“മാനവരാശിയുടെ
ഇതപര്യന്തമുള്ള വായനയുടെ ചരിത്രത്തിൽ നാം
കണ്ടെത്തുന്ന ദിവ്യാദ്ഭുതം വേദങ്ങൾ തന്നെയാണ്. വേദമാകുന്ന ആ അപൌരുഷേയ ജ്ഞാനധാരയെ പൌരുഷേയബോധത്തിലേക്ക് ഉറപ്പിക്കുന്ന പ്രാചീന
ഋഷിപാരമ്പര്യത്തിന്‍റെ പുണ്യപഥമാണ് ആധുനിക മഹര്‍ഷി ദയാനന്ദന്‍റെ സാഹിത്യകൃതികളെല്ലാം.
അവ നമുക്ക് നല്‍കുന്ന ദിശാബോധം വിജ്ഞാനത്തിന്‍റെ ബോദ്ധ്യങ്ങൾ മാത്രമല്ല ആത്മബോധത്തിന്‍റെയും
പരമാത്മസാക്ഷാത്കാരത്തിന്‍റെയും കൂടി അനുഭൂതിയാണ്. ഗൃഹസ്ഥാശ്രമിയുടെ കിടപ്പറയില്‍
ആരംഭിക്കുന്ന ആ ഋഷിബോധോത്സവം, സന്യാസവും കഴിഞ്ഞ് യോഗിയുടെ ബാഹ്യാന്തര
പ്രത്യക്ഷത്തില്‍ ആറാടുന്നതാണ്. കര്‍മപാരമ്പര്യത്തിന്‍റെ മഹദ്‌പുണ്യം പേറുന്ന
ജന്മങ്ങള്‍ക്കേ അതിന്‍റെ തീരത്ത് തപസ്സ് ചെയ്യാന്‍ സാധിക്കൂ.”
--സ്വ.നരേന്ദ്രഭൂഷണ്‍ -- (സമീപകാലത്തെ ഏറ്റവും മഹാനായ വേദപണ്ഡിതന്‍)) -
(കടപ്പാട്: ആര്‍ഷനാദം വൈദിക-ദാര്‍ശനിക മാസിക, 2013 ജൂണ്‍ ലക്കത്തില്‍ നിന്നും)
No comments:
Post a Comment