Wednesday, April 19, 2017

വേദാധ്യയനം
ഓം മിത്രം കൃണുധ്വം ഖലു മൃഡതാ നോ
മാനോ ഘോരേണ ചരതാഭി ധൃഷ്ണു.
നിവോനു മന്യുര്‍വിശതാമരാതിരന്യോ
ബഭ്രൂണാം പ്രസിതൌ ന്വസ്തു.
(ഋഗ്വേദം 10.34.14, ഋഷി – കവഷഃ ഐലൂഷഃ അക്ഷോവാ മൌജവാന്‍, ദേവതാ – അക്ഷകിതവ നിന്ദാ, ഛന്ദസ് – നിചൃത് ത്രിഷ്ടുപ്, സ്വരം – ധൈവതഃ)
അന്വയവും അര്‍ത്ഥവും: - മിത്രം കൃണുധ്വം – മിത്രങ്ങളെ സൃഷ്ടിക്കുക, നോ മൃഡതാ ഖലു – നമുക്കേവര്‍ക്കും നിശ്ചയമായും സുഖം തരൂ, ഘോരേണ നഃ ധൃഷ്ണുമാ അഭിചാരത – ക്രോധത്താല്‍ ഞങ്ങളുടെ മേല്‍ ആക്രമണം നടത്തരുതേ, വഃ മന്യുഃ നിവിശതാം – നിങ്ങളുടെ കോപം ഇല്ലാതാവട്ടെ, അന്യഃ അരാതിഃ ബഭ്രൂണാം പ്രസിതൌ നു അസ്തു – ഇതര ശത്രുക്കള്‍ അഗ്നിയെപ്പോലെ ജ്വലിപ്പിക്കുന്ന മിത്രങ്ങളുടെ നിയന്ത്രണത്തില്‍ നിശ്ചയമായും വര്‍ത്തിക്കട്ടെ.
മനനരസം: ഈ മന്ത്രാര്‍ത്ഥം ദര്‍ശിക്കുവാന്‍, ഭൂമിയിലെ, അഖണ്ഡ നിയമമായ ആകര്‍ഷണ അനുകര്‍ഷണങ്ങളെപ്പറ്റി അറിവും മുഞ്ഞപ്പുല്ലിന്റെ മേഖല (പൂണൂല്‍) ധരിച്ച ബ്രഹ്മചാരിയുടെ വ്രതനിഷ്ഠയും വേണം. ഋഷിനാമം ഇതിനെ ധ്വനിപ്പിക്കുന്നു. ദേവതയാകട്ടെ, അക്ഷകിതവ നിന്ദാ അതായത് ജ്ഞാന വഞ്ചനാനിന്ദയാണ്. മൈത്രി പുലര്‍ത്തണമെന്ന് ഏവര്‍ക്കും അറിയാം.
ഈശ്വരീയ സൃഷ്ടിയില്‍ എല്ലാ ഗോളങ്ങളും അന്യോന്യം ആകര്‍ഷിച്ചും അനുകര്‍ഷിച്ചും നിലനിന്ന് മൈത്രിയുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്നു. മനുഷ്യനാകട്ടെ ക്രോധത്താല്‍ മിത്രങ്ങളെ ശത്രുക്കളാക്കി മാറ്റുന്നു. ഫലമോ? സര്‍വത്ര കോപവര്‍ഷം. കോപം മനുഷ്യനെ നശിപ്പിക്കുന്നു. അതിനാല്‍ കോപത്തെ വെടിഞ്ഞ് ജ്ഞാനസമ്പാദത്തില്‍ മുഴുകുക. അപ്രകാരം ചെയ്യുമെന്ന് വ്രതം എടുക്കുക. ഇതാണ് വേദവാണിയുടെ സന്ദേശം.
 (കടപ്പാട്: ആർഷനാദം മാസിക 1975 സെപ്റ്റംബര്‍ ലക്കത്തില്‍ നിന്നും.)
{ആര്‍ഷനാദം – മലയാളത്തിലെ ഏക വൈദിക ദാര്‍ശനിക മാസിക, 1970-ല്‍ പ്രശസ്ത വേദപപണ്ഡിതന്‍ സ്വര്‍ഗീയ (ആചാര്യ) നരേന്ദ്ര ഭൂഷണ്‍ ചെങ്ങന്നൂരില്‍ തുടങ്ങിയത്, ഇന്നും തുടര്‍ന്നു വരുന്നത് www.arshanadam.org}
(സമ്പാദകന്‍ - വിജയകുമാര്‍ മേനോന്‍, 19-04-2017)

Tuesday, May 17, 2016

വേദാധ്യയനം 17-05-2016

പ്രേമസ്വരൂപന്‍
"ഓം വായവാ യാഹി ദര്ശതേമേ സോമാ അരങ്കൃതാഃ തേഷാം പാഹിശ്രുധീ ഹവമ്”
(ഋഗ്വേദം 1.1.2.1)
“അനന്തബലവാനായ പരാത്മപരാ! ദര്‍ശനീയ! അങ്ങ് അങ്ങയുടെ കൃപയാല്‍ ഞങ്ങള്‍ക്കു സംപ്രാപ്തനാകണം. ഞങ്ങള്‍ അല്പശക്തിയാല്‍ സോമവല്ലി മുതലായ ഓഷധികളുടെ ഉത്തമ രസത്തെ സമാഹരിച്ചിട്ടുണ്ട്. അങ്ങളുടേതായ ശ്രേഷ്ഠ പദാര്‍ത്ഥങ്ങളേതെല്ലാമുണ്ടോ അവയെല്ലാം അങ്ങേയ്ക്കു വേണ്ടി ഞങ്ങള്‍ അലംകൃതമാക്കിയിട്ടുള്ളതാണ്. അവയെ ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. സ്വീകരിച്ച് സര്‍വാത്മനാ പാനം ചെയ്താലും.”
(കടപ്പാട്:- ആര്‍ഷനാദം അഞ്ഞൂറാം ലക്കം, 2015 ഫിബ്രവരി, പുറം 59)


Monday, May 16, 2016

വേദാധ്യയനം 16-05-2016

ആത്മസമര്‍പ്പണം
"ഓം യാദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി. തവേത്തത്സത്യ മങ്ഗിരഃ”
(ഋഗ്വേദം 1.1.1.6)
“ആത്മജ്ഞാനാദികളെ നല്‍കുകയും പാരമാര്‍ത്ഥികവും വ്യാവഹാരികവുമായ സുഖത്തെ നിശ്ചയമായും പ്രദാനം ചെയ്യുന്ന അല്ലയോ പ്രാണപ്രിയാ! സ്വഭക്തന്മാര്‍ക്ക് പരമാനന്ദം നല്‍കുകയെന്നത് അങ്ങയുടെ സത്യവ്രതമാണ്. അങ്ങയുടെ ഈ സ്വഭാവം ഞങ്ങള്‍ക്ക് സുഖത്തെ നല്കുന്നതത്രേ. അങ്ങ് ഞങ്ങള്‍ക്ക് ഐഹികവും പാരമാര്‍ത്ഥികവുമായ സൗഖ്യത്തെ അതിവേഗം നല്‍കിയാലും. ഞങ്ങള്‍ അങ്ങനെ ദുഃഖത്തെ ദൂരീകരിച്ച് സുഖത്തെ നേടുമാറാകട്ടെ.”
(കടപ്പാട്:- ആര്‍ഷനാദം അഞ്ഞൂറാം ലക്കം, 2015 ഫിബ്രവരി, പുറം 58)

Thursday, June 25, 2015

ആചാര്യ വചനം - കമലാ നരേന്ദ്രഭൂഷൺ

മനുഷ്യൻ പ്രാചീനകാലം മുതൽ തന്നെ ശാശ്വതമായ പരമസത്യത്തെ, ശാശ്വതസുഖത്തെത്തേടി അനവരതം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഓരോ പ്രയത്നത്തിനുശേഷവും ദുഃഖവും ക്ലേശവും നിരാശതയും മാത്രമാണുണ്ടാവുക. എന്തുകൊണ്ടു്? കാരണം നശ്വരമായ ഭൗതികവസ്തുക്കളിലാണു ശാന്തി തിരയുന്നതു്. സുഖവും ശാന്തിയും ആനന്ദവും പരമാത്മാവിലാണു് കുടികൊള്ളുന്നതു്. പരമാത്മാവു് സുഖത്തിന്റെയും പരമമായ ശാന്തിയുടെയും മൂലസ്രോതസ്സാണു്. ആ സത്യം മനസ്സിലാക്കാതെ അതിനെ അറിയാനുള്ള ശ്രമം നടത്താതെ, അജ്ഞാനാന്ധകാരത്തിൽപെട്ടു് കസ്തൂരിമാനിനേപ്പോലെ ശാന്തി തേടിയലയുന്നവരാണു്.

“അസതോ മാ സദ്ഗമയഃ” എന്ന വേദവിചാര സമീക്ഷയില്‍ കമലാ നരേന്ദ്രഭൂഷൺ

(കടപ്പാട് : ആര്‍ഷനാദം 2015 ജൂണ്‍ ലക്കം)

Ramayana is Real, Say Experts

New research carried out by anthropological scientists from the Estonian Biocentre and the University of Delhi claims that events of the mythological epic Ramayana occurred in reality thousands of years ago. Scientists say that results of their genetic studies, with existing data, show genetic signatures of tribal groups featured in the Ramayana such as the Gonds, Kols and Bhils. Gonds are a prominent group in Adilabad district of Telangana.
Researchers claimed that populations in the Indian subcontinent can trace their ancestors to more than 60,000 years back. Scientists say that this is proof of the authenticity and actual occurrence of the events described in Ramayana, which would have occurred more than 12,000 years ago. The Gonds, Kols and Bhils are believed to be the ancient tribal groups of the region and have found mention in the Ramayana. Authenticity of the mythological text has been questioned several times. While there have been voices proclaiming the authenticity of the Ramayana, research to prove it has increased in recent times.
Dr Vadlamudi Raghavendra Rao, professor of anthropology, University of Delhi, and one of the authors of the study, said, “Definitely, the events described in Ramayana occurred in real. Our research has showed close genetic affinity of these tribes to other ethnic groups. We have shown that there is continuity in the populations groups living here.  Other researchers are working to prove other angles of this.”
The study was carried out by Estonian Biocentre researcher Gyaneshwar Chaubey, Institute of Scientific Research on Vedas, Dr Saroj Bala and Dr Raghavendra Rao. The Bhil, Kol and Gond are three major Indian tribes that have been widely acknowledged in the epic Ramayana, particularly in the chapters Ayodhyakanda, Aranyakanda and Kishkindhakanda. Gonds are prominently found in Adilabad district and other states and number about 40 lakh.
The research study says since these tribes are inhabitants of the country since the Stone Age, their genetic affinity to existing populations show the authenticity of the Ramayana.
Researchers said these tribal groups form a closed cluster with Dravidian groups, known as inhabitants of South India.
News source http://www.indiadivine.org/ramayana-is-real-say-experts/


Wednesday, February 25, 2015

വേദഭാഷ്യം – (ആചാര്യ) നരേന്ദ്ര ഭൂഷണ്‍ 25-02-2015

വേദഭാഷ്യം – (ആചാര്യ) നരേന്ദ്ര ഭൂഷണ്‍ 25-02-2015
മന്ത്രം
“യോ ഭൂതം ച ഭവ്യം ച സര്‍വം യശ്ചാധിതിഷ്ഠതി.
സ്വര്യസ്യ ച കേവലം തസ്മൈ ജ്യേഷ്ഠായ ബ്രഹ്മണേ നമഃ.

(അഥര്‍വവേദസംഹിത: കാണ്ഡം 10. പ്രപാഠകം 23. അനുവാകം 4. സൂക്തം 8. മണ്ഡലം 1. മന്ത്രം 1. കൂടാതെ സൂക്തം 7. മണ്ഡലം 32-34)

ഭാഷ്യം: (യോ ഭൂതം ച ഭവ്യം ച) ഭൂതകാലവും ഭവിഷ്യത്തും വർത്തമാന കാലവും (സര്‍വം യശ്ചാധിതിഷ്ഠതി) എല്ലാ ജഗത്തും ആരുടെ ജ്ഞാനത്താൽ അറിയപ്പെടുകയും രചിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും പ്രളയത്തിൽ അന്തർധാനം ചെയ്യുകയും ചെയ്യുന്നുവോ (സ്വര്യസ്യ ച കേവലം) ആരാണോ കേവലസുഖസ്വരൂപനായി മോക്ഷസുഖദാതാവായി വര്‍ത്തിക്കുന്നത് (തസ്മൈ ജ്യേഷ്ഠായ ബ്രഹ്മണേ നമഃ) എല്ലാവരിലും ജ്യേഷ്ഠനും എല്ലാ വസ്തുക്കളിലും ബൃഹത്തുമായ ആ ആനന്ദഘനമായ സര്‍വേശ്വരന് നമസ്ക്കാരം.

എന്റെ കുറിപ്പ്: കരുണാവാരിധിയും സ്നേഹനിധിയുമായ ഈശ്വരൻ ജഗത് സൃഷ്ടി നടത്തിയതിന്റെ നന്ദിസൂചകമായുള്ള അനേകം മന്ത്രങ്ങളിൽ ഒന്നാണിത് എന്നു വിശ്വസിക്കുന്ന ഒരാളാണിത് കുറിക്കുന്നത്. ഈശ്വരന്റെ അനന്ത ഗുണഗണങ്ങളിൽ ചിലതുകൊണ്ട് സ്തുതിക്കുന്ന ഒട്ടനവധി മന്ത്രങ്ങളിലൊന്നാണിത്. താരതമ്യേന ലളിതവും എന്നാൽ അവശ്യം മനനീയമായ ഈ മന്ത്രത്തിന്റെ സരളമായ ഭാഷ്യമാണ് ആചാര്യജി കൊടുത്തിരിക്കുന്നത്.


കടപ്പാട്: നരേന്ദ്രഭൂഷൺ സ്മാരക പ്രതിഷ്ഠാപനം ആചാര്യജിയുടെ മരണശേഷം പുറത്തിറക്കിയ ബൃഹത്ത് ഗ്രന്ഥമായ “ദയാനന്ദ സാഹിത്യ സാകല്യം” എന്ന കൃതിയുടെ രണ്ടാം വാല്യത്തിലെ “വേദപര്യടനം” എന്ന ഗ്രന്ഥത്തിലെ “ഈശ്വരപ്രാർത്ഥന” ഭാഗത്തിലെ പുറം 105-ൽ നിന്നും. ആചാര്യ പാദങ്ങളില്‍ പ്രണാമങ്ങളോടെ

Thursday, December 11, 2014

ആര്‍ഷനാദം 500-)ം ലക്കം

ആര്‍ഷനാദം 500-)ം ലക്കത്തിലേക്ക് കടക്കാന്‍ പോകുന്നു. എല്ലാ അഭ്ദ്യുദയകാംക്ഷികളും സഹകരിക്കുമല്ലോ. നിസ്വാര്‍ത്ഥമായ വേദപ്രചാരണത്തിന് ആവുന്ന സഹായങ്ങള്‍ ചെയ്യൂ. ആര്‍ഷനാദം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുക, ആര്‍ഷനാദം വരിക്കാര്‍ ആവുക ഇതൊക്ക ചെയ്‌താല്‍ നല്ലതാണ്. കേരളത്തിലെ, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച വേദപണ്ഡിതനായ സ്വ,നരേന്ദ്രഭൂഷണ്‍ തുടങ്ങിവച്ച വേദപ്രചരണം തുടരുന്ന ആര്‍ഷനാദം പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ആചാര്യപത്നി ശ്രീമതി. കമലാ നരേന്ദ്രഭൂഷണ്‍, ആചാര്യപുത്രന്‍ ശ്രീ.വേദപ്രകാശ്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പ്രിയ ബന്ധോ,
ആര്‍ഷനാദം മാസികയുടെ 2014 ഡിസംബര്‍ ലക്കം 498 പ്രസിദ്ധീകരിച്ചിരിക്കുന്നു.
സൈറ്റില്‍ നിന്നും വായിക്കുവാനും ഡെണ്‍ലോഡ് ചെയ്യുവാനും
സന്ദര്‍ശിക്കുക. www.arshanadam.co.in
ഒരു ലക്കം കൂടി പ്രസിദ്ധീകരിച്ചാല്‍ 500-ാം ലക്കത്തിലേക്കു്

Photo: പ്രിയ ബന്ധോ, 
ആര്‍ഷനാദം മാസികയുടെ 2014 ഡിസംബര്‍ ലക്കം 498 പ്രസിദ്ധീകരിച്ചിരിക്കുന്നു.
സൈറ്റില്‍ നിന്നും വായിക്കുവാനും ഡെണ്‍ലോഡ് ചെയ്യുവാനും 
സന്ദര്‍ശിക്കുക. www.arshanadam.co.in
ഒരു ലക്കം കൂടി പ്രസിദ്ധീകരിച്ചാല്‍ 500-ാം ലക്കത്തിലേക്കു്
www.arshanadam.co.in

Thursday, November 06, 2014

വേദങ്ങള്‍ പഠിക്കാൻ ഗുരു വേണമോ? വിജയകുമാർ

വേദങ്ങള്‍ പഠിക്കാൻ ഗുരു വേണമോ? വിജയകുമാർ (05-11-2014)
മുഖപുസ്തകത്തിലെ ഒരു നല്ല സുഹൃത്ത് അദ്ദേഹത്തിന്റെ ഒരു ഗ്രൂപ്പിൽ ഇങ്ങനെ പറയുന്നതിൽ നിന്ന്‍ "ഗുരുവില്ലാത്തവര്‍ വേദങ്ങളും ഉപനിഷത്തുകളും പഠിക്കാനും, പറയാന്‍ അധികാരികളല്ല എന്ന വാദത്തെ നമ്മള്‍ പാടെ തള്ളിക്കളയുന്നു." വേദം ഗുരുവില്ലാതെ പഠിക്കാൻ സാധ്യമല്ല എന്ന് ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ. വിശദീകരിക്കാം.
ഈ ഭൂമിയിൽ ഒരു ജീവിയേയും, മനുഷ്യർ ഒഴിച്ച്, സ്വാഭാവികമായി ഒന്നും തന്നെ പഠിപ്പിക്കേണ്ടതില്ല. അവയ്ക്ക്  പ്രാകൃതികചോദനകളെ അനുസരിച്ച് അനായാസം ജീവിക്കാം. എന്നാൽ, മനുഷ്യർക്കു പഠിപ്പിക്കുന്നത്‌ “മാത്രമേ” അറിയാൻ കഴിയുള്ളൂ. കാട്ടിൽ മനുഷ്യരുമായി ബന്ധമില്ലാതെ വളർന്ന മനുഷ്യകുഞ്ഞിന് മനുഷ്യരുടെ പെരുമാറ്റരീതികൾ അനുകരിക്കാനോ സംസാരിക്കാനോ കഴിയാതെ പോകുന്നത് ഇത്തരുണത്തിൽ കൂട്ടിവായിക്കുക. ഇതുവരെ പഠിപ്പിക്കാതെ ആരും ഡോക്ടർ, എഞ്ചിനീയര്‍, വക്കീല്‍, കണക്കപ്പിള്ള (അക്കൌണ്ടന്റ്), അദ്ധ്യാപകർ, ഭാഷാവിദഗ്ധർ എന്നുവേണ്ട ആരുംതന്നെ ഒരു തൊഴിലും ചെയ്തതായി ഇതുവരെ അറിയില്ല. അങ്ങനെയുള്ളപ്പോൾ അതിഗഹനമായ അറിവായ വേദം ഗുരുവില്ലാതെ പഠിക്കുന്നത് എങ്ങനെയാണ്?
ഇനി വേദം എന്താണെന്ന് നോക്കാം. ഈശ്വരീയജ്ഞാനമായ പരമായ അറിവാണ് വേദം (ഇത് എല്ലാ ആചാര്യന്മാരും ഗുരുക്കന്മാരും അംഗീകരിക്കുന്നു). സൃഷ്ടിയുടെ തുടക്കത്തില്‍ സാക്ഷാൽ ജഗദീശ്വരൻ നാല് ഋഷിമാരിലേക്ക് പകര്‍ന്നു കൊടുത്ത അറിവാണ് വേദം. അതോടൊപ്പം അതിന്റെ അര്‍ത്ഥതലങ്ങളും അവര്‍ക്ക് പകര്‍ന്നുകിട്ടി. അതായത് തുടക്കത്തിൽ (പാശ്ചാത്യർ പറയുന്ന 2000-3000-5000 വർഷങ്ങളല്ല വേദകാലം, അത് അനാദിയാണ്). അതായത് വേദം പറയുമ്പോൾ/കേൾക്കുമ്പോൾ തന്നെ വേദാർത്ഥം നേരിട്ട് അറിഞ്ഞിരുന്നു. പിന്നീട്, മനുഷ്യരുടെ ആലസ്യം കാരണമാവണം വേദാർത്ഥം വിശദീകരിക്കാതെ വ്യക്തമാകാതെ വന്നു. അപ്പോൾ ഋഷിമാർ വേദഭാഷ്യത്തിനു വേണ്ടി ആറു അംഗങ്ങളും ആറു ഉപാംഗങ്ങളും ഉണ്ടാക്കി. വേദത്തിന്റെ ഭാഷ്യങ്ങളായ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും എഴുതിയുണ്ടാക്കി. ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഭാഷ്യം എന്നത് വ്യാഖ്യാനം അല്ല. ഭാഷ്യകാരൻ മൂലത്തെ ആധാരമാക്കി ഭാഷ്യം ചമയ്ക്കുമ്പോൾ മൂലത്തോട് യോജിച്ചു നിൽക്കുന്ന ആശയങ്ങൾ വേണം പ്രകടിപ്പിക്കാൻ. വ്യാഖ്യാനകാരന് സ്വന്തം ആശയഗതികൾ പ്രകടിപ്പിക്കാം.
അടുത്തൊരു കാര്യം, വേദത്തിലെ ഭാഷയാണ്. പൊതുവെ പറയുക വേദഭാഷ സംസ്കൃതമാണ് എന്നാണ്. സംസ്കൃതം രണ്ടുണ്ട്,–ഒന്ന്‍ ലൗകികസംസ്കൃതം മറ്റൊന്ന് വൈദികസംസ്കൃതം. ലോകത്തിൽ പൊതുവെ ഉപയോഗിക്കുന്നതാണ് ലൗകികസംസ്കൃതം. എന്നാൽ വൈദികസംസ്കൃതം വേദത്തിൽ മാത്രമുള്ളതും ലൗകികസംസ്കൃതത്തിന്റെ അടക്കം ലോകഭാഷകളുടെ മാതാവും ആണ് എന്നറിയുന്ന പണ്ഡിതർ പോലും കുറവാണ്. ഇതെപ്പറ്റി മലയാളിയും പ്രശസ്ത വേദപണ്ഡിതനുമായ സ്വ. (ആചാര്യ) നരേന്ദ്രഭൂഷൺ ധാരാളം പ്രഭാഷണങ്ങൾ നടത്തുകയും എഴുതുകയും ചെയ്തിട്ടുണ്ട്. “നവീന വേദഭാഷ്യകാരന്മാർ” എന്നൊരു ലേഖനം തന്നെ അദ്ദേഹത്തിന്റെതായുണ്ട്. ലൗകികസംസ്കൃതത്തിൽ നൈപുണ്യം വന്നു എന്നു വിചാരിക്കുന്ന, സാംഗോപാഗം വേദം പഠിക്കാത്ത ആധുനിക ‘പണ്ഡിതവരേണ്യർ’ അനായാസമായി വേദത്തിന് ഭാഷ്യം ചമച്ചതിൽ വന്ന അക്ഷന്തവ്യമായ പിഴകൾ വേദത്തെക്കുറിച്ച് കണക്കില്ലാത്ത തെറ്റിദ്ധാരണകൾ ലോകമെങ്ങും പരക്കാൻ ഇടയായി. പ്രത്യേകിച്ച് സായണഭാഷ്യത്തെ അടിസ്ഥാനമാക്കി മോക്ഷമൂല്യർ (പ്രൊഫ. മാക്സ് മുള്ളർ) തുടങ്ങിവച്ച ആംഗലേയ വേദഭാഷ്യങ്ങൾ. പലരുടേയും സംശയമാണ് സായണഭാഷ്യത്തിന് എന്താണ് കുറവെന്ന്. സായണാചാര്യർ വേദത്തിലെ പല വാക്കുകൾക്കും നിരുക്ത-നിഘണ്ടുക്കൾ അനുസരിച്ചുള്ള അർത്ഥം കൊടുക്കുന്നതായി കാണുന്നില്ല. ഋഗ്വേദം തുടങ്ങുന്നത് “അഗ്നീ മീളേ പുരോഹിതം..” എന്നാണ്. സായണാചാര്യർ അഗ്നിയ്ക്ക് തീ എന്ന പ്രസിദ്ധമായ ലൗകികാർത്ഥം മാത്രമാണ് കൊടുത്തിട്ടുള്ളത്. അഗ്നിയ്ക്ക് ഈശ്വരൻ, ഗുരു, അദ്ധ്യാപകന്‍, വഴികാട്ടി തുടങ്ങിയ അനേകം അർത്ഥങ്ങളുണ്ട്. സർവ്വജ്ഞനും സർവ്വപ്രകാശകനും സർവ്വദാഹകനും സർവ്വശക്തനുമായ ജഗദീശ്വരനെ സൂചിപ്പിക്കുന്ന ‘അഗ്നി’ ശബ്ദത്തിന് തീ എന്ന പരിമിതമായ അർത്ഥമേടുക്കുമ്പോൾ അറിയേണ്ടത് അറിയാതെ പോകുന്ന അനർത്ഥദ്യോതനം തന്നെയാണ് ഉണ്ടാവുന്നത് എന്നു പറയാതെ തരമില്ല. ഇന്നു ലഭ്യമായ ബഹുഭൂരിപക്ഷം വേദഭാഷ്യങ്ങളും (എല്ലാ ഭാഷകളിലും) സായണഭാഷ്യം അനുസരിക്കുന്നവയാണ് എന്നുകൂടി കൂട്ടി വായിക്കുമ്പോൾ വേദാർത്ഥം അനർത്ഥവും വ്യർത്ഥവും ആകുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കാം. പുരാതന ആചാര്യന്മാരായ മഹീധരൻ, ഉവ്വടൻ, രാവണൻ മുതലായവരുടെ ഭാഷ്യങ്ങളും അപ്രാമാണികങ്ങളാണ് എന്നും സൂചിപ്പിച്ചുകൊള്ളട്ടെ.

മലയാളത്തിൽ ഇന്നു കിട്ടുന്ന പല വേദവ്യാഖ്യാനങ്ങളും വൈദിക സംസ്കൃതിയ്ക്ക് അപമാനമാണെന്ന് പറയാതെ വയ്യ. പ്രശസ്തമായ ഒരു മലയാള അഥർവവേദഭാഷ്യത്തിൽ, മൂത്രം ശക്തിയായി ശബ്ദത്തോടെ പോകട്ടെ എന്ന ‘പ്രാർത്ഥന’ പലവട്ടം ആവർത്തിക്കുന്നു! ഇത് ഇന്റര്‍നെറ്റിൽ സൗജന്യമായി ലഭ്യമാണ്. ഇന്റര്‍നെറ്റ്‌ എന്നത് സർവ്വവിജ്ഞാനകോശമാണ് എന്നൊരു ധാരണ പൊതുവേയുണ്ട്. എന്തും അവിടെ കിട്ടുമത്രേ! ഗൂഗിള്‍, വിക്കിപീഡിയ എന്നിവയാണ് എന്തിന്റേയും അവസാന വാക്ക്! ഇതൊക്കെയാണ് വേദം എന്നു ധരിക്കുന്ന സാധാരണക്കാരനെ കുറ്റപ്പെടുത്താനാവില്ല. പക്ഷെ, അറിവില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയാതിരിക്കാനുള്ള സാമാന്യ മര്യാദ പോലും ആർക്കും ഉള്ളതായി കാണുന്നില്ല.
ഒരു കാര്യം പറയാതെ തരമില്ല. വേദത്തെപ്പറ്റി പറയാൻ വേദപണ്ഡിതർക്ക് അല്ലാതെ മറ്റർക്കാണ് അധികാരം. ഓരോ വിഷയത്തിലും അത് ശരിയായി പഠിച്ചവർ പറയുന്നത് തന്നെയാണ് അവസാന വാക്ക്. ഇപ്പോൾ ജനാധിപത്യമാണെന്നും ആർക്കും എന്തിനെപ്പറ്റിയും പറയാം എന്നാണെങ്കിൽ ഒരു സംശയം. ഇന്ന് മലയാള സാഹിത്യനിരൂപണരംഗത്ത് ഏറ്റവും ആധികാരികമായി പറയാൻ ബഹുമാന്യയായ ഡോ.എം.ലീലാവതി ടീച്ചർക്ക് ആണ് യോഗ്യത എന്നറിയാമല്ലോ. ഈ വിഷയത്തിൽ നമ്മൾക്ക് അഭിപ്രായം പറയാൻ അർഹതയുണ്ടോ പറയാമോ എന്ന്‍ സ്വയം വിശകലനം നടത്തിയാൽ മതിയാകും. അതുപോലെതന്നെ, മിസൈലിന്റെ സാങ്കേതികവശങ്ങളെപ്പറ്റി അഭിവന്ദ്യനായ അബ്ദുൽകലാം, ഭാരതത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ബഹുമാന്യ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ എന്നിവരോ; അതോ നമ്മളോ പറയാൻ യോഗ്യർ എന്ന്‍ സ്വയം ആലോചിച്ചുനോക്കുക.
വൈദിക സംസ്കൃതിയെ അറിയാനും പഠിക്കാനും ആർക്കും വിലക്കില്ല എന്നുകൂടി പറയേണ്ടിയിരിക്കുന്നു. വേദപഠന-പാഠന-പ്രചാരണങ്ങൾക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച മഹർഷി ദയാനന്ദ സരസ്വതി, പണ്ഡിത വേദബന്ധു ശർമ്മ, (ആചാര്യ) നരേന്ദ്രഭൂഷൺ എന്നിവരുടെ ദീപ്തസ്മരണയിൽ തൊഴുകൈകളോടെ, ആ വഴിയെ സഞ്ചരിക്കാൻ ശ്രമിക്കുന്ന പണ്ഡിതനല്ലാത്ത ഒരു വേദാന്വേഷിയുടെ വിവരക്കേടുകൾ അറിവുള്ളവർ ചൂണ്ടിക്കാണിക്കുകയും തിരുത്തിത്തരുകയും വേണമെന്ന അപേക്ഷയോടെ, ഇതിലുള്ള ശരികളും നന്മകളും പൂർവ്വസൂരികളുടേത് മാത്രമാണെന്നും, ഇതിലെ തെറ്റുകുറ്റങ്ങളും കുറവുകളും നൂറു ശതമാനവും ഈയുള്ളവന്റെ മാത്രമാണെന്നും അറിയിക്കട്ടെ.

വിജയകുമാർ

Thursday, October 23, 2014

വേദം, അര്‍ത്ഥം, ആവശ്യം

ചോദ്യം (സരസ്വതീ വൈദിക ഗുരുകുലത്തിലെ വിദ്യാര്‍ത്ഥി കൂടിയായ മനീഷ് ജയചന്ദ്രൻ മുഖപുസ്തകത്തിൽ 2014 ഒക്ടോബർ 22ന് ചോദിച്ചത്):
“ഹൈന്ദവസന്ദേശം പ്രചരിപ്പിക്കുന്ന ഒരാചാര്യന്റെ ക്ലാസ്സില്‍ വേദങ്ങൾ പഠിക്കണമെന്നില്ല, കേട്ടാല്‍ മതി എന്ന് കേട്ടു.കാരണം പഠിക്കാന്‍ വിഷമമാണ്.കേട്ടാല്‍ മാത്രം മതി.അര്‍ഥം ഒരിക്കലും അറിയാതെ വേദം കേട്ടത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?”

2014 ഒക്ടോബർ 22ന് വിജയകുമാർ മറുപടിയായി പറഞ്ഞു:
“വേദം അറിവാണ്. ആ അറിവിനെ അറിവായി ഉള്‍ക്കൊള്ളാൻ അര്‍ത്ഥസഹിതം തന്നെ പഠിക്കണം. ഓത്ത് (വേദം ചൊല്ലുന്നതിനു മലയാളത്തില്‍ പറയുന്നത്) വേദസംരക്ഷണത്തിന് അത്യാവശ്യം തന്നെയാണ്. പക്ഷെ, അര്‍ത്ഥമറിയാതുള്ള വേദം കേള്‍ക്കുന്നവരെ "കുങ്കുമം ചുമക്കുന്ന കഴുത" എന്നാണ് ശങ്കരാചാര്യർ വിളിച്ചിരുന്നത്. പിന്നെ, ഈ അത്യന്താധുനിക കാലഘട്ടത്തില്‍, അതിനു അധികം പേരും മിനക്കെടാറില്ല. പിന്നെ, വേദമെന്നത് മന്ത്രസംഹിതയാണ്; ബ്രാഹ്മണ-ആരണ്യക-ഉപനിഷത്തുകള്‍ വേറെയാണ്.”

2014 ഒക്ടോബർ 22ന് വിജയകുമാർ മറുപടിയായി വീണ്ടും പറഞ്ഞു:
“കാത്യായനന്‍ ഒഴിച്ചുള്ള എല്ലാ പുരാതന ആചാര്യന്മാരും മന്ത്രസംഹിതകൾ മാത്രമാണ് അപൗരുഷേയമായ (ഈശ്വരകൃതം) വേദം എന്നും ബ്രാഹ്മണ-ആരണ്യക-ഉപനിഷത്തുകള്‍ പൗരുഷേയം (മനുഷ്യകൃതം) ആണ് എന്ന്‍ വേദപണ്ഡിതരും മലയാളികളും യശഃശരീരരുമായ പണ്ഡിത വേദബന്ധുശര്‍മ്മ, (ആചാര്യ) നരേന്ദ്രഭൂഷണ്‍ എന്നിവരും അവരുടെ പ്രസംഗ-ലേഖന-ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയതായി മനസ്സിലാക്കുന്നു. ഇവരെക്കൂടാതെ ഒട്ടനവധി വേദജ്ഞര്‍ ഇത് ശരിയാണെന്ന് തെളിവുകള്‍ സഹിതം സ്ഥാപിച്ചിട്ടുണ്ട്. മലയാളികള്‍ക്ക്‌, പ്രത്യേകിച്ച് വേദജ്ഞരല്ലാത്ത പുരാണങ്ങളുടെ വക്താക്കള്‍ക്ക് അംഗീകരിക്കുവാൻ ബുദ്ധിമുട്ടുള്ള ഈ മഹാപണ്ഡിതരുടെ ഗ്രന്ഥങ്ങൾ കുറെയൊക്കെ ഇപ്പോള്‍ ലഭ്യമാണ്. വേദം ഏതു കാലത്തും ഏകമാണ്. അത് സൃഷ്ടി മുതല്‍ ഇന്നുവരെ ൧൯൭ (197) കോടി വര്‍ഷങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു, ഒരു അക്ഷരത്തിനോ സ്വരത്തിനോ മാറ്റമില്ലാതെ. ഋഷിമാരാല്‍ എഴുതപ്പെട്ട ബ്രാഹ്മണ-ആരണ്യകങ്ങളില്‍ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഉപനിഷത്തുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്നും തര്‍ക്കം തീരുന്നില്ല. 10, 11, 12, 13, 18, 108, 1008 എന്നിങ്ങനെ പോകുന്നു. അള്ളോപനിഷത്ത് കൂടി ഉണ്ടെന്നറിയുന്നത് രസകരമാണ്. വേദം അംഗോപാംഗം (ആറു അംഗങ്ങളും ആറു ഉപാംഗങ്ങളും സഹിതം) പഠിച്ച് ശരിയായ വേദാര്‍ത്ഥം അറിയാൻ എല്ലാവരാലും കഴിയില്ല, ഒരു കാലത്തും. വേദം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, എല്ലാവരും വേദത്തിനു വേണ്ടിയുള്ളവരല്ല എന്ന പ്രസ്താവനയെ എങ്ങനെ കാണുമെന്നറിയില്ല.”

2014 ഒക്ടോബർ 23ന് വിജയകുമാർ വീണ്ടും വിശദീകരിക്കുന്നു:
“ഒന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ. വേദം ചൊല്ലാൻ പഠിക്കുന്നത് അതിന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. അത് അനസ്യൂതം അനവരതം അനാദികാലം മുതൽ നടന്നുവരുന്നു. അതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച എല്ലാ കാലത്തേയും മഹാത്മാക്കളേയും നമിച്ചുകൊണ്ട് പറയട്ടെ, വേദം അർത്ഥം അറിയാതെ പഠിക്കുന്നത് വ്യർഥമാണ്.–ഈ ആധുനിക കാലഘട്ടത്തിൽ വേദം പഠിക്കാൻ സമയമോ സൗകര്യമോ ഉണ്ടാകുമോ എന്നത് പലർക്കും ഉണ്ടാകാവുന്ന ഒരു സംശയമാണ്. വളരെ അഭിമാനത്തോടെ പറയട്ടെ, ഇന്നും വൈദിക ഗുരുകുലങ്ങൾ ഭാരതത്തിന്റെ നാനാഭാഗത്തും ഉണ്ട്. വേദം നേരിട്ട് പഠിക്കാൻ സാധിക്കാത്തവർക്ക് വേദജ്ഞരായ പണ്ഡിതരുടെ പ്രവചനങ്ങൾ (പ്രഭാഷണങ്ങളാണ്, ഭാവി പറയലല്ല) കേൾക്കാം, ലേഖനങ്ങളും പുസ്തകങ്ങളും വായിക്കാം, അവരോടു നേരിട്ട് സംവദിക്കാം. മനസ്സുണ്ടെങ്കിൽ മാർഗ്ഗങ്ങൾ അനവധിയാണ്. ആ ഗുരുക്കന്മാര്‍ക്ക് പ്രണാമങ്ങളോടെ, എല്ലാവരും.വേദം അറിയാന്‍ ഇടയാകട്ടെ എന്ന്‍ പ്രാര്‍ത്ഥികുന്നു.

