വൈദികസാഹിത്യം എന്നാല്‍ എന്താണ്? എന്തുകൊണ്ട് അള്ളോപനിഷത്തും ഭവിഷ്യപുരാണവും ഭാഗവതവും മറ്റും വൈദികസാഹിത്യത്തില്‍ ആധുനികകാല ഋഷിമാര്‍ ഉള്‍പ്പെടുത്തുന്നില്ല? ബ്രഹ്മാമുതല്‍ ജൈമിനിവരെയാണ് പ്രാചീനഋഷിപരമ്പര, അതിനുശേഷം ഉണ്ടായിരിക്കു്ന ആചാര്യപരമ്പരയില്‍ പതഞ്ജലിക്കും പാണിനിക്കും ശ്രീമദ് ശങ്കരാചാര്യസ്വാമികള്‍ക്കും വരെ വൈദികസാഹിത്യവുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂ, അവരാരും തന്നെ ഈ പുരാണങ്ങളെ അംഗീകരിച്ചിരുന്ന...തായി കാണുന്നില്ല. ഇവരുടെ കാലത്തിനും ശേഷം ഭാരത്തിലിണ്ടായ മുസ്ലീം ആക്രമണത്താല്‍ ആവിര്‍ഭവിച്ച ജനമുന്നേറ്റമായിരുന്നു ഭക്തിപ്രസ്ഥാനം. ആ ഭക്തിപ്രസ്ഥനം കണ്ടെത്തിയ മാര്‍ഗമാണ് പൗരാണിക രീതികളെല്ലാം. അത് ഹൈന്ദവധര്മ്മത്തെ സംരക്ഷിച്ചുനിര്‍ത്തു്ന്നതില്‍ വലിയ വിജയം കണ്ടു. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി അത് ഹൈന്ദവധര്‍മത്തെ പൗരാണികധര്മമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ആ പൗരാണികതയുടെ അന്ത്യം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ നവേഥാനം ലക്ഷ്യമാക്കിയെങ്കിലും അതില്‍ പൂര്‍ണമായും വിജയിക്കാന്‍ നവോഥാനത്താല്‍ കഴിഞ്ഞില്ല. അതിനുള്ള കാരണം ബൃഹത്താണ്. വൈദിക സാഹിത്യത്തെ ജനങ്ങളിലെത്തിക്കുക സത്യത്തെ ജനങ്ങളിലെത്തിക്കുക എന്നത് മാത്രമാണ് ഇനി കരണീയം. അത് പ്രയാസമേറിയകാര്യം തന്നെയാണ്. കാരണം മറ്റുള്ളവരുടെ അടിത്തറയിളക്കുന്നത് രസമുള്ള കാര്യവും സ്വന്തം അടിത്തറ മറ്റിപ്രതിഷ്ഠിക്കുകയെന്നത് ആത്മവേദനയുണ്ടാക്കുന്ന വിഷയവുമാണ്. ഉള്ളത് ന്ഷ്ടപ്പെടുത്തുന്നത് എത്ര കരുത്തുറ്റ മറ്റൊന്നിനു വേണ്ടിയുള്ളതിനായി ആവും മ്പോളും അതില്‍ സംശയവും ഉദാസീനതയും പ്രതിഫലിക്കും... കാലം നമ്മില്‍ അത് ആവ്ശ്യപ്പെട്ടാല്‍ക്കൂടിയും... എന്നാല്‍ അത് അനിവാര്യമാകുന്ന ഘട്ടത്തില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ നാം സത്യാര്‍ഥങ്ങളെ പ്രകാശിപ്പിക്കുകതന്നെചെയ്യും.. .
എന്‍.. വേദപ്രകാശ്.
എന്‍.. വേദപ്രകാശ്.
No comments:
Post a Comment