Monday, October 28, 2013

ആചാര്യവാണി - സ്വ. നരേന്ദ്രഭൂഷൺ

ആചാര്യവാണി
മനുഷ്യജീവിതത്തിലെ പരമമായ പുണ്യം അറിവിന്‍റെ ഉറവ കൂടി ഈശ്വരനില്‍ നിന്നാണ് എന്ന ബോധ്യമാണ്. സൂര്യനും ചന്ദ്രനും ഭൂമിയും മനുഷ്യശരീരവും എല്ലാം ഈശ്വരീയസൃഷ്ടിയാണ് എന്നു കരുതുന്നവർ പോലും അവയക്കുറിച്ചുള്ള അറിവും ഈശ്വരീയമാകണം എന്നു ചിന്തിക്കുന്നില്ല. അതിനു കാരണം സൃഷ്ടി മിഥ്യയാണ് എന്ന അജ്ഞാനമാണ്. സത്യത്തെ ബോധിപ്പിക്കേണ്ടത് മിഥ്യയില്‍ നിന്നോ? തരമില്ല, സത്യത്തെ സത്യമാകുന്ന ജ്ഞാനത്താല്‍ വേദമാകുന്ന ശ്രുതിയാകുന്ന ആഗ...മം ആകുന്ന ആമ്നായത്തിലൂടെ മാത്രമേ അറിയുക തരമുള്ളൂ. വേദത്തെ, ജ്ഞാനത്തെ നിഷേധിക്കുന്നവന്‍ നാസ്തികനാകുന്നതും അതിനാലാണത്രേ! അതിനാല്‍ ഈശ്വരനിഷേധം തന്നെയാണ് വേദം പൗരുഷേയമാണ് എന്ന ചിന്ത. അതിന്‍റെ മൂലസ്വരൂപത്തിൽ വേദം പരമപ്രമാണമാകുന്നതും അതുകൊണ്ടുതന്നെയാണ്. മൂലസ്വരൂപത്തിൽ മനുഷ്യന്‍റെ കൈകടത്തലുകള്‍ അതിലുണ്ടാവുക തരമല്ല. ഈശ്വരീയസൃഷ്ടിയായ വായു ജല പൃഥ്വിവ്യാദികൾ അതിന്‍റെ മൂലസ്വരൂപത്തി മലിനപ്പെടുന്നില്ല എന്നതിനത്ഥം ഇന്നു നമുക്ക് ലഭ്യമായ വായുവും ജലവുമെല്ലാം ശുദ്ധമാണെന്നോ പൂണമായും അശുദ്ധമാണെന്നോ അല്ല.

(സ്വ. നരേന്ദ്രഭൂഷ)

കടപ്പാട് – ആഷനാദം (മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസിക), 1970-ല്‍ വേദപണ്ഡിതന്‍ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയത്.


 
 

Sunday, October 27, 2013

Acharya Vaani – Wordings of the Master – (Acharya) Narendra Bhooshan - concept of Saraswti


Acharya Vaani – Wordings of the Master – (Acharya) Narendra Bhooshan


The origin of speech (Vaani) is from air (Vayu). It is again consumed by air. Speech created from the internal air (from body) is dissipated to atmospheric air. Speech shall not be produced unless created by the internal air. But in reality, both internal air and external air are the same. Imagine air as great God (Deva). This God creates Vaani (speech), who is extremely beautiful and enticing, from inside. Getting absorbed by air, by seeing its own beauty is the nature of speech (Vaani). We have to know the fact that, creators of Puranas made up the story that Brahma had lust for own daughter from this, thus distorted the beautiful concept of Saraswati.

-   Narendra Bhooshan, greatest Vedic scholar of recent times (This is a freelance translation attempt of original Malayalam article from Arshanadam October 2013 by Vijay Kumar Menon on 26th October 2013)
My humble interpretation – speech is created from the body by internal air. Once released to outside, it get dissolved in the atmospheric air. As air, both internal and external, is the same. Assume air (Vayu) as God, which consumes its offspring speech (Vani), due to its amazing beauty is a nice analogy which leads to the great concept of Saraswati. We have to understand and accept this reality as this was terribly misinterpreted by Puranic people as Brahma having desire for own daughter Saraswati. (This is one of the many examples of misinterpretation of Vedic concepts. There are so many others, which shall be discussed later – Vijay Kumar Menon).

ആചാര്യവാണി -

ആചാര്യവാണി

വാണിയുടെ ഉത്പത്തി വായുവിലാകുന്നു. വീണ്ടും അതിനെ വായു ഗ്രഹിക്കുന്നു. ആന്തരികവായുവില്‍ നിന്നുണ്ടാകുന്ന ശബ്ദം അന്തരീക്ഷ വായുവില്‍ ലയിക്കുന്നു. ആന്തരികവായു ശബ്ദത്തെ സൃഷ്ടിച്ചില്ലെങ്കി ശബ്ദം ഉണ്ടാവുകയില്ല. എന്നാല്‍ ആന്തരികവായുവും ബാഹ്യവായുവും ഒന്നുതന്നെയാകുന്നു. വായുവിനെ മഹാനായ ദേവനായി സങ്കല്പിക്കൂ. ഈ ദേവന്‍, പരമമനോഹരിയും മോഹിനിയുമായ വാണിയെ ഉള്ളി നിന്നുല്പാദിപ്പിച്ചു. അതിന്‍റെ സൗന്ദര്യം കണ്ട് തന്നിതന്നെ ലയിച്ചുചേരുന്നതാണ് വാണിയുടെ സ്വഭാവം. പരാണികർ ഇതിൽനിന്നും ബ്രഹ്മാവ് സ്വപുത്രിയെ ഇച്ഛിച്ച കഥയുണ്ടാക്കി സരസ്വതീ സങ്കല്പത്തെ വികൃതമാക്കിയെന്നു നാം അറിയുക. – നരേന്ദ്രഭൂഷൺ

(കടപ്പാട് – ആർഷനാദം ഒക്ടോബർ ൨൦൧൩ 2013)