Monday, May 06, 2013

ഈശ്വരഭൗതികാഗ്നി വര്‍ണ്ണന


वेदमन्त्रमननम् ईश्वर ऐवं भौतिकाग्निः वर्णन

(ऋषिः वामदेवः, देवताअग्नि, छन्दःभूरिक् त्रृष्डुप्,
स्वरःधैवतः)
अयमिह प्रधमो धायि धातृभिर्हेतो यजिष्ठोऽअध्वरेष्वीड्यः
यप्नवानो भृगवो विरुरुचुर्वनेषु चित्रं विभ्वं वि (यजुर् र्वदम् .१५)


വേദമന്ത്രമനനം ഈശ്വരഭൗതികാഗ്നി വര്‍ണ്ണന

(ഋഷിഃ - വാമദേവ, ദേവതാ – അഗ്നി, ഛന്ദഃ – ഭൂരിക്‌ തൃഷ്‌ടുപ്, സ്വരഃ – ധൈവതഃ)

അയമിഹ പ്രഥമോ ധായി ധാതൃഭിര്ഹോതാ യജിഷ്‌ഠോഽഅധ്വേരിഷിഡ്യഃ.
യമപ്നവാനോ ഭൃഗവോ വിരുരൂചുര് വനേഷു..
(യജുര്‍വേദം ൩.൧൫ 3.15 മൂന്നാം അദ്ധ്യായം, പതിനഞ്ചാം മന്ത്രം)

അര്‍ത്ഥം:- വിദ്യ നല്‍കി വിദ്വാന്മാരേയും, യജ്ഞവിദ്യയിലൂടെ യാജ്ഞികമനസ്സുകളെയും സൃഷ്ടിക്കുന്നവ ഈ ലോകത്ത്‌ എല്ലാ നന്മകളും പുലര്‍ത്തി പുലരാ പ്രയത്നിക്കുന്നവരാണ്, അവര്‍ പഞ്ചമഹായജ്ഞങ്ങ മുത അശ്വമേധപര്യന്തമുള്ള ശില്പവിദ്യായുക്തമായ യജ്ഞവിദ്യകളെ ഓരോ വ്യക്തികള്‍ക്കുമായി പകര്‍ന്ന്‍ നല്‍കുന്നു (വിദ്യയെ പകര്‍ന്നു വിദ്വാന്മാരെ സൃഷ്ടിക്കുന്നവരും) ഏത ഗവേഷണത്തിലൂടെയും ആദിയിലുള്ള സാധനസാമഗ്രികളെ മാത്രം അറിയുന്നു. ആ ഹോതാക്കളും യജനശീലരും ആദിവസ്തുക്കളോടോപ്പം ആഭരണമാക്കിയവനേയും അറിയുന്നു.

ഭാവാര്‍ത്ഥം:-  വിദ്യയിലൂടെയായാലും യജ്ഞത്തിലൂടെയായാലും (ആത്മവിദ്യയിലൂടെയായാലുംതികവിദ്യയിലൂടെയായാലും) ത്യാഗഭാവത്തോടുകൂടിയാണ് ഒരുവന്‍റെ പ്രയത്നവും പ്രവര്‍ത്തനവു എങ്കി അവന്‍ തികസുഖത്തെയും ആത്മസാക്ഷാത്കാരത്തെയും പ്രാപിക്കുന്നു. ഭതികത ഈശ്വരന്‍റെ ആഭരണമാണെന്നു കണ്ടാ പിന്നെ നാം ആ ധനത്തെ എത്ര ശ്രദ്ധയോടെ കാത്തുസൂക്ഷിക്കു. ആഭരണധാരിയും ആഭരണവും രണ്ടല്ല. എന്നാ ഒന്നല്ലതാനും. ഈശ്വരന്‍ ധരിച്ചിട്ടുള്ള ആഭരണ മാത്രമാണ് ഭതികപ്രകാശസ്വരൂപമായ സൂര്യചന്ദ്രാദിക. (ഈ മന്ത്രത്തി ശ്ലേഷാലങ്കാരമാണ് പ്രയുക്തമായിരിക്കുന്നത്)
കടപ്പാട്:-  സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷ 1970-ല്‍ തുടങ്ങിയ മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസികയായ ആര്‍ഷനാദം 2010 ഡിസംബര്‍ ലക്കത്തിലെ യജുര്‍ വേദത്തിന്‍റെ ഭാഷാഭാഷ്യത്തി നിന്നും എടുത്തതാണ് ഈ വേദമന്ത്രമനനം. ഈ ഭാഷ്യം തുടങ്ങിവച്ച ആചാര്യജിയ്ക്കും ഇപ്പോ അത് അസാമാന്യപാണ്ഡിത്യത്തോടെ, അനിതരസാധാരണമായ, അനായാസതയോടെ, ലാളിത്യത്തോടെ തുടരുന്ന വേദപ്രകാശിനും പ്രണാമം.
ഇതിലുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൂര്‍ണ്ണമായും എന്‍റെത് മാത്രമാണ്. അവയ്ക്ക് കാരണം എന്‍റെ അവിദ്യയും അലസതയും അശ്രദ്ധയും മാത്രമാണ്. ഇതിലെ എല്ലാ നന്മകള്‍ക്കും കാരണം എന്‍റെ ഗുരുസ്ഥാനീയനായ, സമീപകാലത്തെ ഏറ്റവും മികച്ച വേദപണ്ഡിതനായിരുന്ന സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ, സ്വന്തന്ത്രമായി എവിടെയും പ്രസിദ്ധീകരിക്കുവാ അനുവാദം തന്ന ഉറ്റസുഹൃത്തും ആചാര്യജിയുടെ മകനും വേദപണ്ഡിതനുമായ വേദപ്രകാശ്‌, ആര്‍ഷനാദം മാസിക എന്നിവരാണ്.


No comments: