Thursday, January 03, 2013

വേദമന്ത്രങ്ങള്‍


വേദമന്ത്രങ്ങള്‍ - ഒരു പരിചയപ്പെടുത്തല്‍
ജ്ഞാനകര്മ്മ സമന്വയത്തിലൂടെ എല്ലാ പാപങ്ങളില്‍നിന്നും അകന്ന് പുരുഷാര്ത്ഥ ചതുഷ്ടയങ്ങള്‍ ആര്ജിച്ച് ഈ ലോകജീവിതം മതിയാക്കി ശരീരം വെടിഞ്ഞ് കൃതകൃത്യനായി ബ്രഹ്മലോകത്തെത്താന്‍, സദാ പ്രാര്ത്ഥിക്കുന്നതിനുള്ള ഒരു മന്ത്രം അഥര്‍വവേദത്തിലുണ്ട്. വേദഗായത്രി എന്നാണീ മന്ത്രത്തിന്റെ മറ്റൊരു പേര്.

സ്തുതാ മയാ വരദാ വേദമാതാ പ്രചോദയന്താമ്
പാവമാനി ദ്വിജാനാം ആയുഃ പ്രാണം പ്രജാം
പശും കീര്തിം ദ്രവിണം ബ്രഹ്മവര്ച്ചസം
മഹ്യം ദത്വാ വ്രജത ബ്രഹ്മലോകമ് (19.71.1)

അര്ത്ഥം :– ബ്രാഹ്മണക്ഷത്രിയവൈശ്യര്ക്ക്ജന്മവും വിദ്യാപവിത്രതയും നല്കുഥന്ന വരദയായ ഈശ്വരീയ ശക്തി – വരദായിനിയായ അമ്മയെ – വേദമാതാവിനെ – ജ്ഞാനമാതാവിനെ ഞാന്‍ സ്തുതിക്കുകയാണ്. സമസ്ത വിദ്വജ്ജനങ്ങളും പ്രചോദനം നല്കട്ടെ. ആയുസ്സും ആരോഗ്യവും ഉത്തമസന്തതിയും ജംഗമധനവും കീര്ത്തി്യും സമ്പത്തും ബ്രഹ്മതേജസ്സും നീ എനിക്കു നല്കണം. (ഇവയ്ക്കു പുറമേ) ഇവ വെടിയുമ്പോള്‍ ബ്രഹ്മലോകപ്രാപ്തിയുണ്ടാകണം.

ഈ സപ്തവര്ച്ചസ്സുകള്‍ നേടിയാലും അവയിലൊന്നും ലീനനാകാതെ അതിനുപരിയായ ബ്രഹ്മലോകം പ്രാപ്തമാക്കണേ എന്ന് ഹൃദയപൂര്‍വം  നമുക്കും പ്രാര്ത്ഥിക്കാം.
(കടപ്പാട് : ആര്ഷനാദം ഒക്ടോബര്‍ 2011)

No comments: