചെയ്യുവാനും 
സന്ദര്‍ശിക്കുക. www.arshanadam.co.in
ഒരു ലക്കം കൂടി പ്രസിദ്ധീകരിച്ചാല്‍ 500-ാം ലക്കത്തിലേക്കു്
www.arshanadam.co.in