Sunday, May 04, 2014

ആചാര്യവാണി 03-05-2014, (ആചാര്യ) നരേന്ദ്രഭൂഷൺ

“ആചാര്യവാണി 03-05-2014, (ആചാര്യ) നരേന്ദ്രഭൂഷൺ”
“വേദാദ്ധ്യയനം”
“അയുക്ത സപ്ത ശുന്ധ്യുവഃ സൂരോ രഥസ്യ നപ്ത്യഃ താഭിര്യാതി സ്വയുക്തിഭിഃ.”
(അഥർവവേദം 20.47.21, ഋഷി പ്രസ്കണ്വഃ, ദേവതാ ഇന്ദ്രഃ, ഛന്ദസ്സ് ഗായത്രീ)
“അർത്ഥം”:-
“സർവപ്രേരകനായ ഈശ്വരാ! ഈ രഥരൂപിയും പരമ രമണീയവും ഭൂതങ്ങളെ രമിപ്പിക്കുന്നതുമായ ബ്രഹ്മാണ്ഡത്തെ ഒരിക്കലും നശിപ്പിക്കാത്ത അതിനെ പ്രവർത്തിപ്പിക്കുന്ന (ഗതി നല്കി നടത്തുന്ന) ഏഴു ശക്തികളെ സ്വയം യോജിപ്പിക്കൽ പദ്ധതിയിലൂടെ അവയെ നടത്തി വിശ്വത്തെ സഞ്ചാലനം ചെയ്യിച്ച് അവയിൽ വ്യാപിക്കുന്നു.”
“മനനരസം”:-
“സൃഷ്ടിപരമായ ആധിദൈവികാർത്ഥമാണിത്. അഖണ്ഡിതവും സാമ്യാവസ്ഥയിലിരുന്നതുമായ പ്രകൃതിയ്ക്ക് അദിതിയെന്നു പേർ. അവിടെ ഈശ്വരന്റെ ഈക്ഷണശക്തിയെന്ന ഗുപ്തശക്തി പ്രവർത്തിച്ചു. ദിതിയുണ്ടായി. വിഭജിക്കാവുന്നതും പഞ്ചഭൂതങ്ങളുടെ രഥവുമാണത്. സൂര്യൻ അല്ലെങ്കിൽ മാർത്താണ്ഡൻ എന്നെല്ലാം പറയുന്ന ഇതിൽ നിന്ന്‍ അഗ്നി, സോമൻ, മിത്രാവരുണന്മാർ, സവിതാ, ബൃഹസ്പതി, ഇന്ദ്രൻ, വിശ്വദേവന്മാർ എന്നീ ഏഴു പുത്രന്മാരുണ്ടായി. ഇവർക്ക് ന്യൂന വിദ്യുത്, അധിക വിദ്യുത്, കാന്തശക്തി, താപം, പ്രകാശം, ശബ്ദം, ഗതി എന്നും പേരു നല്കാം. ഇവയെല്ലാം ഒരിക്കലും നശിക്കാതെ സൂക്ഷ്മരൂപേണ പ്രളയത്തിലും സ്ഥൂലരൂപേണ സ്ഥിതിയിലും വർത്തിപ്പിയ്ക്കുന്ന മഹാസൂര്യന് നമസ്ക്കാരം.”
“കടപ്പാട്”:- 1988 ഏപ്രിൽ ലക്കം ആർഷനാദം മാസിക (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക, 1970-ൽ പ്രശസ്ത വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയത്), പുറം 17 (ഓണ്‍ലൈൻ എഡിഷൻ) http://arshanadam.co.in/
“എന്റെ കുറിപ്പ്”
“സമീപകാലത്തെ ഏറ്റവും പ്രഗത്ഭനായ വേദപണ്ഡിതനായിരുന്ന ആചാര്യജിയുടെ ലളിതവും അതിമധുരവുമായ വേദമന്ത്രഭാഷ്യം. അദ്ദേഹത്തിന്റെ ഭാഷ മനസ്സിലാകുന്നില്ല എന്നു പറയുന്നവർക്കുള്ള മറുപടി കൂടിയാണിത്. ശാസ്ത്രം വേദത്തിലുണ്ടോ എന്നു സംശയിക്കുന്ന പണ്ഡിതർക്കുള്ള മറുപടിയുടെ ഭാഗമായി ഈ ലളിത വേദമന്ത്രഭാഷ്യത്തെ കണക്കാക്കാം. വേദം എക്കാലത്തും പ്രസക്തമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഭാഷ്യം. എന്തിനും ഏതിനും പാശ്ചാത്യരുടെ അഭിപ്രായങ്ങൾക്കു മാത്രം പ്രാധാന്യം നല്കുന്ന അഭിനവ ഭാരതീയ ‘പണ്ഡിതരുടെ’ ശ്രദ്ധ, ആചാര്യജിയുടെ ആഴത്തിലുള്ള, ആധികാരികമായ വേദപഠനങ്ങളിലേക്ക് എത്തിയിരുന്നെങ്കിൽ, ഭാരതത്തിന്റെ ഇന്നത്തെ നില വളരെ നന്നാകുമായിരുന്നു.”

(വിജയകുമാർ മേനോൻ 03-05-2014)

Thursday, May 01, 2014

Words of the Master – (Acharya) Narendra Bhooshan 01-05-2014
Veda Mantra contemplation
“Aum Apo hishta mayo bhuvastha na oorge
dadhana mahe Ranaaya chachase”
(Yajur Veda 11.50, Rishi – Sindudeepa, Devathaa – Aapa, Chanda – Gayathri, Swara – Shadja)
Approximate meaning:-
O Waters! Which are pure & suitable for obtaining; you are certainly providers of physical & mental pleasures. You, who create all consumable items which give us strength, power, etc., please accumulate strength and stamina for us. Thus, let us see with pleasure and enjoy the good looking great creations of this beautiful world and nature.
Contemplation
In this beautiful and attractive creation, we demand one by one. All things are said to be pure and divine. We shall be able to maintain those qualities. Our selfishness and ignorance, which pollutes the blessings of the nature, should be destroyed. You can help us in this aspect, as you are the creator of the water which has the power to wash away impurities. Please inspire us for it. Let us be able to enjoy the amazing beauties of the nature.
My note
This is a free lance translation of the Malayalam article by late (Acharya) Narendra Bhooshan, great Vedic scholar of recent times, self published in February 1988 edition of “Arshanadam”, the only Vedic-Philosophical journal in Malayalam, which started by him in 1970. I am not a Vedic scholar, just a person trying to learn Vedas and try to teach what I have learned. I apologize to all Vedic scholars for all errors and omissions in this article, which purely due to my ignorance, negligence and laziness. I have to say English language is inefficient, improper and inadequate to express Eastern philosophies, while respecting it as one of the international mediums of communication. I have totally failed to translate the beautiful Malayalam Bhashyam (interpretation) of Acharyaji to something presentable. Then, why am I doing this? This is a very humble attempt to reach Vedas to all around globe. This is also a part of my Guru Dakshina to Acharyaji, whom I consider as my real Guru, though I have not inherited or derived many of his qualities like real Vedic scholar, linguist, teacher, writer, orator, etc.
To those who oppose Vedas, please try to know its real meaning. If anyone refers to ANY western scholar to know about Vedas, we are sorry to say you are on the in correct path. Why? They have not studied Vedas, Sangopangam (with all 6 parts, called Vedanga & 6 sub-parts, called Veda Upanga). Even in India (I prefer Bharath), many scholars have studied Vedas without these Anga & Upanga. So, they miss the opportunity to get in depth about Vedas. To get an idea about these, please refer to my article in http://bharathiyata.blogspot.com/2011/10/vedas-books-of-knowledge.html

Sunday, February 16, 2014

Is it necessary to be spiritual?

Is it necessary to be spiritual? This question is asked by many. My simple answer is if we are human, we are spiritual (knowingly or unknowingly). Human are the only species on earth with fully developed reasoning power. That is the reason we ask WHY? For the so-called atheists, I feel sympathy, as they try to deny the facts. I am a man of science & technology. That is what makes me more spiritual. I believe in The Ultimate creator, because that is reality. Being an electrical engineer, I always give the example of electricity to get some idea of God. We can not see electricity, but we can experience its presence thru many manifestations like light, sound, power, etc. Question remains is can we deny the existence of electricity? Since the sensible answer is no, I correlate it with God. But remember, anything worldly is insufficient to correlate with God. God is like infinity in Mathematics, not so easily understood.

In the book of knowledge (VEDA), it is said, “a little is known and a little is unknown”. Meaning, we can comprehend a bit about God, but not fully. In Upanishads (the ancient & most authentic books on philosophy from India), it is mentioned that “It is near, It is far”. In contemplation, we may know more about God. In order to have peace of mind; we need to focus more to the inside of us, than letting our thoughts wander the outside world. As mentioned in Bhagavad Gita, we should control our senses like the tortoise which withdraws its head, tail & four legs, so that it is unaffected by the external world.

But this does not mean that we have forget about the external world, where we live or forget our duties and responsibilities to self, family, society, country & world. Bhagavad Gita is the amazing philosophical discourse between Sree Krishna & Arjuna, just before the epic war in Mahabharath, the greatest and biggest epic ever written. It is actually discussing more of the actions we have to do in day-to-day life than anything else. When we feel confused, depressed, undecided; then we can easily apply the amazing philosophies in Bhagavad Gita. By this, we shall know – what, when, where & WHY we have to do each action.


Spirituality makes us more human, lovable, adorable, humble, simple, ego-less, educated and real HUMAN. It makes us respect values. People say we don’t need spirituality or God to be human. As mentioned umpteen times, our humble reply is if you don’t accept GOD, accept GOOD.

Monday, January 13, 2014

GOD & "miracles"

We do not need "miracles" to believe in GOD. Almost all religions talk about "miracles" of GOD. The whole universe, all species, nature, even our body are the miracles of GOD. GOD doesn't feed anyone or give money directly or help people to do impossible things – it is called blind belief. It is utter stupidity. Don’t mistake me; I am not an atheist, but a very strong believer in Almighty (God, Ishwar Allah, etc.). In simple terms, GOD is not someone who has to prove his existence or show superiority or be happy with praising. Understand GOD (it is just a word in English to denote the Supreme Power, The Creator) properly.  Let us try to understand who or what is GOD. This short & simple interpretation may or may not be accepted by the vast majority of believers. GOD is always only ONE, there cannot be many ‘Gods’. When we talk about ‘Gods’; the basic concept of GOD is lost. GOD is OMNIPOTENT (does not need help of anyone or anything to create the Universe); OMNIPRESENT (not stuck inside some place of worship & does not have to travel from one place to another); OMNISCIENT (capable of doing all things, except doing bad or evil things, as it is against characteristics of GOD); MERCIFUL (The universe itself & all creations are examples of mercy of GOD); JUST (giving the right & justified results of all actions by everyone, including humans – does not pardon sins); and so on. We can spend whole lifetime describing qualities and characteristics of GOD and wonder about them.
Best recommended course of action for humans, according to VEDAS (the most ancient books of knowledge); is to be thankful for our human form (with much higher intelligence & consciousness than other species, which makes us thinking animals), be thankful for this beautiful nature to live with all the resources; try to be & do good for self, family, society, country and world in total. We need to pray God, in three stages.

1.       STHUTI – praising qualities of God, which make us pleasant & shall have devotion;

2.       PRARTHANA – ask for the things for the things we don’t have, so that we realize our short comings & limitations, to crush our ego; (never ask for bad things to happen for others, which is not prayer & will never be answered).

3.       UPASANA – last but not least, the realization of qualities of GOD by which we try to improvise ourselves to that level.
The purpose of all the prayers is to purify us physically, emotionally & intellectually in order make us better human beings. Please do remember one thing; it is for our benefit prayers are done, not for the sake of GOD.
Those who do not want to believe in a Supreme Power or Creator or God, think this way, GOD – Goodness Obviously Done.
May God bless all! GOD is blessing you, whether you believe or not!

As VEDA says “KRUNVANTHO VISHWAMARYAM” – May this whole world be full of noble (good) people; “MANUR BHAVA JANAYA DAIVAM JANAM” – Be human, create generations of the divine ones. “VASUDHIVA KUDUMBAKAM” – May the whole world be one family.

Sunday, January 12, 2014

ഗായത്രീമന്ത്രം - ലളിതമായ വൈദികാർത്ഥം (സ്വ. ആചാര്യ നരേന്ദ്രഭൂഷൺ എഴുതിയത്)


ഗായത്രീമന്ത്രം

“ഓം ഭൂര് ഭുവഃ സ്വഃ

 തത്സവിതുര് വരേണ്യം ഭര്ഗോ ദേവസ്യ ധീമഹി.

ധിയോ യോ നഃ പ്രചോദയാത്”.
 (ഋഗ്വേദം 3.62.10, യജുര് വേദം 36.3, സാമവേദം 1467)

ഗായത്രീമന്ത്രത്തിന്റെ ലളിതമായ വൈദികാർത്ഥം (സ്വ. ആചാര്യ നരേന്ദ്രഭൂഷൺ എഴുതിയത്)
"ആ ജഗദുത്പാദകനും സകല ഐശ്വര്യപതിയും ചരാചരജഗത്തിലെങ്ങും വ്യാപിച്ച് വർത്തിക്കുന്ന പ്രേരകനും എല്ലാ ഗുണങ്ങളാലും യുക്തനും ആനന്ദൈകരസവും സർവ സുഖദായകനുമായ സർവേശ്വരന്റെ വരണീയവും ശ്രേഷ്ഠവും ഭജനീയവും സാമർത്ഥ്യയുക്തവും പാപവിനാശകവുമായ തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സവിതാവായ ആ ബ്രഹ്മം ഞങ്ങളുടെ ക്രിയാകാരണമായ ബുദ്ധിയെ സകല ദുഷ് പ്രവൃത്തികളിൽ നിന്നും വേറിടുവിച്ച് സത്കർമ്മങ്ങൾ ചെയ്‌വാൻ പ്രേരിപ്പിക്കട്ടെ."
കടപ്പാട്:- വേദപണ്ഡിതന്‍ സ്വ. ആചാര്യ നരേന്ദ്രഭൂഷണ്‍ എഴുതിയ “ഉപാസന” എന്ന പുസ്തകത്തിലെ “സന്ധ്യാവന്ദനം” (പുറം 31) എന്ന ഭാഗത്തു നിന്നും.

Thursday, December 12, 2013

വൈദിക ഈശ്വരൻ

വൈദിക ഈശ്വരൻ എന്ന ലേഖനത്തെ ആസ്പദമാക്കിയുള്ള ഈ ചർച്ചയിൽ വൈയക്തിക വിഷയങ്ങൾക്കു പ്രാധാന്യമില്ല എന്നു പറഞ്ഞുകൊണ്ട് എല്ലാവരോടും ആദ്യമേ ക്ഷമാപണം ചെയ്യുന്നു. ഇനി പറയുന്ന കാര്യങ്ങളിൽ തെറ്റോ ആധികാരികതയില്ലായ്മയോ ഉണ്ടെങ്കിൽ ദയവായി ചൂണ്ടികാട്ടുക, യുക്തിയും പ്രമാണവും സഹിതം ആയിരിക്കണം എന്നുമാത്രം. ആദ്യമായി ഒരു വിഡ്ഢിച്ചോദ്യമാകാം, ആരാണ് അല്ലെങ്കിൽ എന്താണ് ഈശ്വരൻ? സർവശക്തനും ദയാലുവും സ്നേഹത്തിന്റെ നിറകുടവും സൃഷ്ടികർത്താവും കാരുണ്യവാരിധിയുമൊക്കെയായ ശക്തി വിശേഷം എന്നു പറഞ്ഞാൽ ആർക്കും വിരോധമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു. വൈദിക ഈശ്വരൻ എന്നു പറയേണ്ടി വന്നതെന്തുകൊണ്ട്? ഹിന്ദുക്കൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഭാരതീയരിലെ ഭൂരിപക്ഷം ബഹുദൈവാരാധകരാണ് എന്നാണല്ലോ പറയപ്പെടുന്നത്. അനേക രൂപങ്ങളിൽ, ഭാവങ്ങളിൽ ഈശ്വരാരാധന നടത്തുന്നു സനാതനധർമ്മികൾ. ആത്മീയ വിഷയങ്ങളിൽ അറിവുള്ളവരൊക്കെ പറയാറുണ്ട്‌, രൂപങ്ങളിലൂടെ അവയ്ക്കപ്പുറം നിരാകാരനായ ബ്രഹ്മത്തെ (പരബ്രഹ്മത്തെ) ആണ് ഉപാസിക്കുന്നത് എന്ന്. ഇതിനെയാണ് മോക്ഷമൂല്യർ (Max Muller) പറഞ്ഞ “ഹെനൊതീയിസം” (Henotheism) എന്നു വിശേഷിപ്പിച്ചത്. ഇവിടെ ചോദ്യം ഇതാണ്, ഇതു ശരിയാണോ? ഇതിന് ഉത്തരം കണ്ടുപിടിക്കാൻ ശ്രമിക്കാം. തുടക്കം വേദത്തിൽ ആവുന്നതിൽ ആർക്കും വിരോധമുണ്ടാവില്ല എന്നു വിശ്വസിക്കുന്നു.
ഈശ്വരനെ ആരാധിക്കുന്ന വിഷയം ചർച്ച ചെയ്യുന്നിടത്ത് വേദത്തിന് എന്താണ് പ്രസക്തി എന്നു നോക്കാം. ലോകത്തിലെ ആദ്യ സാഹിത്യം (വാമൊഴിയും വരമൊഴിയും) വേദമാണ് എന്ന് പൊതുവേ അംഗീകരിച്ചതാണ്, ഭാരതീയരും പാശ്ചാത്യരും. ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ വേദങ്ങളാണെന്നു പറഞ്ഞത്‌ ഋഷീശ്വരന്മാരാണ്. എല്ലാ ഭാരതീയ ആചാര്യന്മാരും പണ്ഡിതരും ഇത് അംഗീകരിച്ചിട്ടുണ്ട്, ചാർവാകന്മാരും ബൗദ്ധജൈനരും ഒഴികെ. “വേദോഖില ധർമ്മമൂലഃ” എല്ലാ ധർമ്മങ്ങളുടെയും മൂലം വേദമാണെന്നു പറഞ്ഞത്‌ മനുവാണ്. ഇനി എന്താണ് വേദം? വേദമെന്നാൽ അറിവാണ് എന്ന് എല്ലാ പണ്ഡിതരും സമ്മതിക്കും എന്നു വിശ്വസിക്കുന്നു. എന്താണ് വേദത്തിലെ പ്രധാന വിഷയങ്ങൾ? ഋഗ്വേദം സ്തുതിയും, യജുര്‍വേദം കർമ്മവും, സാമവേദം ഉപാസനയും, അഥര്‍വവേദം സംരക്ഷണവും മുഖ്യമായി പ്രതിപാദിക്കുന്നു. അപ്പോൾ ചോദ്യങ്ങൾ വരാം. ആരെ, എന്തിനു ആരു്, എങ്ങനെ സ്തുതിക്കണം? ഈശ്വരനെ, വിശേഷബുദ്ധിയുള്ള മനുഷ്യർ; സ്തുതി, പ്രാർത്ഥന, ഉപാസനകളിലൂടെ. എന്തിനു കർമ്മം ചെയ്യണം? തനിക്കും ലോകത്തിനും നന്മയുണ്ടാവാൻ കർമ്മം ചെയ്തേ പറ്റൂ (ഇതു മനുഷ്യവർഗ്ഗത്തിനു മാത്രമുള്ള വിശേഷബുദ്ധിയുള്ളതുകൊണ്ടാണ്). എന്തിനു  ഉപാസിക്കണം? ആത്മശുദ്ധീകരണത്തിനുള്ള വഴിയാണ് ഉപാസന. എന്തിനെ, എന്തിനു സംരക്ഷിക്കണം? വേദമെന്ന അറിവിനെ വരുംതലമുറകൾക്കായി, അവരുടെ നന്മയ്ക്കായി സംരക്ഷിക്കുക മാനവധർമ്മമാണ്. (തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ഗുണങ്ങൾ ഘോഷിക്കുന്നത് സ്തുതിയും, തനിക്കില്ലാത്ത ഗുണങ്ങൾ കിട്ടാൻ പ്രകർഷേണ അർത്ഥിക്കുന്നത് – അപേക്ഷിക്കുന്നത് പ്രാർത്ഥനയും, ഈശ്വരന്റെ ഗുണകർമ്മസ്വഭാവങ്ങൾ പോലെ സ്വന്തം ഗുണകർമ്മസ്വഭാവങ്ങളെ ശ്രേഷ്ഠവും പവിത്രവും ആക്കാൻ ശ്രമിക്കുന്നത് ഉപാസനയും ആണ്.) വേദത്തിൽ ഈ ത്രയീവിദ്യയാണ് ഉള്ളതെന്ന് പണ്ഡിതർക്ക് അറിയാം.

ഇങ്ങനെയൊക്കെയുള്ള വേദത്തെ ശരിയായി മനസ്സിലാക്കാൻ എന്താണ് ശരിയായ വഴി? സായണാചാര്യന്റെ യാജ്ഞിക ഭാഷ്യമോ മഹീധര-ഉവ്വടരുടെ അശ്ലീലഭാഷ്യമോ അല്ല ശരിയായ വേദഭാഷ്യം. എന്തുകൊണ്ട്? സായണാചാര്യന്റെ ഭാഷ്യത്തിൽ ദേവതകളെ ദൈവങ്ങളാക്കി അവതരിപ്പിച്ചപ്പോൾ പണ്ഡിതന്മാർക്കുപോലും ദൈവസങ്കല്പം വികലമായി. പിന്നെ എന്തിനെ അടിസ്ഥാനമാക്കിയാവണം വേദഭാഷ്യം ഉണ്ടാവേണ്ടത്. വേദം വേദാംഗങ്ങളും ഉപാംഗങ്ങളും സഹിതം സമ്പൂർണ്ണമായി പഠിച്ചാൽ വേദാർത്ഥം തെളിയും. ഇതിനു ഏതെങ്കിലും ആചാര്യനോടു വിധേയത്വം ഉണ്ടാവണമെന്ന വാശിയില്ല എന്നറിയുന്നത് നല്ലതാണ്. പക്ഷെ സത്യം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്, അതിലും പാടാണ് ഉള്‍ക്കൊള്ളാൻ, ഏറ്റവും പാടാണ് അംഗീകരിക്കാൻ. പരമ്പരാഗത വിശ്വാസങ്ങളെ മറ്റാൻ ബഹുഭൂരിപക്ഷം ആളുകളും തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. അതിനെ ന്യായീകരിക്കാൻ യുക്തിയില്ലാത്ത ന്യായങ്ങളെ വരെ അവലംബിക്കും എന്നാണ് ചരിത്രം തെളിയിച്ചിട്ടുള്ളത്. ഇങ്ങനെയൊക്കെ പറഞ്ഞത്‌ പലർക്കും ഇഷ്ടപ്പെടുമോ എന്നറിയില്ല.

Thursday, November 28, 2013

ആചാര്യവാണി 26-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

“തന്മേ ശിവസങ്കല്പമസ്തു – എന്റെ മനസ്സ് ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ”
“ഹേ അഗ്നേ – പ്രകാശസ്വരൂപനായ സർവ്വേശ്വരാ – അവിടുന്ന്‍ ദയവുചെയ്ത്, ഏതൊരു ബുദ്ധിയെയാണോ വിദ്വാന്മാരും ജ്ഞാനികളും യോഗികളും ഉപാസിക്കുന്നത്, ആ ബുദ്ധി നല്കി ഞങ്ങളെ ബുദ്ധിമാന്മാരാക്കിയാലും! ഭഗവന്‍! അവിടുന്നു പ്രകാശരൂപിയാകുന്നു. ദയവുചെയ്ത് എന്നിലും പ്രകാശത്തെ പ്രതിഷ്ഠിച്ചാലും. അവിടുന്ന്‍ അളവറ്റ പരാക്രമമുള്ളവനാണ്, കൃപ ചെയ്ത് എന്നിലും ബലം പകർന്നാലും. അവിടുന്ന്‍ അനന്തമായ സാമർത്ഥ്യമുള്ളവനാണ്, എനിക്കും പൂർണ്ണസാമർത്ഥ്യം നല്‍കിയാലും. അവിടുന്ന്‍ ദുഷ്ടകർമ്മങ്ങളുടെ നേരെയും ദുഷ്ടജനങ്ങളുടെ നേരെയും ക്രോധത്തോടുകൂടിയവനാണ്, എന്നെയും അപ്രകാരമാക്കിയാലും. അവിടുന്ന്‍ നിന്ദാസ്തുതികളേയും തന്നോടുള്ള അപരാധങ്ങളേയും ക്ഷമിക്കുന്നവനാണ്. ദയവുചെയ്ത് എന്നെയും അപ്രകാരമാക്കണേ. ദയാനിധേ! നിന്തിരുവടിയുടെ കരുണകൊണ്ട് എന്റെ മനസ്സ്‌ ജാഗ്രദവസ്ഥയിൽ വളരെ ദൂരത്തേക്കു പോകുന്നു, ദിവ്യഗുണയുക്തമായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ആ മനസ്സുതന്നെ ഞാൻ ഉറങ്ങുമ്പോൾ സുഷുപ്തിയെ പ്രാപിക്കുന്നു. സ്വപ്നാവസ്ഥയിൽ അതെ മനസ്സ്‌ ദൂരെ ചെല്ലുന്നതുപോലെ വ്യവഹരിക്കുന്നു. എല്ലാ പ്രകാശിത വസ്തുക്കളേയും പ്രകാശിപ്പിക്കുന്ന എന്റെ മനസ്സ് ശിവസങ്കല്പ – തനിക്കും മറ്റുള്ളവർക്കും നന്മയാഗ്രഹിക്കുന്നത് – യുക്തമാകട്ടെ. ആർക്കും ഹാനി വരുത്തരുതെന്ന് ആഗ്രഹിക്കുന്നതാകട്ടെ.”
കടപ്പാട്: 1970-ൽ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) 2009 ജൂലൈ ലക്കത്തിൽ നിന്നും.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
“എന്റെ കുറിപ്പ്‌”
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

Sunday, November 17, 2013

വേദങ്ങൾ - (ആചാര്യ) നരേന്ദ്രഭൂഷണ്‍

"മാനവരാശിയുടെ ഇതപര്യന്തമുള്ള വായനയുടെ ചരിത്രത്തിൽ നാം കണ്ടെത്തുന്ന ദിവ്യാദ്ഭുതം വേദങ്ങൾ തന്നെയാണ്. വേദമാകുന്ന ആ അപൗരുഷേയ ജ്ഞാനധാരയെ പൗരുഷേയബോധത്തിലേക്ക് ഉറപ്പിക്കുന്ന പ്രാചീന ഋഷിപാരമ്പര്യത്തിന്റെ പുണ്യപഥമാണ് ആധുനിക മഹർഷി ദയാനന്ദന്റെ സാഹിത്യകൃതികളെല്ലാം. അവ നമുക്ക്‌ നല്കുന്ന ദിശാബോധം വിജ്ഞാനത്തിന്റെ ബോദ്ധ്യങ്ങൾ മാത്രമല്ല ആത്മബോധത്തിന്റെയും പരമാത്മസാക്ഷാത്കാരത്തിന്റേയും കൂടി അനുഭൂതിയാണ്. ഗൃഹസ്ഥാശ്രമിയുടെ കിടപ്പറയില്‍ ആരംഭിക്കുന്ന ആ ഋഷിബോധോത്സവം, സന്യാസവും കഴിഞ്ഞ് യോഗിയുടെ ബാഹ്യാന്തര പ്രത്യക്ഷത്തില്‍ ആറാടുന്നതാണ്. കര്‍മ്മപാരമ്പര്യത്തിന്റെ മഹദ്‌പുണ്യം പേറുന്ന ജന്മങ്ങൾക്കേ അതിന്റെ തീരത്ത്‌ തപസ്സ് ചെയ്യാന്‍ സാധിക്കൂ."
-- സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷണ്‍
(ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വേദപണ്ഡിതൻ, സ്വജീവിതം വേദപ്രചരണത്തിന് ഉഴിഞ്ഞുവച്ച മഹാന്‍)‍ --

സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും - ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ

