Tuesday, January 22, 2013

അതിശയത്താല്‍ ജനിക്കുന്ന ആനന്ദം


അതിശയത്താല്‍ ജനിക്കുന്ന ആനന്ദം

അഥര്‍വ വേദം ൧൦.൭.൨൦ (10.7.20)
കാണ്ഡം 10 സൂക്തം 7 മന്ത്രം 20
ഋഷിഃ – അഥര്‍വ, ദേവത – സ്കമ്ഭ, ഛന്ദഃ – ഉപരിഷ്ടാജ്യോതിര്ജഗതി

മന്ത്രം
ഓാം യസ്മാദൃചോ അപാതക്ഷന്യജൂര്യസ്മാദപാകഷന്.
സാമാനി യസ്യ ലോമാന്യഥര് വാങ്ഗിരസോ മുഖം 
സ്കമ്ഭം തം ബ്രൂഹി കതമഃ സ്വിദേവസഃ

പദാര്ത്ഥം :- യസ്മാത് = ആരില്നി്ന്നാണോ, ഋചഃ = ഋചകളായ ഋഗ്വേദം, അപാതക്ഷന് = രൂപപ്പെട്ടത്, യസ്മാത് = ആരില്‍ നിന്നാണോ, യജുഃ = കര്മകപ്രദിപാദകമായ യജുര്‍വേദം, അപാകഷന്‍ = പ്രകടീഭവിച്ചിരിക്കുന്നത്. സാമാനി = സാമജ്ഞാനം, യസ്യ = ആരിലാണോ, ലോമാനി – രോമങ്ങളില്‍ വരെ, അഥര്‍വ – അഥര്‍വജ്ഞാനരാശിയെ, അങ്ഗിരസ്‌ - ബ്രഹ്മത്തെ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ച ഋഷി, മുഖം – മുഖം, തമ് – ആ, സ്കമ്ഭമ് – ആനന്ദസ്തംഭത്തെ, ബ്രൂഹി – സ്തുതിച്ച്, സഃ ഏവ – അത് മാത്രമാണ്, സ്വിത്‌ - നിശ്ചയമായും, കതകഃ – അതിശയിപ്പിക്കുന്ന ആനന്ദം.
മന്ത്രാര്ത്ഥം :- അല്ലയോ മനുഷ്യരേ, ആരില്‍ നിന്നാണോ ഋചകളായി സ്തുതിഗീതമായ ഋഗ്വേദം രൂപപ്പെട്ട് നിപതിച്ചിരിക്കുന്നത്, ദേവപൂജാസംഗതീകരണദാനകര്മദപ്രതിപാദകമായ യജുര്‍വേദം പ്രകടീഭവിച്ചിരിക്കുന്നത് അവനെ നിങ്ങള്‍ അവന്റെന അറിവിനാല്‍ അറിയുന്നു. ആ ജ്ഞാനത്താല്‍ നിങ്ങള്‍ ഏതു സമഭാവത്തെ ഉപാസനയാല്‍ ജനിപ്പിക്കുന്നുവോ ആ സാമഗാനം എന്ന മോക്ഷജ്ഞാനം ആരുടെ രോമങ്ങള്‍ മുതല്‍ നഖങ്ങള്‍ വരെ വ്യാപിച്ചു വര്ത്തിക്കുന്നുവോ, അവന്‍ ഇളകാതെ സംരക്ഷിക്കുന്ന ജ്ഞാനരാശിയാണ് അഥര്‍വം. ആ ജ്ഞാനത്താല്‍ എല്ലാവിധ ചലനങ്ങളുടെയും ആധാരമായ നിശ്ചലബ്രഹ്മത്തെ ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ചവാനാണ് ആങ്ഗിരഋഷിഃ. അങ്ങനെയുള്ള ഋഷിമാര്‍ ആരുടെ മുഖത്തെ ദര്ശി്ചിട്ടാണോ അതിശയിപ്പിക്കുന്ന ആനന്ദത്തെ അനുഭവിക്കുന്നത്; ആ ആനന്ദസ്തംഭത്തെ ഏവരും സ്തുതിച്ച് ആനന്ദിക്കുക. അത് മാത്രമാണ്, നിശ്ചയമായും അതിശയിപ്പിക്കുന്ന ആനന്ദത്തെ പ്രദാനം ചെയ്യുന്നത്.
വ്യാഖ്യാനം:- ഈശ്വരീയജ്ഞാനചതുഷ്ടയങ്ങളാണ് ഋഗ്യജുസാമാഥര്‍വണങ്ങള്‍.. ഋഷിമാരായ വായു, അഗ്നി, ആദിത്യന്‍, അംഗിരസ്സ് എന്നിവരുടെ ഹൃദയത്തില്‍ അത് പ്രതിഷ്‌ഠിതമായി എന്നാണ് മന്ത്രം വെളിവാക്കുന്നത്. ഈശ്വരന്‍ പ്രതിഷ്‌ഠിതമായ ഹൃദയത്തില്‍ അതിശയിപ്പിക്കുന്ന ആനന്ദത്തെ ജനിപ്പിക്കുന്നു. അതിന്റെ കാരണം ചതുഷ്ടയജ്ഞാനരാശിയാണ്. ………………………………………

(കടപ്പാട് – ആര്‍ഷനാദം സെപ്റ്റംബര്‍ 2012)

No comments: