മനുഷ്യൻ പ്രാചീനകാലം മുതൽ തന്നെ ശാശ്വതമായ പരമസത്യത്തെ, ശാശ്വതസുഖത്തെത്തേടി അനവരതം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഓരോ പ്രയത്നത്തിനുശേഷവും ദുഃഖവും ക്ലേശവും നിരാശതയും മാത്രമാണുണ്ടാവുക. എന്തുകൊണ്ടു്? കാരണം നശ്വരമായ ഭൗതികവസ്തുക്കളിലാണു ശാന്തി തിരയുന്നതു്. സുഖവും ശാന്തിയും ആനന്ദവും പരമാത്മാവിലാണു് കുടികൊള്ളുന്നതു്. പരമാത്മാവു് സുഖത്തിന്റെയും പരമമായ ശാന്തിയുടെയും മൂലസ്രോതസ്സാണു്. ആ സത്യം മനസ്സിലാക്കാതെ അതിനെ അറിയാനുള്ള ശ്രമം നടത്താതെ, അജ്ഞാനാന്ധകാരത്തിൽപെട്ടു്
കസ്തൂരിമാനിനേപ്പോലെ ശാന്തി തേടിയലയുന്നവരാണു്.
“അസതോ മാ സദ്ഗമയഃ”
എന്ന വേദവിചാര
സമീക്ഷയില്‍ കമലാ നരേന്ദ്രഭൂഷൺ
(കടപ്പാട് :
ആര്‍ഷനാദം 2015 ജൂണ്‍ ലക്കം)
No comments:
Post a Comment