Saturday, September 03, 2011

വേദം

വേദം എന്ന വാക്കിനര്‍ത്ഥം അറിവെന്നാണ്. അപൌരുഷേയം - മനുഷ്യകൃതമല്ലാത്തത് എന്നാണ് വേദങ്ങളെ വിശേഷിപ്പിക്കുന്നത്. ഈശ്വരീയ ജ്ഞാനം ഋഷിമാരിലേക്ക് നേരിട്ട് പകര്‍ന്നു കിട്ടിയതാണ് വേദങ്ങള്‍ ആയത്. വേദങ്ങള്‍ നാലാണ് - ഋക്, യജുസ്സ്, സാമം, അഥര്‍വം. വേദങ്ങളുടെ ഉത്ഭവത്തെപ്പറ്റിയും പഴക്കത്തെപ്പറ്റിയും പല തരത്തില്‍ പറയാറുണ്ട്‌ ഭാരതീയരും പാശ്ചാത്യരും വേദം അപൌരുഷേയവും 197കൊടിയിലധികം (കൃത്യമായി 1972949112) വര്‍ഷങ്ങള്‍ (ഇത് ജ്യോതിഷഗണിതാനുസാരമാണ്) മുന്‍പാണ് ഉളവായത്. പാശ്ചാത്യ പണ്ഡിതന്മാര് മോക്ഷമുല്യര്‍ (Max Mullar), ഡോയ്സണ്‍, മുതലായവരും പല പ്രമുഖ ഭാരതീയ പണ്ഡിതന്മാരും വേദങ്ങള്‍ക്ക് 2000-4000 വര്‍ഷങ്ങളാണ് പഴക്കം പറയാറുള്ളത്. വേദങ്ങള്‍ എഴുതപ്പെട്ടിട്ടു ഏതാനും ആയിരം വര്‍ഷങ്ങള്‍ മാത്രമാണ് ആയിട്ടുള്ളത്. വേദങ്ങള്‍ക്ക് തനതായ ഒരു ചൊല്ലുന്ന ശൈല്യുണ്ട്. ഓരോ മന്ത്രത്തിനും ഒന്നോ അതില്‍ കുടുതലോ ചന്ദസുകള്‍ (ഉച്ചാരണ രീതി) ഉണ്ടായിരിക്കും. ഇന്നുവരെ വേദങ്ങളിലെ ഒരു വാക്കോ സ്വരമോ പോലും മാറിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള കുട്ടിചെര്‍ക്കലോ കുറക്കലോ വേദങ്ങളില്‍ നടന്നിട്ടില്ല. വേദങ്ങള്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കി ചൊല്ലാന്‍ കഴിയുന്ന ആയിരക്കണക്കിന് പണ്ഡിതന്മാര്‍ ഭാരതത്തില്‍ ഇന്നും ഉണ്ട്. പരമ്പരാഗത രീതിയില്‍ ഇന്നും പതിനായിരങ്ങള്‍ വേദം ചൊല്ലി പഠിക്കുന്നു. വേദം ചൊല്ലുന്ന രീതിയുടെ പേരാണ് "ഓത്ത്".

1 comment:

bhattathiri said...

ഭാരതത്തിലെ വേദങ്ങളിൽ നിന്നും ഉദ്ഭവിച്ച മന്ത്രങ്ങളാണ് ശാന്തിമന്ത്രങ്ങൾ. ഇത്തരം മന്ത്രങ്ങൾ സാധാരണയായി മതപരമായ ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും ചൊല്ലുന്നു. ശാന്തിമന്ത്രങ്ങൾ മിക്ക ഉപനിഷത്തുക്കളിലും കാണുവാൻ സാധിക്കും. ഉപനിഷത്ത് മന്ത്രങ്ങൾ ആരംഭിക്കുന്നതിനു തൊട്ടുമുൻപായി ശാന്തിമന്ത്രങ്ങൾ കണ്ടുവരുന്നു. ഇത്തരം ശാന്തിമന്ത്രങ്ങൾ ഉരുവിടുന്നത് മനസിനെയും അവരുടെ ചുറ്റുപാടുകളും ശാന്തമാക്കുവാൻ ഉപകരിക്കുന്നു. ശാന്തിമന്ത്രങ്ങൾ അവസാനിക്കുന്നത്‌ ഇപ്പോഴും ഒരുവാക്യം തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിട്ടുകൊണ്ടാണ്. 'ശാന്തി' എന്ന വാക്യമാണ് തുടർച്ചയായി മൂന്നുപ്രാവശ്യം ഉരുവിടുന്നത്. ഈ മൂന്നു ശാന്തി പ്രയോഗങ്ങൾക്കും വ്യത്യസ്തമായ അർത്ഥങ്ങളാണ് ഉള്ളത്. അതായത് : ആദിഭൗതിക (ശാരീരികപരമായ). ആധ്യാത്മിക (മാനസികമായ). ആദിദൈവിക (ദൈവികപരമായ). ശാന്തി ലഭിക്കട്ടെ എന്നാകുന്നു.
ഓം സഹനാവവതു സഹനൗഭുനക്തു | സഹവീര്യം കരവാവഹൈ |
തെജ്വസീന വതിതമസ്തു മാ വിദ്യുക്ഷവഹൈ | ഓം ശാന്തി ശാന്തി ശാന്തിഃ |
ഒരുമിച്ചു വർത്തിക്കാം,ഒരുമിച്ചു ഭക്ഷിക്കാം,ഒരുമിച്ചു പ്രവർത്തിക്കാം അപ്രകാരം തേജസ്വികളായിത്തിരാം.ആരോടും വിദ്വേഷമില്ലാതെ ജീവിക്കാം.നന്മനിറഞ ചിന്താധാരകൾ എല്ലായിടത്തുനിന്നും വന്നുചേരട്ടെ.ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ
ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ

അതിസൂക്ഷ്മമായ പരമാണുവിലും അതിമഹത്തായ പ്രപഞ്ചത്തിലും നിറഞ്ഞു നിൽക്കുന്ന ചൈതന്യം പൂർണമാണ്.
ഈ പൂർണത്തിൽ നിന്നുദിക്കുന്നതും ഉത്ഭവിക്കുന്നതും പൂർണ്ണമാകുന്നു.
ഈ പൂർണ്ണ ചൈതന്യത്തിൽ,പൂർണ്ണം ഉത്ഭവിച്ചതിനുശേഷം അവശേഷിക്കുന്നതും പൂർണം തന്നെ.
ഓം! ശാന്തി! ശാന്തി! ശാന്തിഃ!

ഓം ശം നോ മിത്രഃ ശം വരുണഃ । ശം നോ ഭവത്വര്യ ।

ശം ന ഇന്ദ്രോ ബ്രിഹസ്പതിഃ । ശം നോ വിഷ്ണുരുരുക്രമഃ ।
നമോ ബ്രഹ്മണേ | നമസ്തേ വായോ । ത്വമേവപ്രത്യക്ഷം ബ്രഹ്മാസി ।
ത്വമേവപ്രത്യക്ഷം ബ്രഹ്മ വദിഷ്യാമി । ഋതം വദിഷ്യാമി സത്യം വദിഷ്യാമി ।
തന്മാവതു । തദ്വക്താരമവതു അവതുമം । അവതു വക്താരം ।
ഓം ! ശാന്തി ! ശാന്തി ! ശാന്തിഃ !

പ്രഥമാനുവകത്തിൽ ഭിന്നഭിന്ന ശക്തികളുടെ അധിഷ്ടിതാവായ പരബ്രഹ്മ പരമേശ്വരനെ ഭിന്നങ്ങളായ രൂപങ്ങളിലും നാമങ്ങളിലും സ്തുതിച്ചുകൊണ്ട് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു.ആദിഭൗതിക,ആധ്യാത്മിക,ആദിദൈവിക ശക്തിയുടെ രൂപത്തിലും അതേപോലെ അവയുടെ അധിഷ്ടിതാക്കളായ മിത്രൻ,വരുണൻ,മുതലായ ദേവതകളുടെ രൂപത്തിലും യാതൊന്നു അഖിലത്തിന്റെയും ആത്മാവ് അന്തര്യാമിയായ പരമേശ്വനായിരിക്കുന്നുവോ അദ്ദേഹം എല്ലാപ്രകാരത്തിലും നമുക്ക് കല്യ്യാണമായിരിക്കേണമേ.എല്ലാത്തിന്റെയും അന്തര്യാമിയായ ആ ബ്രഹ്മത്തെ നമസ്കരിക്കുന്നു.

ഭദ്രം കർണേണഭിഃ ശ്രുണയാമ ദേവാഃ | ഭദ്രം പസ്യേമാക്ഷഭിർയജത്രാഃ
സ്ഥിരൈരംഗൈസ്തുഷ്ടു വാംസ സ്തനൂഭിഃ | വ്യശേമ ദേവഹിതം യദായുഃ |

നന്മനിറഞത് ചെവികൾകൊണ്ട് കേൾക്കുമാറാകട്ടെ,
നന്മനിറഞത് കണ്ണുകൾ കൊണ്ടുകാണുമാറാകട്ടെ
ആര്യോഗ്യമുള്ള ശരീരാവയവങ്ങളാൽ ആയുസ്സുള്ളിടത്തോളം ദൈവഹിതങ്ങളായ കർമങ്ങളനുഷ്ഠിക്കാൻ ഇടവരട്ടെ.