Sunday, December 11, 2011

ഉപനിഷത്തുക്കള്‍ മലയാളത്തില്‍


ഉപനിഷത്തുക്കള്‍ മലയാളത്തില്‍
ദാശോപനിഷത്ത് ശ്രുതിപ്രിയ ഭാഷാഭാഷ്യം - 10 ഉപനിഷത്തുക്കള്‍ക്ക് സ്വ. ആചാര്യ നരേന്ദ്രഭൂഷന്റെ മലയാള ഭാഷ്യം (പരിഭാഷ എന്ന് വേണമെങ്കില്‍ പറയാം). ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിക്കുന്നു, രണ്ട് വാല്യത്തിലായി 2000-ല്‍ അധികം പേജുകള്‍. പ്രീ-പബ്ലിക്കേഷന്‍ വില 795 രൂപ (ശരിയായ വില 1200 രൂപ).
മലയാളികള്‍ ശരിയായി അറിയാതെപോയ ഒരു മഹദ്‌ വ്യക്തിത്വമായിരുന്നു 2010 നവംബര്‍ 16 ദിവംഗതനായ വേദപണ്ഡിതന്‍ ആചാര്യ നരേന്ദ്രഭൂഷണ്‍. ചെങ്ങന്നൂര്‍ എന്ന തന്റെ തട്ടകത്തില്‍ നിന്ന് 1970-2010 വരെയുള്ള 40 വര്‍ഷങ്ങള്‍ ഒറ്റയ്ക്ക്‌ ആര്‍ഷനാദം എന്ന മലയാളത്തിലെ ഒരേഒരു വൈദിക-ദാര്‍ശനിക മാസിക നടത്തി. ഇപ്പോള്‍ അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഭാര്യ കമലാ നരേന്ദ്രഭൂഷനും മകന്‍ വേദപ്രകാശും (രണ്ടുപേരും വേദപണ്ഡിതരാണ്) തുടര്‍ന്നു കൊണ്ടുപോകുന്നു. വേദങ്ങളുടെ ശരിയായ അര്‍ത്ഥം എല്ലാവരിലേക്കും എത്തിക്കാന്‍ സമര്‍പ്പിച്ച ഒരു അപൂര്‍വ്വ ജീവിതമായിരുന്നു ആചാര്യ നരേന്ദ്രഭൂഷന്റേത്. അദ്ദേഹത്തിന്റെ ശിഷ്യനാണെന്ന് സ്വയം അവകാശപ്പെടുന്ന എനിക്ക് എല്ലാവരോടും ഒരപേക്ഷയുണ്ട്. എല്ലാവരും ഈ മഹത്തായ പുസ്തകം വാങ്ങണം, വായിക്കണം, പ്രചരിപ്പിക്കണം.
www.dcbooks.com
upanishad-in-malayalam-acharya-narendrabhooshan-dc-books-dc-books-blog

No comments: