वेदमन्त्रमननम् – ईश्वरस्वरूपवर्णन
(ऋषिः – बन्धुः, देवता – रुद्रः,
छन्दः – स्वराड् गायत्रि, स्वरः – षड्ज)
भेषजमसि भेषजं गवेsश्वाय पुरुषाय भेषजम् ।
सुखं मेषाय मेष्यै ॥ (यजुर्
र्वदम् ३.५९)
വേദമന്ത്രമനനം – ഈശ്വരസ്വരൂപ വര്‍ണ്ണന
(ഋഷിഃ - ബന്ധുഃ, ദേവതാ – രുദ്രഃ, ഛന്ദഃ – സ്വരാട്
ഗായത്രീ, സ്വരഃ – ഷഡ്ജ)
ഭേഷജമസി ഭേഷജം ഗവേsശ്വായ പുരുഷായ ഭേഷജാം.
സുഖം മേഷായ മേഷ്യൈ..
(യജുര്‍വേദം ൩.൫൯ 3.59 മൂന്നാം അദ്ധ്യായം, അന്‍പത്തിഒമ്പതാം മന്ത്രം)
പദാര്‍ത്ഥം:- അല്ലയോ ജഗദീശ്വരാ അങ്ങ്, എല്ലാവിധ രോഗങ്ങളുടേയും
നാശകാരണം ആകുന്നു. രോഗകാരണങ്ങളുടെ നാശകനും ആകുന്നു. ഞങ്ങള്‍ക്ക്
ചരാചരഗമനകാരണങ്ങളായവയെ ശക്തവും സ്ഥിരവുമായ ഗമനത്തെ പ്രദാനം ചെയ്യുന്ന, പുരവാസികളായ
മനുഷ്യലോകത്തിന്, അജാദി ജന്തുലോകത്തിനും അജാദി പര്‍വ്വതജീവികള്‍ക്കും സൗഖ്യത്തെ
പ്രദാനം ചെയ്താലും.
ഭാവാർത്ഥം:- മനുഷ്യൻ സുഖത്തെ പ്രാപിക്കുവാൻ ഇച്ഛിക്കുന്നു. അതില്‍ പ്രബലമായ വിഘ്നങ്ങൾ വരുത്തുവാന്‍ ശക്തമായത് രോഗങ്ങള്‍ തന്നെയാണ്. പ്രയത്നത്താൽ നഷ്ടമാകാത്തതാണ് രോഗം. ഈശ്വരകൃപയില്ലാതെ
നഷ്ടമാകാത്തതാണ് രോഗം എന്നര്‍ത്ഥം. എല്ലാ രോഗങ്ങളുടേയും അന്തകനായ ഈശ്വരൻ തന്‍റെ ഉപാസകനെ രോഗത്തില്‍നിന്നു മാത്രമല്ല രക്ഷിക്കുന്നത് മറിച്ച് രോഗകാരങ്ങളിൽ നിന്നു തന്നെ രക്ഷിച്ച്
പാലിക്കുന്നു. ശരീരവും മനസ്സും ഇന്ദ്രിയങ്ങളും മനുഷ്യജീവിതത്തിൽ സുഖങ്ങളുടെ പ്രതീകങ്ങളാണ്. എന്നാൽ അവ രോഗരഹിതമാണെങ്കിൽ മാത്രമാണ് അശ്വത്തെപ്പോലെ സുഖത്തിന്‍റെ
സാഗരത്തിലേക്ക് പായുന്നത്. അജത്തെപ്പോലെ ശാന്തമായി സഹവസിക്കുന്നത്. ഗോമാതാവിനെപ്പോലെ
തന്‍റെ കുലത്തെയും മറ്റ് കുലങ്ങളേയും പാൽചുരത്തി സംരക്ഷിച്ച് വരുംകാല തലമുറകളെ നിലനിര്‍ത്തുന്നത്. അതിനാല്‍ അല്ലയോ
മഹാവൈദ്യനായ ജഗദീശ്വരാ! നിന്‍റെ ഉപാസനയാണ് യഥാര്‍ത്ഥ രോഗനാശത്തിനുള്ള ഔഷധിയും
അമൃതും. അത് ഞങ്ങളുടെ ശരീരത്തിന്‍റേയും
ഇന്ദ്രിയങ്ങളുടെയും ചരാചരജഗത്തിന്‍റേയും രോഗത്തെ മാത്രമല്ല, ആത്മാവിന്‍റെ രോഗകാരണങ്ങളെത്തന്നെ
നഷ്ടമാക്കി നീയുമായുള്ള ബന്ധുത്വത്തെ സ്ഥാപിച്ചു ബോധിപ്പിക്കുന്നു. അതിനാൽ ആ
മഹാവൈദ്യനു നമസ്കാരം.
കടപ്പാട്:- സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ 1970-ല്‍ തുടങ്ങിയ
മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസികയായ ആര്‍ഷനാദം 2013 ജനുവരി ലക്കത്തിലെ യജുര്‍
വേദത്തിന്‍റെ ഭാഷാഭാഷ്യത്തിൽ നിന്നും
എടുത്തതാണ് ഈ വേദമന്ത്രമനനം. ഈ ഭാഷ്യം തുടങ്ങിവച്ച ആചാര്യജിയ്ക്കും ഇപ്പോൾ അത് അസാമാന്യപാണ്ഡിത്യത്തോടെ അനിതരസാധാരണമായ അനായാസതയോടെ ലാളിത്യത്തോടെ
തുടരുന്ന വേദപ്രകാശിനും പ്രണാമം.
ഇതിലുള്ള എല്ലാ
തെറ്റുകുറ്റങ്ങളും പൂര്‍ണ്ണമായും എന്‍റെത് മാത്രമാണ്. അവയ്ക്ക് കാരണം എന്‍റെ
അവിദ്യയും അലസതയും അശ്രദ്ധയും മാത്രമാണ്. ഇതിലെ എല്ലാ നന്മകള്‍ക്കും കാരണം എന്‍റെ ഗുരുസ്ഥാനീയനായ,
സമീപകാലത്തെ ഏറ്റവും മികച്ച വേദപണ്ഡിതനായിരുന്ന സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ, സ്വന്തന്ത്രമായി എവിടെയും പ്രസിദ്ധീകരിക്കുവാൻ അനുവാദം തന്ന ഉറ്റസുഹൃത്തും ആചാര്യജിയുടെ മകനും
വേദപണ്ഡിതനുമായ വേദപ്രകാശ്, ആര്‍ഷനാദം മാസിക എന്നിവരാണ്.
No comments:
Post a Comment