Saturday, August 10, 2013

ഞങ്ങളെ നയിച്ചാലും

ഞങ്ങളെ നയിച്ചാലും
“മനോ മഹാന്തമുത മാ നോഽഅര്ഭകം മാന ഉക്ഷന്തമുത മാ ന ഉക്ഷിതമ്.
മാ നോ വധീ പിതരം മോതമാതരം മാനഃ പ്രിയാസ്തന്വോ രുദ്ര രീരിഷഃ”
(യജുര്വേിദം ൧൬.൧൫ 16.15)
രുദ്ര! ദുഷ്ടന്മാര്‍ ചെയ്യുന്ന പാപത്തിന് ദുഃഖഫലം നല്കി അവരെ രോദനം ചെയ്യിപ്പിക്കുന്ന ഈശ്വരാ! അങ്ങ് ഞങ്ങളിൽ ചെറിയവരേയും വലിയവരേയും ഗര്ഭസ്ഥരേയും മാതാപിതാക്കന്മാരേയും പ്രിയബന്ധുജനങ്ങളേയും അവരുടെ ശരീരങ്ങളെയും നശിപ്പിക്കാന്‍ പ്രേരിപ്പിക്കരുതേ. ഞങ്ങളിലെ പാപാചരണമാകുന്ന കുടിലമാര്ഗ്ഗ ത്തെ ഞങ്ങളിൽനിന്ന് അകറ്റിക്കളഞ്ഞാലും. രുദ്രാ ഞങ്ങളെ പരിശുദ്ധരാക്കണേ! ഞങ്ങള്‍ വളരെ വിനയത്തോടുകൂടി അങ്ങയെ പ്രാര്ത്ഥി ക്കുന്നു. ശിക്ഷയ്ക്ക് അര്ഹരാകാത്തവണ്ണമുള്ള മാര്‍ഗത്തിൽ ഞങ്ങളെ നയിച്ചാലും.
കടപ്പാട്:- ആര്‍ഷനാദം മാസിക, ഏപ്രില്‍ 2009. ആര്‍ഷനാദം മലയാളത്തിലെ ഏക വൈദിക-ദാര്ശരനിക മാസികയാണ്, 1970-ല്‍ (ആചാര്യ) നരേന്ദ്രഭൂഷണ്‍ (ഇക്കാലത്തെ ഏറ്റവും മികച്ച വേദപണ്ഡിതന്‍)) തുടങ്ങി അദ്ദേഹത്തിന്റെ മരണംവരെ (2010) ഒറ്റയ്ക്ക് നടത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ് ഭാര്യയും ആചാര്യയും മഹാവേദപണ്ഡിതയും ആയ ശ്രീമതി. കമലാ നരേന്ദ്രഭൂഷൺ നടത്തിവരുന്നു. വേദങ്ങള്‍ ജാതി-മത-വര്ണ-നിറഭേദങ്ങളില്ലാതെഎല്ലാവരിലേക്കും എത്തിക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മഹാനുഭാവന്‍, അനേകം വൈദിക പുരസ്കാരങ്ങള്ക്ക് ഉടമ, മാതാ അമൃതാനന്ദമയീ ആശ്രമത്തിന്റെദ ആദ്യ അമൃതകീര്ത്തി പുരസ്കാരം, മുതലായവ. അദ്ദേഹത്തിന്റെവ പ്രധാന കൃതികൾ - നാലു വേദങ്ങളെയും അക്ഷരത്തെറ്റില്ലാതെ മലയാളലിപിയിൽ (ചതുര് വേദസംഹിത - മാതൃഭൂമി) ആക്കിയ ആദ്യവ്യക്തി, വൈദിക സംബന്ധമായ നൂറിലധികംഗ്രന്ഥങ്ങളുടെ കര്ത്താതവ്‌ (അവയില്‍ പകുതിയോളം സ്വയം പ്രസിദ്ധീകരിച്ചു വിതരണംചെയ്‌തു), പത്ത്‌ പ്രധാന ഉപനിഷത്തുകള്ക്ക് വേദാനുസൃതമായി ഭാഷ്യം ചമച്ചു - ശങ്കരഭാഷ്യത്തെ വിമര്ശിച്ചുകൊണ്ട് (ദശോപനിഷത്ത് ശ്രുതിപ്രിയഭാഷാഭാഷ്യം–ഡി.സി. ബുക്സ്‌), ലോകമാന്യബാലഗംഗാധരതിലകന്റൊ “ഗീതാരഹസ്യം” പൂര്ണ്ണമായി പരിഭാഷപ്പെടുത്തി (ശ്രീമദ്‌ ഭഗവദ്‌ ഗീതാരഹസ്യം-മാതൃഭൂമി), ശ്രീകൃഷ്ണനെപ്പറ്റിയുള്ള ശരിയായ വിവരം നല്കുീന്ന “യോഗേശ്വരനായ ശ്രീകൃഷ്ണന്‍” (ഡി.സി. ബുക്സ്‌), ശ്രീരാമനെയും രാമായണത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാൻ സഹായിക്കുന്ന ഗവേഷണഗ്രന്ഥം-“അയോദ്ധ്യയിലെ ശ്രീരാമൻ” (ഡി.സി. ബുക്സ്‌), ഹരിനാമകീര്ത്തനത്തിന് വേദാനുസൃതമായ വ്യാഖ്യാനം-"ഹരിനാമകീര്ത്തനം" (മാതൃഭൂമി).

No comments: