ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
“സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും”
“നല്ലതു ചെയ്യുന്നവരാണ് നാമെങ്കിൽ വിദേശത്തേക്കോ ദ്വീപാന്തരങ്ങളിലെക്കോ പോകുന്നതിൽ ഒരു ദോഷവും ഇല്ല. പാപം ചെയ്താലേ ദോഷമുണ്ടാകൂ. അത്യാവശ്യമായത് ഇതാണ്. വേദോക്തമായ ധർമ്മത്തിൽ നിശ്ചയം വേണം. പാഷണ്ഡന്മാരുടെ ചെയ്തികളെ ഖണ്ഡിക്കാൻ പഠിക്കണം. അപ്പോൾ ശരിയല്ലാത്ത നിശ്ചയങ്ങളെടുക്കാൻ ഇടവരില്ല. വിദേശങ്ങളിലോ ദ്വീപാന്തരങ്ങളിലോ ചെന്ന്‍ ഭരണമോ വ്യാപാരമോ നടത്താതെ സ്വദേശത്തിന് എപ്പോഴെങ്കിലും പുരോഗതിയുണ്ടാകുമേന്നാണോ? ഒരു നാട്ടിലുള്ളവർ അവിടെത്തന്നെ ജീവിക്കുകയും വിദേശികൾ വന്ന്‍ വ്യവസായമോ നാടുവാഴ്ചയോ നടത്തുകയും ചെയ്താൽ ദാരിദ്ര്യവും ദുഃഖവുമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല. ആരും പരസ്പരം ചൂഷണം ചെയ്യാൻ പാടില്ല എന്നതാണ് ഇവിടെ പാലിക്കേണ്ട ധർമ്മം.”
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ് 2009 ലക്കത്തിൽ നിന്നും.
“എന്റെ കുറിപ്പ്”
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത് കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക് പ്രണാമം.

No comments:
Post a Comment