Monday, February 11, 2013

വേദാര്‍ത്ഥ പ്രാധാന്യം - (ആചാര്യ) നരേന്ദ്രഭൂഷണ്‍


മഹദ്‌വചനങ്ങള്‍ - (ആചാര്യ) നരേന്ദ്രഭൂഷണ്‍

വേദാര്‍ത്ഥ പ്രാധാന്യം

വേദങ്ങള്‍ അര്‍ത്ഥമറിയാതെ പഠിക്കുന്നവന്‍ അതിന്റെ സുഖത്തെ അറിയാതെ ഭാരം ചുമക്കുന്ന മൃഗത്തെപ്പോലെയോ വൃക്ഷത്തെപ്പോലെയോ ആകുന്നു. വൃക്ഷം അതിന്റെോ പൂവും കായും മറ്റും ഗുണമറിയാതെ വഹിച്ചു നില്ക്കുകയാണല്ലോ. അതിന്റെ സുഖം ആസ്വദിക്കുന്നത് ഏതെങ്കിലും ഭാഗ്യവാനായ മനുഷ്യനായിരിക്കും. അതുപോലെ അര്‍ത്ഥമറിയാതെ പാഠം പഠിക്കുന്നവന്‍ പരിശ്രമമാകുന്ന ഭാരത്തെ തലയിലേറ്റിയിരിക്കുന്നു. പക്ഷെ അതിന്റെ ആനന്ദരൂപിയായ ഫലമെന്തെന്നറിയുന്നില്ല. അര്‍ത്ഥമറിയുന്നവനാകട്ടെ അധര്‍മത്തില്‍നിന്ന് രക്ഷപ്പെട്ട് ധര്‍മാത്മാവായി ജനനമരണാദി ദുഃഖങ്ങളെ ത്യജിച്ച് സൗഖ്യം പ്രാപിക്കുന്നു. ജ്ഞാനത്താല്‍ മോക്ഷസുഖം പ്രാപിക്കുന്നു. - നരേന്ദ്രഭൂഷണ്‍
(കടപ്പാട് - ആര്‍ഷനാദം, മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസിക, സ്ഥാപിതം 1970)

സാരാംശം:- നാം എന്തുതന്നെ പഠിച്ചാലും നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കണം. അതിലെ നന്മകള്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം. അറിവുകൊണ്ട് നമ്മുടെ ജീവിതം അവനവനും മറ്റുള്ളവര്ക്കും  ഗുണമുള്ളതും പ്രയോജനമുള്ളതും ആക്കിത്തീര്‍ക്കാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി ശ്രമിക്കണം.  അറിവു നേടുന്നതിന്റെ പരമപ്രധാനമായ ഉദ്ദേശം തന്നെ കാര്യങ്ങളെ കൃത്യമായും വ്യക്തമായും സ്ഫുടമായും അറിയാനും ഉള്‍ക്കൊള്ളാനും അതനുസരിച്ച് ധര്‍മിഷ്‌ഠരായും ദ്വന്ദങ്ങളെ (സുഖ-ദുഃഖങ്ങള്‍ , മാനാപമാനങ്ങള്‍ , ജനന-മരണങ്ങള്‍ ) മറികടന്ന്‌ സൗഖ്യം (മോക്ഷം) പ്രാപിക്കുവാനാണ്.


No comments: