ആചാര്യവാണി 10-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
“എത്രയോ പ്രാചീനമാണ് സംസ്കൃതഭാഷ എന്നല്ല നാം ചിന്തിക്കേണ്ടത്,
മറിച്ച് അത് ഗ്രീക്ക് ഭാഷയേക്കാൾ എത്ര മികച്ചതാണ് എന്നും ലാറ്റിൻ ഭാഷയേക്കാൾ
എത്രയോ സമഗ്രമാണ് എന്നും ഇവയേക്കാൾ എങ്ങനെ ഇത്ര സംസ്കരിക്കപ്പെട്ടിരിക്കുന്നു
സംസ്കൃതം എന്നുമാണ്. ഈ ഭാഷകളുടെ സമാനതകളെ കണ്ടെത്തുന്നവർ പൊതുവായ ഒരു മാതൃഭാഷയിൽ
നിന്നാണ് ഈ മൂന്നു ഭാഷകൾ ഉണ്ടായിവന്നത് എന്നു ചിന്തിച്ചേക്കാം, അത്
ശരിയുമായിരിക്കാം. എന്നാൽ ഭാരതീയർ നാം മനസ്സിലാക്കേണ്ട വസ്തുത സംസ്കൃതത്തിന്
നമുക്ക് ഒരു മാതാവ് ഇന്നും ഈ ഭൂമിയിൽ ആയുസ്സറ്റുപോകാതെയുണ്ടെന്നും അത് വേദഭാഷയായ
വൈദികസംസ്കൃതമാണെന്നുമാണ്. പാശ്ചാത്യരായ എത്രയോപേർ ഈ സത്യം പറയാൻ
തയ്യാറാവുന്നുണ്ട്, അവരുടെ പാതയെങ്കിലും നമ്മുടെ നാട്ടുകാർ സ്വീകരിച്ചിരുന്നെങ്കിൽ............”
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം
(മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) യിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും
മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
എന്റെ കുറിപ്പ്
വേദം സാധാരണക്കാരന്
മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത് കഠിനമാണെന്നും പറയുന്നവർക്കുള്ള
മറുപടികൂടിയാണ് ഈ കുറിപ്പ്. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം
ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക് പ്രണാമം.
No comments:
Post a Comment