Tuesday, May 17, 2016

വേദാധ്യയനം 17-05-2016

പ്രേമസ്വരൂപന്‍
"ഓം വായവാ യാഹി ദര്ശതേമേ സോമാ അരങ്കൃതാഃ തേഷാം പാഹിശ്രുധീ ഹവമ്”
(ഋഗ്വേദം 1.1.2.1)
“അനന്തബലവാനായ പരാത്മപരാ! ദര്‍ശനീയ! അങ്ങ് അങ്ങയുടെ കൃപയാല്‍ ഞങ്ങള്‍ക്കു സംപ്രാപ്തനാകണം. ഞങ്ങള്‍ അല്പശക്തിയാല്‍ സോമവല്ലി മുതലായ ഓഷധികളുടെ ഉത്തമ രസത്തെ സമാഹരിച്ചിട്ടുണ്ട്. അങ്ങളുടേതായ ശ്രേഷ്ഠ പദാര്‍ത്ഥങ്ങളേതെല്ലാമുണ്ടോ അവയെല്ലാം അങ്ങേയ്ക്കു വേണ്ടി ഞങ്ങള്‍ അലംകൃതമാക്കിയിട്ടുള്ളതാണ്. അവയെ ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. സ്വീകരിച്ച് സര്‍വാത്മനാ പാനം ചെയ്താലും.
(കടപ്പാട്:- ആര്‍ഷനാദം അഞ്ഞൂറാം ലക്കം, 2015 ഫിബ്രവരി, പുറം 59)


Monday, May 16, 2016

വേദാധ്യയനം 16-05-2016

ആത്മസമര്‍പ്പണം
"ഓം യാദങ്ഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി. തവേത്തത്സത്യ മങ്ഗിരഃ”
(ഋഗ്വേദം 1.1.1.6)
“ആത്മജ്ഞാനാദികളെ നല്‍കുകയും പാരമാര്‍ത്ഥികവും വ്യാവഹാരികവുമായ സുഖത്തെ നിശ്ചയമായും പ്രദാനം ചെയ്യുന്ന അല്ലയോ പ്രാണപ്രിയാ! സ്വഭക്തന്മാര്‍ക്ക് പരമാനന്ദം നല്‍കുകയെന്നത് അങ്ങയുടെ സത്യവ്രതമാണ്. അങ്ങയുടെ ഈ സ്വഭാവം ഞങ്ങള്‍ക്ക് സുഖത്തെ നല്കുന്നതത്രേ. അങ്ങ് ഞങ്ങള്‍ക്ക് ഐഹികവും പാരമാര്‍ത്ഥികവുമായ സൗഖ്യത്തെ അതിവേഗം നല്‍കിയാലും. ഞങ്ങള്‍ അങ്ങനെ ദുഃഖത്തെ ദൂരീകരിച്ച് സുഖത്തെ നേടുമാറാകട്ടെ.
(കടപ്പാട്:- ആര്‍ഷനാദം അഞ്ഞൂറാം ലക്കം, 2015 ഫിബ്രവരി, പുറം 58)