ആചാര്യവാണി 18-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
“സ്വദേശത്തിന് ദാരിദ്ര്യവും ദുഃഖവും”
“നല്ലതു ചെയ്യുന്നവരാണ് നാമെങ്കിൽ വിദേശത്തേക്കോ ദ്വീപാന്തരങ്ങളിലെക്കോ പോകുന്നതിൽ ഒരു ദോഷവും ഇല്ല. പാപം ചെയ്താലേ ദോഷമുണ്ടാകൂ. അത്യാവശ്യമായത് ഇതാണ്. വേദോക്തമായ ധർമ്മത്തിൽ നിശ്ചയം വേണം. പാഷണ്ഡന്മാരുടെ ചെയ്തികളെ ഖണ്ഡിക്കാൻ പഠിക്കണം. അപ്പോൾ ശരിയല്ലാത്ത നിശ്ചയങ്ങളെടുക്കാൻ ഇടവരില്ല. വിദേശങ്ങളിലോ ദ്വീപാന്തരങ്ങളിലോ ചെന്ന്‍ ഭരണമോ വ്യാപാരമോ നടത്താതെ സ്വദേശത്തിന് എപ്പോഴെങ്കിലും പുരോഗതിയുണ്ടാകുമേന്നാണോ? ഒരു നാട്ടിലുള്ളവർ അവിടെത്തന്നെ ജീവിക്കുകയും വിദേശികൾ വന്ന്‍ വ്യവസായമോ നാടുവാഴ്ചയോ നടത്തുകയും ചെയ്താൽ ദാരിദ്ര്യവും ദുഃഖവുമല്ലാതെ മറ്റൊന്നും ഉണ്ടാവുകയില്ല. ആരും പരസ്പരം ചൂഷണം ചെയ്യാൻ പാടില്ല എന്നതാണ് ഇവിടെ പാലിക്കേണ്ട ധർമ്മം.”
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ്  2009 ലക്കത്തിൽ നിന്നും.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
“എന്റെ കുറിപ്പ്‌”
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.

ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ

ആചാര്യവാണി – വേദത്തിലെ രൂപക ഇരട്ടകൾ - (ആചാര്യ) നരേന്ദ്രഭൂഷൺ
വേദത്തിൽ അനിത്യമായ ലൗകിക ഇതിഹാസമൊന്നും ഇല്ല. ഏതെങ്കിലും വ്യക്തിയുടെയോ പ്രദേശത്തിന്റെയോ ചരിത്രം അനിത്യമായതുകൊണ്ട് അതിന് വേദത്തിൽ ഇടയില്ല.
ഉദാഹരണത്തിന് സത്യവാൻ സാവിത്രി, യമൻ-യമി, പൂരൂരവസ്സ്-ഉർവശി തുടങ്ങിയ ഇരട്ടകളുടെ വർണ്ണന വേദത്തിലുണ്ട്. ഇവ ലൗകികാഖ്യാനങ്ങളല്ല. വേദത്തിൽ സത്യവാൻ സൂര്യനും സാവിത്രി സൂര്യശക്തിയായ രശ്മിയുമാണ്. സായാഹ്നം സത്യവാന്റെ സൂര്യന്റെ യമാലയഗമനം തുട...
ങ്ങുന്ന വേളയാണ്. യമനിൽ നിന്നു ഗണിച്ചെടുക്കുന്ന സമയത്തിനു യാമമെന്നു പറയുന്നു. യമിയാകട്ടെ യമന്റെ സഹോദരിയാണെന്ന് സങ്കല്പം. കാലത്തിന്റെ ഒപ്പം ഉണ്ടായതും നിലനിക്കുന്നതും അന്തർദ്ധാനം ചെയ്യുന്നതുമായതെല്ലാം യമിയെന്ന സംജ്ഞയിൽ വരും. ധർമ്മവും ധർമ്മിയും പോലാണീ സംജ്ഞകളും. ധർമ്മത്തിന്റെ് അവയവംപോലെ വർത്തിക്കുന്നതാണല്ലോ ധർമ്മി. യമനും യമിയും ഇതുപോലെതന്നെ. സത്യവാൻ-സൂര്യൻ-യമൻ അഥവാ കാലചക്രത്തിനു വിധേയമായി സന്ധ്യയ്ക്ക്‌ അസ്തമിക്കുന്നു. അപ്പോൾ പ്രകാശം-സാവിത്രി തപസ്സാരംഭിക്കുന്നെന്നു സങ്കൽപം. രാത്രിയാകുന്ന യമസന്നിധിയിൽനിന്ന് സാവിത്രി സത്യവാനെ വീണ്ടെടുത്തുകൊണ്ടുവരുന്നു. അതുകൊണ്ടാണ് പ്രകാശം-സാവിത്രി മുൻപേയും സത്യവാൻ-സൂര്യൻ പിൻപേയും പ്രഭാതത്തിൽ വരുന്നത്. പ്രളയമെന്ന ദീർഘരാത്രിയ്ക്കു ശേഷവും ഇതുതന്നെ സംഭവിക്കുന്നു. പൂരൂരവസ്സ് ഉച്ചസ്വരത്തിലുള്ള മേഘഗർജ്ജനവും ഉർവശി ഭൂമിയിലേക്കു പായുന്ന വിദ്യുത്തുമാണ്. ഇടിയും മിന്നലും എന്നർത്ഥം.
കാളിദാസൻ വിക്രമോർവ്വശീയം എഴുതിയത് വേദത്തിലെ സംജ്ഞകളെടുത്ത് കഥ നിർമ്മിച്ചതാണ്. പിരിയാത്ത ഇരട്ടകളിൽ ഒന്ന് പാഞ്ഞുപോയി അന്തർദ്ധാനം ചെയ്യുന്ന കമിതാക്കളുടെ കഥയിൽ ഇതിലും നല്ല സംജ്ഞകളൊന്നും ഇല്ലായ്കയാൽ കവി അവയെ സ്വീകരിച്ചതാണ്. വേദത്തിലെ കഥ കാളിദാസന്റെ വിക്രമോർവ്വശീയത്തിലേതല്ല. വേദത്തിലെ സംജ്ഞാർത്ഥങ്ങളായ ഇടിമിന്നലുകൾ ഉർവശി-പൂരൂരവസ്സുകളെന്ന കഥാപാത്രങ്ങളാകാൻ സർവഥാ ചേർച്ചയുള്ളതുതന്നെ. ഈ അനിത്യകഥ വേദാർത്ഥമായി പറയുന്ന പക്ഷം അനൗചിത്യം വന്നുകൂടും. ഈ അനുചിതവൃത്തിയാണ് പല ആധുനിക ഭാഷ്യകർത്താക്കളും വേദവ്യാഖ്യാനത്തിൽ അനുവർത്തിക്കുന്നതും.
കടപ്പാട്:- (ആചാര്യ) നരേന്ദ്രഭൂഷൺ രചിച്ച “ഉപനയനം എന്ത്? എന്തിന്?” എന്ന പുസ്തകത്തിലെ രണ്ടാം അദ്ധ്യായം, പുറം ൧൩-൧൪ (13-14) ൽ നിന്നും

മഹാപുരുഷൻ - ആചാര്യവാണി 17-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ


ആചാര്യവാണി 17-11-2013 (ആചാര്യ) നരേന്ദ്രഭൂഷൺ
“മഹാപുരുഷൻ”
“ചോദിക്കാത്തവനോടും, അന്യായമായി ചോദിക്കുന്നവനോടും മറുപടി പറയരുത്. ബുദ്ധിമാൻ അവരുടെ മുൻപിൽ ജനസമാനം പെരുമാറണം. കപടമില്ലാത്തവർക്കും ജിജ്ഞാസുക്കൾക്കും ചോദിക്കാതെതന്നെ ഉപദേശം നൽകണം. ധനം, ബന്ധുജനങ്ങൾ, വയസ്സ്, ശ്രേഷ്ഠമായ കർമ്മം, ഉത്തമമായ വിദ്യ ഇവ അഞ്ചും മാന്യതയുടെ സ്ഥാനങ്ങളാകുന്നു. എന്നാൽ ഇവയിൽ ധനത്തേക്കാൾ ഉത്തമം ബന്ധുവും, ബന്ധുവിനേക്കാൾ വയസ്സും, വയസ്സിനേക്കാൾ സത്കര്‍മ്മവും, കർമ്മത്തേക്കാൾ പവിത്രമായ വിദ്യയുള്ളയാളും ഒന്നിനൊന്ന് അധികം ബഹുമാനത്തെ അർഹിക്കുന്നു. സകലശാസ്ത്രങ്ങളും ആപ്തന്മാരായ വിദ്വാന്മാരും അജ്ഞാനിയെ “ബാല”നെന്നും, ജ്ഞാനിയെ “പിതാ”നെന്നും, പറയുന്നു. വയസ്സായതുകൊണ്ടോ, മുടി നരച്ചവെളുത്തതുകൊണ്ടോ, വലിയ ധനവാനായതുകൊണ്ടോ, ഉയർന്ന തറവാട്ടിൽ ജനിച്ചതുകൊണ്ടോ ഒരുവൻ മഹാനാകുന്നില്ല. പഠിപ്പുകൊണ്ടും ജ്ഞാനം കൊണ്ടും നമ്മുടെ ഇടയിൽ വലിയവനാരോ അവനത്രേ മഹാപുരുഷൻ എന്നാണു മഹാത്മാക്കളായ മഹർഷിമാരുടെ നിശ്ചയം.
കടപ്പാട്: 1970-ല്‍ വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയ ആർഷനാദം (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക) മേയ്  2009 ലക്കത്തിൽ നിന്നും.

കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കും മാസികയ്ക്കും പുസ്തകങ്ങൾക്കും http://arshanadam.co.in
“എന്റെ കുറിപ്പ്‌”
വേദവും ഉപനിഷത്തും സാധാരണക്കാരന് മനസ്സിലാവില്ലെന്നും ആചാര്യജിയുടെ എഴുത്ത്‌ കഠിനമാണെന്നും പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഈ കുറിപ്പ്‌. വേദം സാധാരണക്കാരിൽ എത്തിക്കാൻ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ആ മഹാപ്രതിഭയ്ക്ക്‌ പ്രണാമം.