Thursday, December 11, 2014

ആര്‍ഷനാദം 500-)ം ലക്കം

ആര്‍ഷനാദം 500-)ം ലക്കത്തിലേക്ക് കടക്കാന്‍ പോകുന്നു. എല്ലാ അഭ്ദ്യുദയകാംക്ഷികളും സഹകരിക്കുമല്ലോ. നിസ്വാര്‍ത്ഥമായ വേദപ്രചാരണത്തിന് ആവുന്ന സഹായങ്ങള്‍ ചെയ്യൂ. ആര്‍ഷനാദം പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങുക, ആര്‍ഷനാദം വരിക്കാര്‍ ആവുക ഇതൊക്ക ചെയ്‌താല്‍ നല്ലതാണ്. കേരളത്തിലെ, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച വേദപണ്ഡിതനായ സ്വ,നരേന്ദ്രഭൂഷണ്‍ തുടങ്ങിവച്ച വേദപ്രചരണം തുടരുന്ന ആര്‍ഷനാദം പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ആചാര്യപത്നി ശ്രീമതി. കമലാ നരേന്ദ്രഭൂഷണ്‍, ആചാര്യപുത്രന്‍ ശ്രീ.വേദപ്രകാശ്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

പ്രിയ ബന്ധോ,
ആര്‍ഷനാദം മാസികയുടെ 2014 ഡിസംബര്‍ ലക്കം 498 പ്രസിദ്ധീകരിച്ചിരിക്കുന്നു.
സൈറ്റില്‍ നിന്നും വായിക്കുവാനും ഡെണ്‍ലോഡ് ചെയ്യുവാനും
സന്ദര്‍ശിക്കുക. www.arshanadam.co.in
ഒരു ലക്കം കൂടി പ്രസിദ്ധീകരിച്ചാല്‍ 500-ാം ലക്കത്തിലേക്കു്

Photo: പ്രിയ ബന്ധോ, 
ആര്‍ഷനാദം മാസികയുടെ 2014 ഡിസംബര്‍ ലക്കം 498 പ്രസിദ്ധീകരിച്ചിരിക്കുന്നു.
സൈറ്റില്‍ നിന്നും വായിക്കുവാനും ഡെണ്‍ലോഡ് ചെയ്യുവാനും 
സന്ദര്‍ശിക്കുക. www.arshanadam.co.in
ഒരു ലക്കം കൂടി പ്രസിദ്ധീകരിച്ചാല്‍ 500-ാം ലക്കത്തിലേക്കു്
www.arshanadam.co.in

Thursday, November 06, 2014

വേദങ്ങള്‍ പഠിക്കാൻ ഗുരു വേണമോ? വിജയകുമാർ

വേദങ്ങള്‍ പഠിക്കാൻ ഗുരു വേണമോ? വിജയകുമാർ (05-11-2014)
മുഖപുസ്തകത്തിലെ ഒരു നല്ല സുഹൃത്ത് അദ്ദേഹത്തിന്റെ ഒരു ഗ്രൂപ്പിൽ ഇങ്ങനെ പറയുന്നതിൽ നിന്ന്‍ "ഗുരുവില്ലാത്തവര്‍ വേദങ്ങളും ഉപനിഷത്തുകളും പഠിക്കാനും, പറയാന്‍ അധികാരികളല്ല എന്ന വാദത്തെ നമ്മള്‍ പാടെ തള്ളിക്കളയുന്നു." വേദം ഗുരുവില്ലാതെ പഠിക്കാൻ സാധ്യമല്ല എന്ന് ആദ്യമേ വ്യക്തമാക്കിക്കൊള്ളട്ടെ. വിശദീകരിക്കാം.
ഈ ഭൂമിയിൽ ഒരു ജീവിയേയും, മനുഷ്യർ ഒഴിച്ച്, സ്വാഭാവികമായി ഒന്നും തന്നെ പഠിപ്പിക്കേണ്ടതില്ല. അവയ്ക്ക്  പ്രാകൃതികചോദനകളെ അനുസരിച്ച് അനായാസം ജീവിക്കാം. എന്നാൽ, മനുഷ്യർക്കു പഠിപ്പിക്കുന്നത്‌ “മാത്രമേ” അറിയാൻ കഴിയുള്ളൂ. കാട്ടിൽ മനുഷ്യരുമായി ബന്ധമില്ലാതെ വളർന്ന മനുഷ്യകുഞ്ഞിന് മനുഷ്യരുടെ പെരുമാറ്റരീതികൾ അനുകരിക്കാനോ സംസാരിക്കാനോ കഴിയാതെ പോകുന്നത് ഇത്തരുണത്തിൽ കൂട്ടിവായിക്കുക. ഇതുവരെ പഠിപ്പിക്കാതെ ആരും ഡോക്ടർ, എഞ്ചിനീയര്‍, വക്കീല്‍, കണക്കപ്പിള്ള (അക്കൌണ്ടന്റ്), അദ്ധ്യാപകർ, ഭാഷാവിദഗ്ധർ എന്നുവേണ്ട ആരുംതന്നെ ഒരു തൊഴിലും ചെയ്തതായി ഇതുവരെ അറിയില്ല. അങ്ങനെയുള്ളപ്പോൾ അതിഗഹനമായ അറിവായ വേദം ഗുരുവില്ലാതെ പഠിക്കുന്നത് എങ്ങനെയാണ്?
ഇനി വേദം എന്താണെന്ന് നോക്കാം. ഈശ്വരീയജ്ഞാനമായ പരമായ അറിവാണ് വേദം (ഇത് എല്ലാ ആചാര്യന്മാരും ഗുരുക്കന്മാരും അംഗീകരിക്കുന്നു). സൃഷ്ടിയുടെ തുടക്കത്തില്‍ സാക്ഷാൽ ജഗദീശ്വരൻ നാല് ഋഷിമാരിലേക്ക് പകര്‍ന്നു കൊടുത്ത അറിവാണ് വേദം. അതോടൊപ്പം അതിന്റെ അര്‍ത്ഥതലങ്ങളും അവര്‍ക്ക് പകര്‍ന്നുകിട്ടി. അതായത് തുടക്കത്തിൽ (പാശ്ചാത്യർ പറയുന്ന 2000-3000-5000 വർഷങ്ങളല്ല വേദകാലം, അത് അനാദിയാണ്). അതായത് വേദം പറയുമ്പോൾ/കേൾക്കുമ്പോൾ തന്നെ വേദാർത്ഥം നേരിട്ട് അറിഞ്ഞിരുന്നു. പിന്നീട്, മനുഷ്യരുടെ ആലസ്യം കാരണമാവണം വേദാർത്ഥം വിശദീകരിക്കാതെ വ്യക്തമാകാതെ വന്നു. അപ്പോൾ ഋഷിമാർ വേദഭാഷ്യത്തിനു വേണ്ടി ആറു അംഗങ്ങളും ആറു ഉപാംഗങ്ങളും ഉണ്ടാക്കി. വേദത്തിന്റെ ഭാഷ്യങ്ങളായ ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും എഴുതിയുണ്ടാക്കി. ഇവിടെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഭാഷ്യം എന്നത് വ്യാഖ്യാനം അല്ല. ഭാഷ്യകാരൻ മൂലത്തെ ആധാരമാക്കി ഭാഷ്യം ചമയ്ക്കുമ്പോൾ മൂലത്തോട് യോജിച്ചു നിൽക്കുന്ന ആശയങ്ങൾ വേണം പ്രകടിപ്പിക്കാൻ. വ്യാഖ്യാനകാരന് സ്വന്തം ആശയഗതികൾ പ്രകടിപ്പിക്കാം.
അടുത്തൊരു കാര്യം, വേദത്തിലെ ഭാഷയാണ്. പൊതുവെ പറയുക വേദഭാഷ സംസ്കൃതമാണ് എന്നാണ്. സംസ്കൃതം രണ്ടുണ്ട്,–ഒന്ന്‍ ലൗകികസംസ്കൃതം മറ്റൊന്ന് വൈദികസംസ്കൃതം. ലോകത്തിൽ പൊതുവെ ഉപയോഗിക്കുന്നതാണ് ലൗകികസംസ്കൃതം. എന്നാൽ വൈദികസംസ്കൃതം വേദത്തിൽ മാത്രമുള്ളതും ലൗകികസംസ്കൃതത്തിന്റെ അടക്കം ലോകഭാഷകളുടെ മാതാവും ആണ് എന്നറിയുന്ന പണ്ഡിതർ പോലും കുറവാണ്. ഇതെപ്പറ്റി മലയാളിയും പ്രശസ്ത വേദപണ്ഡിതനുമായ സ്വ. (ആചാര്യ) നരേന്ദ്രഭൂഷൺ ധാരാളം പ്രഭാഷണങ്ങൾ നടത്തുകയും എഴുതുകയും ചെയ്തിട്ടുണ്ട്. “നവീന വേദഭാഷ്യകാരന്മാർ” എന്നൊരു ലേഖനം തന്നെ അദ്ദേഹത്തിന്റെതായുണ്ട്. ലൗകികസംസ്കൃതത്തിൽ നൈപുണ്യം വന്നു എന്നു വിചാരിക്കുന്ന, സാംഗോപാഗം വേദം പഠിക്കാത്ത ആധുനിക ‘പണ്ഡിതവരേണ്യർ’ അനായാസമായി വേദത്തിന് ഭാഷ്യം ചമച്ചതിൽ വന്ന അക്ഷന്തവ്യമായ പിഴകൾ വേദത്തെക്കുറിച്ച് കണക്കില്ലാത്ത തെറ്റിദ്ധാരണകൾ ലോകമെങ്ങും പരക്കാൻ ഇടയായി. പ്രത്യേകിച്ച് സായണഭാഷ്യത്തെ അടിസ്ഥാനമാക്കി മോക്ഷമൂല്യർ (പ്രൊഫ. മാക്സ് മുള്ളർ) തുടങ്ങിവച്ച ആംഗലേയ വേദഭാഷ്യങ്ങൾ. പലരുടേയും സംശയമാണ് സായണഭാഷ്യത്തിന് എന്താണ് കുറവെന്ന്. സായണാചാര്യർ വേദത്തിലെ പല വാക്കുകൾക്കും നിരുക്ത-നിഘണ്ടുക്കൾ അനുസരിച്ചുള്ള അർത്ഥം കൊടുക്കുന്നതായി കാണുന്നില്ല. ഋഗ്വേദം തുടങ്ങുന്നത് “അഗ്നീ മീളേ പുരോഹിതം..” എന്നാണ്. സായണാചാര്യർ അഗ്നിയ്ക്ക് തീ എന്ന പ്രസിദ്ധമായ ലൗകികാർത്ഥം മാത്രമാണ് കൊടുത്തിട്ടുള്ളത്. അഗ്നിയ്ക്ക് ഈശ്വരൻ, ഗുരു, അദ്ധ്യാപകന്‍, വഴികാട്ടി തുടങ്ങിയ അനേകം അർത്ഥങ്ങളുണ്ട്. സർവ്വജ്ഞനും സർവ്വപ്രകാശകനും സർവ്വദാഹകനും സർവ്വശക്തനുമായ ജഗദീശ്വരനെ സൂചിപ്പിക്കുന്ന ‘അഗ്നി’ ശബ്ദത്തിന് തീ എന്ന പരിമിതമായ അർത്ഥമേടുക്കുമ്പോൾ അറിയേണ്ടത് അറിയാതെ പോകുന്ന അനർത്ഥദ്യോതനം തന്നെയാണ് ഉണ്ടാവുന്നത് എന്നു പറയാതെ തരമില്ല. ഇന്നു ലഭ്യമായ ബഹുഭൂരിപക്ഷം വേദഭാഷ്യങ്ങളും (എല്ലാ ഭാഷകളിലും) സായണഭാഷ്യം അനുസരിക്കുന്നവയാണ് എന്നുകൂടി കൂട്ടി വായിക്കുമ്പോൾ വേദാർത്ഥം അനർത്ഥവും വ്യർത്ഥവും ആകുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കാം. പുരാതന ആചാര്യന്മാരായ മഹീധരൻ, ഉവ്വടൻ, രാവണൻ മുതലായവരുടെ ഭാഷ്യങ്ങളും അപ്രാമാണികങ്ങളാണ് എന്നും സൂചിപ്പിച്ചുകൊള്ളട്ടെ.

മലയാളത്തിൽ ഇന്നു കിട്ടുന്ന പല വേദവ്യാഖ്യാനങ്ങളും വൈദിക സംസ്കൃതിയ്ക്ക് അപമാനമാണെന്ന് പറയാതെ വയ്യ. പ്രശസ്തമായ ഒരു മലയാള അഥർവവേദഭാഷ്യത്തിൽ, മൂത്രം ശക്തിയായി ശബ്ദത്തോടെ പോകട്ടെ എന്ന ‘പ്രാർത്ഥന’ പലവട്ടം ആവർത്തിക്കുന്നു! ഇത് ഇന്റര്‍നെറ്റിൽ സൗജന്യമായി ലഭ്യമാണ്. ഇന്റര്‍നെറ്റ്‌ എന്നത് സർവ്വവിജ്ഞാനകോശമാണ് എന്നൊരു ധാരണ പൊതുവേയുണ്ട്. എന്തും അവിടെ കിട്ടുമത്രേ! ഗൂഗിള്‍, വിക്കിപീഡിയ എന്നിവയാണ് എന്തിന്റേയും അവസാന വാക്ക്! ഇതൊക്കെയാണ് വേദം എന്നു ധരിക്കുന്ന സാധാരണക്കാരനെ കുറ്റപ്പെടുത്താനാവില്ല. പക്ഷെ, അറിവില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയാതിരിക്കാനുള്ള സാമാന്യ മര്യാദ പോലും ആർക്കും ഉള്ളതായി കാണുന്നില്ല.
ഒരു കാര്യം പറയാതെ തരമില്ല. വേദത്തെപ്പറ്റി പറയാൻ വേദപണ്ഡിതർക്ക് അല്ലാതെ മറ്റർക്കാണ് അധികാരം. ഓരോ വിഷയത്തിലും അത് ശരിയായി പഠിച്ചവർ പറയുന്നത് തന്നെയാണ് അവസാന വാക്ക്. ഇപ്പോൾ ജനാധിപത്യമാണെന്നും ആർക്കും എന്തിനെപ്പറ്റിയും പറയാം എന്നാണെങ്കിൽ ഒരു സംശയം. ഇന്ന് മലയാള സാഹിത്യനിരൂപണരംഗത്ത് ഏറ്റവും ആധികാരികമായി പറയാൻ ബഹുമാന്യയായ ഡോ.എം.ലീലാവതി ടീച്ചർക്ക് ആണ് യോഗ്യത എന്നറിയാമല്ലോ. ഈ വിഷയത്തിൽ നമ്മൾക്ക് അഭിപ്രായം പറയാൻ അർഹതയുണ്ടോ പറയാമോ എന്ന്‍ സ്വയം വിശകലനം നടത്തിയാൽ മതിയാകും. അതുപോലെതന്നെ, മിസൈലിന്റെ സാങ്കേതികവശങ്ങളെപ്പറ്റി അഭിവന്ദ്യനായ അബ്ദുൽകലാം, ഭാരതത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ബഹുമാന്യ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ എന്നിവരോ; അതോ നമ്മളോ പറയാൻ യോഗ്യർ എന്ന്‍ സ്വയം ആലോചിച്ചുനോക്കുക.
വൈദിക സംസ്കൃതിയെ അറിയാനും പഠിക്കാനും ആർക്കും വിലക്കില്ല എന്നുകൂടി പറയേണ്ടിയിരിക്കുന്നു. വേദപഠന-പാഠന-പ്രചാരണങ്ങൾക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച മഹർഷി ദയാനന്ദ സരസ്വതി, പണ്ഡിത വേദബന്ധു ശർമ്മ, (ആചാര്യ) നരേന്ദ്രഭൂഷൺ എന്നിവരുടെ ദീപ്തസ്മരണയിൽ തൊഴുകൈകളോടെ, ആ വഴിയെ സഞ്ചരിക്കാൻ ശ്രമിക്കുന്ന പണ്ഡിതനല്ലാത്ത ഒരു വേദാന്വേഷിയുടെ വിവരക്കേടുകൾ അറിവുള്ളവർ ചൂണ്ടിക്കാണിക്കുകയും തിരുത്തിത്തരുകയും വേണമെന്ന അപേക്ഷയോടെ, ഇതിലുള്ള ശരികളും നന്മകളും പൂർവ്വസൂരികളുടേത് മാത്രമാണെന്നും, ഇതിലെ തെറ്റുകുറ്റങ്ങളും കുറവുകളും നൂറു ശതമാനവും ഈയുള്ളവന്റെ മാത്രമാണെന്നും അറിയിക്കട്ടെ.

