ആചാര്യവാണി
വാണിയുടെ
ഉത്പത്തി വായുവിലാകുന്നു. വീണ്ടും അതിനെ വായു ഗ്രഹിക്കുന്നു. ആന്തരികവായുവില്‍
നിന്നുണ്ടാകുന്ന ശബ്ദം അന്തരീക്ഷ വായുവില്‍ ലയിക്കുന്നു. ആന്തരികവായു ശബ്ദത്തെ
സൃഷ്ടിച്ചില്ലെങ്കിൽ ശബ്ദം
ഉണ്ടാവുകയില്ല. എന്നാല്‍ ആന്തരികവായുവും ബാഹ്യവായുവും ഒന്നുതന്നെയാകുന്നു.
വായുവിനെ മഹാനായ ദേവനായി സങ്കല്പിക്കൂ. ഈ ദേവന്‍, പരമമനോഹരിയും മോഹിനിയുമായ വാണിയെ
ഉള്ളിൽ നിന്നുല്പാദിപ്പിച്ചു.
അതിന്‍റെ സൗന്ദര്യം കണ്ട് തന്നിൽതന്നെ
ലയിച്ചുചേരുന്നതാണ് വാണിയുടെ സ്വഭാവം. പൗരാണികർ ഇതിൽനിന്നും ബ്രഹ്മാവ് സ്വപുത്രിയെ ഇച്ഛിച്ച കഥയുണ്ടാക്കി സരസ്വതീ
സങ്കല്പത്തെ വികൃതമാക്കിയെന്നു നാം അറിയുക. – നരേന്ദ്രഭൂഷൺ
(കടപ്പാട് – ആർഷനാദം ഒക്ടോബർ ൨൦൧൩ 2013)
No comments:
Post a Comment