"മാനവരാശിയുടെ ഇതപര്യന്തമുള്ള വായനയുടെ
ചരിത്രത്തിൽ നാം കണ്ടെത്തുന്ന ദിവ്യാദ്ഭുതം വേദങ്ങൾ തന്നെയാണ്. വേദമാകുന്ന ആ അപൗരുഷേയ
ജ്ഞാനധാരയെ പൗരുഷേയബോധത്തിലേക്ക് ഉറപ്പിക്കുന്ന പ്രാചീന ഋഷിപാരമ്പര്യത്തിന്റെ പുണ്യപഥമാണ്
ആധുനിക മഹർഷി ദയാനന്ദന്റെ സാഹിത്യകൃതികളെല്ലാം. അവ നമുക്ക് നല്കുന്ന ദിശാബോധം വിജ്ഞാനത്തിന്റെ
ബോദ്ധ്യങ്ങൾ മാത്രമല്ല ആത്മബോധത്തിന്റെയും പരമാത്മസാക്ഷാത്കാരത്തിന്റേയും കൂടി അനുഭൂതിയാണ്.
ഗൃഹസ്ഥാശ്രമിയുടെ കിടപ്പറയില്‍ ആരംഭിക്കുന്ന ആ ഋഷിബോധോത്സവം, സന്യാസവും
കഴിഞ്ഞ് യോഗിയുടെ ബാഹ്യാന്തര പ്രത്യക്ഷത്തില്‍ ആറാടുന്നതാണ്. കര്‍മ്മപാരമ്പര്യത്തിന്റെ
മഹദ്‌പുണ്യം പേറുന്ന ജന്മങ്ങൾക്കേ അതിന്റെ തീരത്ത് തപസ്സ് ചെയ്യാന്‍ സാധിക്കൂ."
-- സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷണ്‍
(ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വേദപണ്ഡിതൻ, സ്വജീവിതം വേദപ്രചരണത്തിന് ഉഴിഞ്ഞുവച്ച മഹാന്‍) --
-- സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷണ്‍
(ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വേദപണ്ഡിതൻ, സ്വജീവിതം വേദപ്രചരണത്തിന് ഉഴിഞ്ഞുവച്ച മഹാന്‍) --
No comments:
Post a Comment