വിജയകുമാർ

Thursday, October 23, 2014

വേദം, അര്‍ത്ഥം, ആവശ്യം

ചോദ്യം (സരസ്വതീ വൈദിക ഗുരുകുലത്തിലെ വിദ്യാര്‍ത്ഥി കൂടിയായ മനീഷ് ജയചന്ദ്രൻ മുഖപുസ്തകത്തിൽ 2014 ഒക്ടോബർ 22ന് ചോദിച്ചത്):
“ഹൈന്ദവസന്ദേശം പ്രചരിപ്പിക്കുന്ന ഒരാചാര്യന്റെ ക്ലാസ്സില്‍ വേദങ്ങൾ പഠിക്കണമെന്നില്ല, കേട്ടാല്‍ മതി എന്ന് കേട്ടു.കാരണം പഠിക്കാന്‍ വിഷമമാണ്.കേട്ടാല്‍ മാത്രം മതി.അര്‍ഥം ഒരിക്കലും അറിയാതെ വേദം കേട്ടത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?

2014 ഒക്ടോബർ 22ന് വിജയകുമാർ മറുപടിയായി പറഞ്ഞു:
“വേദം അറിവാണ്. ആ അറിവിനെ അറിവായി ഉള്‍ക്കൊള്ളാൻ അര്‍ത്ഥസഹിതം തന്നെ പഠിക്കണം. ഓത്ത് (വേദം ചൊല്ലുന്നതിനു മലയാളത്തില്‍ പറയുന്നത്) വേദസംരക്ഷണത്തിന് അത്യാവശ്യം തന്നെയാണ്. പക്ഷെ, അര്‍ത്ഥമറിയാതുള്ള വേദം കേള്‍ക്കുന്നവരെ "കുങ്കുമം ചുമക്കുന്ന കഴുത" എന്നാണ് ശങ്കരാചാര്യർ വിളിച്ചിരുന്നത്. പിന്നെ, ഈ അത്യന്താധുനിക കാലഘട്ടത്തില്‍, അതിനു അധികം പേരും മിനക്കെടാറില്ല. പിന്നെ, വേദമെന്നത് മന്ത്രസംഹിതയാണ്; ബ്രാഹ്മണ-ആരണ്യക-ഉപനിഷത്തുകള്‍ വേറെയാണ്.

2014 ഒക്ടോബർ 22ന് വിജയകുമാർ മറുപടിയായി വീണ്ടും പറഞ്ഞു:
“കാത്യായനന്‍ ഒഴിച്ചുള്ള എല്ലാ പുരാതന ആചാര്യന്മാരും മന്ത്രസംഹിതകൾ മാത്രമാണ് അപൗരുഷേയമായ (ഈശ്വരകൃതം) വേദം എന്നും ബ്രാഹ്മണ-ആരണ്യക-ഉപനിഷത്തുകള്‍ പൗരുഷേയം (മനുഷ്യകൃതം) ആണ് എന്ന്‍ വേദപണ്ഡിതരും മലയാളികളും യശഃശരീരരുമായ പണ്ഡിത വേദബന്ധുശര്‍മ്മ, (ആചാര്യ) നരേന്ദ്രഭൂഷണ്‍ എന്നിവരും അവരുടെ പ്രസംഗ-ലേഖന-ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയതായി മനസ്സിലാക്കുന്നു. ഇവരെക്കൂടാതെ ഒട്ടനവധി വേദജ്ഞര്‍ ഇത് ശരിയാണെന്ന് തെളിവുകള്‍ സഹിതം സ്ഥാപിച്ചിട്ടുണ്ട്. മലയാളികള്‍ക്ക്‌, പ്രത്യേകിച്ച് വേദജ്ഞരല്ലാത്ത പുരാണങ്ങളുടെ വക്താക്കള്‍ക്ക് അംഗീകരിക്കുവാൻ ബുദ്ധിമുട്ടുള്ള ഈ മഹാപണ്ഡിതരുടെ ഗ്രന്ഥങ്ങൾ കുറെയൊക്കെ ഇപ്പോള്‍ ലഭ്യമാണ്. വേദം ഏതു കാലത്തും ഏകമാണ്. അത് സൃഷ്ടി മുതല്‍ ഇന്നുവരെ ൧൯൭ (197) കോടി വര്‍ഷങ്ങളായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു, ഒരു അക്ഷരത്തിനോ സ്വരത്തിനോ മാറ്റമില്ലാതെ. ഋഷിമാരാല്‍ എഴുതപ്പെട്ട ബ്രാഹ്മണ-ആരണ്യകങ്ങളില്‍ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഉപനിഷത്തുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്നും തര്‍ക്കം തീരുന്നില്ല. 10, 11, 12, 13, 18, 108, 1008 എന്നിങ്ങനെ പോകുന്നു. അള്ളോപനിഷത്ത് കൂടി ഉണ്ടെന്നറിയുന്നത് രസകരമാണ്. വേദം അംഗോപാംഗം (ആറു അംഗങ്ങളും ആറു ഉപാംഗങ്ങളും സഹിതം) പഠിച്ച് ശരിയായ വേദാര്‍ത്ഥം അറിയാൻ എല്ലാവരാലും കഴിയില്ല, ഒരു കാലത്തും. വേദം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, എല്ലാവരും വേദത്തിനു വേണ്ടിയുള്ളവരല്ല എന്ന പ്രസ്താവനയെ എങ്ങനെ കാണുമെന്നറിയില്ല.

2014 ഒക്ടോബർ 23ന് വിജയകുമാർ വീണ്ടും വിശദീകരിക്കുന്നു:
“ഒന്നുകൂടി വ്യക്തമാക്കിക്കൊള്ളട്ടെ. വേദം ചൊല്ലാൻ പഠിക്കുന്നത് അതിന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. അത് അനസ്യൂതം അനവരതം അനാദികാലം മുതൽ നടന്നുവരുന്നു. അതിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച എല്ലാ കാലത്തേയും മഹാത്മാക്കളേയും നമിച്ചുകൊണ്ട് പറയട്ടെ, വേദം അർത്ഥം അറിയാതെ പഠിക്കുന്നത് വ്യർഥമാണ്.–ഈ ആധുനിക കാലഘട്ടത്തിൽ വേദം പഠിക്കാൻ സമയമോ സൗകര്യമോ ഉണ്ടാകുമോ എന്നത് പലർക്കും ഉണ്ടാകാവുന്ന ഒരു സംശയമാണ്. വളരെ അഭിമാനത്തോടെ പറയട്ടെ, ഇന്നും വൈദിക ഗുരുകുലങ്ങൾ ഭാരതത്തിന്റെ നാനാഭാഗത്തും ഉണ്ട്. വേദം നേരിട്ട് പഠിക്കാൻ സാധിക്കാത്തവർക്ക് വേദജ്ഞരായ പണ്ഡിതരുടെ പ്രവചനങ്ങൾ (പ്രഭാഷണങ്ങളാണ്, ഭാവി പറയലല്ല) കേൾക്കാം, ലേഖനങ്ങളും പുസ്തകങ്ങളും വായിക്കാം, അവരോടു നേരിട്ട് സംവദിക്കാം. മനസ്സുണ്ടെങ്കിൽ മാർഗ്ഗങ്ങൾ അനവധിയാണ്. ആ ഗുരുക്കന്മാര്‍ക്ക് പ്രണാമങ്ങളോടെ, എല്ലാവരും.വേദം അറിയാന്‍ ഇടയാകട്ടെ എന്ന്‍ പ്രാര്‍ത്ഥികുന്നു.

Sunday, May 04, 2014

ആചാര്യവാണി 03-05-2014, (ആചാര്യ) നരേന്ദ്രഭൂഷൺ

“ആചാര്യവാണി 03-05-2014, (ആചാര്യ) നരേന്ദ്രഭൂഷൺ”
“വേദാദ്ധ്യയനം”
“അയുക്ത സപ്ത ശുന്ധ്യുവഃ സൂരോ രഥസ്യ നപ്ത്യഃ താഭിര്യാതി സ്വയുക്തിഭിഃ.”
(അഥർവവേദം 20.47.21, ഋഷി പ്രസ്കണ്വഃ, ദേവതാ ഇന്ദ്രഃ, ഛന്ദസ്സ് ഗായത്രീ)
“അർത്ഥം”:-
“സർവപ്രേരകനായ ഈശ്വരാ! ഈ രഥരൂപിയും പരമ രമണീയവും ഭൂതങ്ങളെ രമിപ്പിക്കുന്നതുമായ ബ്രഹ്മാണ്ഡത്തെ ഒരിക്കലും നശിപ്പിക്കാത്ത അതിനെ പ്രവർത്തിപ്പിക്കുന്ന (ഗതി നല്കി നടത്തുന്ന) ഏഴു ശക്തികളെ സ്വയം യോജിപ്പിക്കൽ പദ്ധതിയിലൂടെ അവയെ നടത്തി വിശ്വത്തെ സഞ്ചാലനം ചെയ്യിച്ച് അവയിൽ വ്യാപിക്കുന്നു.”
“മനനരസം”:-
“സൃഷ്ടിപരമായ ആധിദൈവികാർത്ഥമാണിത്. അഖണ്ഡിതവും സാമ്യാവസ്ഥയിലിരുന്നതുമായ പ്രകൃതിയ്ക്ക് അദിതിയെന്നു പേർ. അവിടെ ഈശ്വരന്റെ ഈക്ഷണശക്തിയെന്ന ഗുപ്തശക്തി പ്രവർത്തിച്ചു. ദിതിയുണ്ടായി. വിഭജിക്കാവുന്നതും പഞ്ചഭൂതങ്ങളുടെ രഥവുമാണത്. സൂര്യൻ അല്ലെങ്കിൽ മാർത്താണ്ഡൻ എന്നെല്ലാം പറയുന്ന ഇതിൽ നിന്ന്‍ അഗ്നി, സോമൻ, മിത്രാവരുണന്മാർ, സവിതാ, ബൃഹസ്പതി, ഇന്ദ്രൻ, വിശ്വദേവന്മാർ എന്നീ ഏഴു പുത്രന്മാരുണ്ടായി. ഇവർക്ക് ന്യൂന വിദ്യുത്, അധിക വിദ്യുത്, കാന്തശക്തി, താപം, പ്രകാശം, ശബ്ദം, ഗതി എന്നും പേരു നല്കാം. ഇവയെല്ലാം ഒരിക്കലും നശിക്കാതെ സൂക്ഷ്മരൂപേണ പ്രളയത്തിലും സ്ഥൂലരൂപേണ സ്ഥിതിയിലും വർത്തിപ്പിയ്ക്കുന്ന മഹാസൂര്യന് നമസ്ക്കാരം.”
“കടപ്പാട്”:- 1988 ഏപ്രിൽ ലക്കം ആർഷനാദം മാസിക (മലയാളത്തിലെ ഏക വൈദിക-ദാർശനിക മാസിക, 1970-ൽ പ്രശസ്ത വേദപണ്ഡിതൻ സ്വർഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ തുടങ്ങിയത്), പുറം 17 (ഓണ്‍ലൈൻ എഡിഷൻ) http://arshanadam.co.in/
“എന്റെ കുറിപ്പ്”
“സമീപകാലത്തെ ഏറ്റവും പ്രഗത്ഭനായ വേദപണ്ഡിതനായിരുന്ന ആചാര്യജിയുടെ ലളിതവും അതിമധുരവുമായ വേദമന്ത്രഭാഷ്യം. അദ്ദേഹത്തിന്റെ ഭാഷ മനസ്സിലാകുന്നില്ല എന്നു പറയുന്നവർക്കുള്ള മറുപടി കൂടിയാണിത്. ശാസ്ത്രം വേദത്തിലുണ്ടോ എന്നു സംശയിക്കുന്ന പണ്ഡിതർക്കുള്ള മറുപടിയുടെ ഭാഗമായി ഈ ലളിത വേദമന്ത്രഭാഷ്യത്തെ കണക്കാക്കാം. വേദം എക്കാലത്തും പ്രസക്തമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഭാഷ്യം. എന്തിനും ഏതിനും പാശ്ചാത്യരുടെ അഭിപ്രായങ്ങൾക്കു മാത്രം പ്രാധാന്യം നല്കുന്ന അഭിനവ ഭാരതീയ ‘പണ്ഡിതരുടെ’ ശ്രദ്ധ, ആചാര്യജിയുടെ ആഴത്തിലുള്ള, ആധികാരികമായ വേദപഠനങ്ങളിലേക്ക് എത്തിയിരുന്നെങ്കിൽ, ഭാരതത്തിന്റെ ഇന്നത്തെ നില വളരെ നന്നാകുമായിരുന്നു.”

(വിജയകുമാർ മേനോൻ 03-05-2014)

Thursday, May 01, 2014

Words of the Master (Acharya) Narendra Bhooshan 01-05-2014
Veda Mantra contemplation
Aum Apo hishta mayo bhuvastha na oorge
dadhana mahe Ranaaya chachase
(Yajur Veda 11.50, Rishi – Sindudeepa, Devathaa – Aapa, Chanda – Gayathri, Swara – Shadja)
Approximate meaning:-
O Waters! Which are pure & suitable for obtaining; you are certainly providers of physical & mental pleasures. You, who create all consumable items which give us strength, power, etc., please accumulate strength and stamina for us. Thus, let us see with pleasure and enjoy the good looking great creations of this beautiful world and nature.
Contemplation
In this beautiful and attractive creation, we demand one by one. All things are said to be pure and divine. We shall be able to maintain those qualities. Our selfishness and ignorance, which pollutes the blessings of the nature, should be destroyed. You can help us in this aspect, as you are the creator of the water which has the power to wash away impurities. Please inspire us for it. Let us be able to enjoy the amazing beauties of the nature.
My note
This is a free lance translation of the Malayalam article by late (Acharya) Narendra Bhooshan, great Vedic scholar of recent times, self published in February 1988 edition of “Arshanadam”, the only Vedic-Philosophical journal in Malayalam, which started by him in 1970. I am not a Vedic scholar, just a person trying to learn Vedas and try to teach what I have learned. I apologize to all Vedic scholars for all errors and omissions in this article, which purely due to my ignorance, negligence and laziness. I have to say English language is inefficient, improper and inadequate to express Eastern philosophies, while respecting it as one of the international mediums of communication. I have totally failed to translate the beautiful Malayalam Bhashyam (interpretation) of Acharyaji to something presentable. Then, why am I doing this? This is a very humble attempt to reach Vedas to all around globe. This is also a part of my Guru Dakshina to Acharyaji, whom I consider as my real Guru, though I have not inherited or derived many of his qualities like real Vedic scholar, linguist, teacher, writer, orator, etc.
To those who oppose Vedas, please try to know its real meaning. If anyone refers to ANY western scholar to know about Vedas, we are sorry to say you are on the in correct path. Why? They have not studied Vedas, Sangopangam (with all 6 parts, called Vedanga & 6 sub-parts, called Veda Upanga). Even in India (I prefer Bharath), many scholars have studied Vedas without these Anga & Upanga. So, they miss the opportunity to get in depth about Vedas. To get an idea about these, please refer to my article in http://bharathiyata.blogspot.com/2011/10/vedas-books-of-knowledge.html

Sunday, February 16, 2014

Is it necessary to be spiritual?

Is it necessary to be spiritual? This question is asked by many. My simple answer is if we are human, we are spiritual (knowingly or unknowingly). Human are the only species on earth with fully developed reasoning power. That is the reason we ask WHY? For the so-called atheists, I feel sympathy, as they try to deny the facts. I am a man of science & technology. That is what makes me more spiritual. I believe in The Ultimate creator, because that is reality. Being an electrical engineer, I always give the example of electricity to get some idea of God. We can not see electricity, but we can experience its presence thru many manifestations like light, sound, power, etc. Question remains is can we deny the existence of electricity? Since the sensible answer is no, I correlate it with God. But remember, anything worldly is insufficient to correlate with God. God is like infinity in Mathematics, not so easily understood.

In the book of knowledge (VEDA), it is said, “a little is known and a little is unknown”. Meaning, we can comprehend a bit about God, but not fully. In Upanishads (the ancient & most authentic books on philosophy from India), it is mentioned that “It is near, It is far”. In contemplation, we may know more about God. In order to have peace of mind; we need to focus more to the inside of us, than letting our thoughts wander the outside world. As mentioned in Bhagavad Gita, we should control our senses like the tortoise which withdraws its head, tail & four legs, so that it is unaffected by the external world.

But this does not mean that we have forget about the external world, where we live or forget our duties and responsibilities to self, family, society, country & world. Bhagavad Gita is the amazing philosophical discourse between Sree Krishna & Arjuna, just before the epic war in Mahabharath, the greatest and biggest epic ever written. It is actually discussing more of the actions we have to do in day-to-day life than anything else. When we feel confused, depressed, undecided; then we can easily apply the amazing philosophies in Bhagavad Gita. By this, we shall know – what, when, where & WHY we have to do each action.


Spirituality makes us more human, lovable, adorable, humble, simple, ego-less, educated and real HUMAN. It makes us respect values. People say we don’t need spirituality or God to be human. As mentioned umpteen times, our humble reply is if you don’t accept GOD, accept GOOD.

Monday, January 13, 2014

GOD & "miracles"

We do not need "miracles" to believe in GOD. Almost all religions talk about "miracles" of GOD. The whole universe, all species, nature, even our body are the miracles of GOD. GOD doesn't feed anyone or give money directly or help people to do impossible things – it is called blind belief. It is utter stupidity. Don’t mistake me; I am not an atheist, but a very strong believer in Almighty (God, Ishwar Allah, etc.). In simple terms, GOD is not someone who has to prove his existence or show superiority or be happy with praising. Understand GOD (it is just a word in English to denote the Supreme Power, The Creator) properly.  Let us try to understand who or what is GOD. This short & simple interpretation may or may not be accepted by the vast majority of believers. GOD is always only ONE, there cannot be many ‘Gods’. When we talk about ‘Gods’; the basic concept of GOD is lost. GOD is OMNIPOTENT (does not need help of anyone or anything to create the Universe); OMNIPRESENT (not stuck inside some place of worship & does not have to travel from one place to another); OMNISCIENT (capable of doing all things, except doing bad or evil things, as it is against characteristics of GOD); MERCIFUL (The universe itself & all creations are examples of mercy of GOD); JUST (giving the right & justified results of all actions by everyone, including humans – does not pardon sins); and so on. We can spend whole lifetime describing qualities and characteristics of GOD and wonder about them.
Best recommended course of action for humans, according to VEDAS (the most ancient books of knowledge); is to be thankful for our human form (with much higher intelligence & consciousness than other species, which makes us thinking animals), be thankful for this beautiful nature to live with all the resources; try to be & do good for self, family, society, country and world in total. We need to pray God, in three stages.

1.       STHUTI – praising qualities of God, which make us pleasant & shall have devotion;

2.       PRARTHANA – ask for the things for the things we don’t have, so that we realize our short comings & limitations, to crush our ego; (never ask for bad things to happen for others, which is not prayer & will never be answered).

3.       UPASANA – last but not least, the realization of qualities of GOD by which we try to improvise ourselves to that level.
The purpose of all the prayers is to purify us physically, emotionally & intellectually in order make us better human beings. Please do remember one thing; it is for our benefit prayers are done, not for the sake of GOD.
Those who do not want to believe in a Supreme Power or Creator or God, think this way, GOD – Goodness Obviously Done.
May God bless all! GOD is blessing you, whether you believe or not!

As VEDA says “KRUNVANTHO VISHWAMARYAM” – May this whole world be full of noble (good) people; “MANUR BHAVA JANAYA DAIVAM JANAM” – Be human, create generations of the divine ones. “VASUDHIVA KUDUMBAKAM” – May the whole world be one family.

Sunday, January 12, 2014

ഗായത്രീമന്ത്രം - ലളിതമായ വൈദികാർത്ഥം (സ്വ. ആചാര്യ നരേന്ദ്രഭൂഷൺ എഴുതിയത്)


ഗായത്രീമന്ത്രം

ഓം ഭൂര് ഭുവഃ സ്വഃ

 തത്സവിതുര് വരേണ്യം ഭര്ഗോ ദേവസ്യ ധീമഹി.

ധിയോ യോ നഃ പ്രചോദയാത്.
 (ഋഗ്വേദം 3.62.10, യജുര് വേദം 36.3, സാമവേദം 1467)

ഗായത്രീമന്ത്രത്തിന്റെ ലളിതമായ വൈദികാർത്ഥം (സ്വ. ആചാര്യ നരേന്ദ്രഭൂഷൺ എഴുതിയത്)
"ആ ജഗദുത്പാദകനും സകല ഐശ്വര്യപതിയും ചരാചരജഗത്തിലെങ്ങും വ്യാപിച്ച് വർത്തിക്കുന്ന പ്രേരകനും എല്ലാ ഗുണങ്ങളാലും യുക്തനും ആനന്ദൈകരസവും സർവ സുഖദായകനുമായ സർവേശ്വരന്റെ വരണീയവും ശ്രേഷ്ഠവും ഭജനീയവും സാമർത്ഥ്യയുക്തവും പാപവിനാശകവുമായ തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. സവിതാവായ ആ ബ്രഹ്മം ഞങ്ങളുടെ ക്രിയാകാരണമായ ബുദ്ധിയെ സകല ദുഷ് പ്രവൃത്തികളിൽ നിന്നും വേറിടുവിച്ച് സത്കർമ്മങ്ങൾ ചെയ്‌വാൻ പ്രേരിപ്പിക്കട്ടെ."
കടപ്പാട്:- വേദപണ്ഡിതന്‍ സ്വ. ആചാര്യ നരേന്ദ്രഭൂഷണ്‍ എഴുതിയ ഉപാസന എന്ന പുസ്തകത്തിലെ സന്ധ്യാവന്ദനം (പുറം 31) എന്ന ഭാഗത്തു നിന്നും.