Thursday, August 01, 2013


വേദമന്ത്രമനനം - ഓം ഭവതം

ഓം ഭവതം ന സമനസൗ സചേതസാവരേപസൗ

മാ യജ്ഞങ്ഹിങ്സിഷ്ടം മായജ്ഞപതിം

ജാതവേദസൗ ശിവ ഭാവതമദ്യ ന സ്വാഹാ.

ഇദം ജാതവേദോഭ്യാമ്-ഇദം ന മമ..

(യജുര്‍വേദം ൫.൩ 5.3)

വത്ര വ്യാപിച്ചിരിക്കുന്ന അഗ്നിസ്വരൂപികളേ! ഞങ്ങള്‍ക്കുവേണ്ടി സമനില തെറ്റാത്ത മനസ്സുള്ളവയും, നേര്‍ബുദ്ധിയുള്ളവയും പുണ്യമയവും ആയി ഭവിക്കുവിന്‍! യജ്ഞവും യജമാനനും നശിക്കാതിരിക്കണം. ഇന്നവ നമുക്ക്‌ മംഗലപ്രദമാകണേ. ഇക്കാണായതെല്ലാം അഗ്നിയുടെ രൂപഭേദങ്ങ മാത്രമാകയാ ഇത്, അഗ്നിസ്വരൂപിയായ ഈശ്വരാ! അങ്ങേയ്ക്കും അങ്ങയില്‍ നിന്നു സ്ഫുരിച്ച അഗ്നിസ്വരൂപികള്‍ക്കും വേണ്ടിയുള്ളതാണ്. എന്‍റെതല്ല. ഈ സത്യം ഞാന്‍ അറിഞ്ഞ് പറയുന്നു.

കടപ്പാട്:- ആര്‍ഷനാദം മാര്‍ച്ച് 2013

 

എന്‍റെ കുറിപ്പ്‌: - ഈശ്വരന്‍റെ മഹിമ അറിഞ്ഞ്, ഈശ്വരനിന്നുളവായ അഗ്നിയുടെ വൈവധ്യമാര്‍ന്ന ചേതനാസ്വരൂപങ്ങള, അവയുടെ മാഹാത്മ്യവും പ്രാധാന്യവും അറിഞ്ഞുവാഴ്ത്തുന്നു. യജ്ഞം എന്നത് പ്രകൃതിയില്‍ അനന്തമായി അനസൂയമായി അനവരതം നടന്നു കൊണ്ടിരിക്കുന്ന അനവധി ദൃശ്യവും അദൃശ്യവും അനുഭവവേദ്യവും അനുഭവവേദ്യമല്ലാത്തതും ആയ അനേകം പ്രവര്‍ത്തികളും; മനുഷ്യ തങ്ങ വരുത്തിവയ്ക്കുന്ന അനേകം പ്രവൃത്തിദോഷങ്ങള്‍ക്ക് പരിഹാരവും ആത്മശുദ്ധീകരണത്തിനും വേദാദ്ധ്യയനത്തിനും സഹായകമായ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ യജ്ഞങ്ങളും അവയുടെ യജമാനനും (നടത്തുന്നതി പ്രധാനി) നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന. ഒന്നും തന്റേതല്ലന്നുള്ള തിരിച്ചറിവില്‍ താണുവീണു വണങ്ങുന്നു.

മനനത്തിന്‍റെ അനന്തസാധ്യതക പകര്‍ന്നു നല്‍കുന്നു ഈ വേദമന്ത്രം.

(ഈ കുറിപ്പിലുള്ള എല്ലാ നല്ലതും നന്മയും ഞാ ഗുരുനാഥനായി കാണുന്ന ആചാര്യ നരേന്ദ്രഭൂഷ എന്ന മഹാനായ വേദപണ്ഡിതനും, എല്ലാ തെറ്റുകുറ്റങ്ങളും എന്റേതുമാത്രവും അവയ്ക്കു കാരണം എന്‍റെ അറിവില്ലായ്മയും അലസതയും ആണെന്നു പറയട്ടെ. പണ്ഡിത ക്ഷമിക്കുക)

No comments: