Monday, August 05, 2013

നരേന്ദ്രഭൂഷണ്‍ രചനകൾ - 1

മനുഷ്യജീവിതത്തിലെ പരമമായ പുണ്യം അറിവിന്റെ ഉറവ കൂടി ഈശ്വരനില്‍ നിന്നാണ് എന്ന ബോധ്യമാണ്. സൂര്യനും ചന്ദ്രനും ഭൂമിയും മനുഷ്യശരീരവും എല്ലാം ഈശ്വരീയസൃഷ്ടിയാണ് എന്നു കരുതുന്നവർ പോലും അവയക്കുറിച്ചുള്ള അറിവും ഈശ്വരീയമാകണം എന്നു ചിന്തിക്കുന്നില്ല. അതിനു കാരണം സൃഷ്ടി മിഥ്യയാണ് എന്ന അജ്ഞാനമാണ്. സത്യത്തെ ബോധിപ്പിക്കേണ്ടത് മിഥ്യയില്‍ നിന്നോ? തരമില്ല, സത്യത്തെ സത്യമാകുന്ന ജ്ഞാനത്താല്‍ വേദമാകുന്ന ശ്രുതിയാകുന്ന ആഗ...മം ആകുന്ന ആമ്നായത്തിലൂടെ മാത്രമേ അറിയുക തരമുള്ളൂ. വേദത്തെ, ജ്ഞാനത്തെ നിഷേധിക്കുന്നവന്‍ നാസ്തികനാകുന്നതും അതിനാലാണത്രേ! അതിനാല്‍ ഈശ്വരനിഷേധം തന്നെയാണ് വേദം പൗരുഷേയമാണ് എന്ന ചിന്ത. അതിന്റെ മൂലസ്വരൂപത്തിൽ വേദം പരമപ്രമാണമാകുന്നതും അതുകൊണ്ടുതന്നെയാണ്. മൂലസ്വരൂപത്തിൽ മനുഷ്യന്റെ കൈകടത്തലുകള്‍ അതിലുണ്ടാവുക തരമല്ല. ഈശ്വരീയസൃഷ്ടിയായ വായു ജല പൃഥ്വിവ്യാദികൾ അതിന്റെ മൂലസ്വരൂപത്തില്‍ മലിനപ്പെടുന്നില്ല എന്നതിനര്ത്ഥം ഇന്നു നമുക്ക് ലഭ്യമായ വായുവും ജലവുമെല്ലാം ശുദ്ധമാണെന്നോ പൂര്ണ്ക്മായും അശുദ്ധമാണെന്നോ അല്ല.
(സ്വ. നരേന്ദ്രഭൂഷണ്‍)

വൈദികസാഹിത്യം എന്നാല്‍ എന്താണ്? - എന്‍.. വേദപ്രകാശ്

വൈദികസാഹിത്യം എന്നാല്‍ എന്താണ്? എന്തുകൊണ്ട് അള്ളോപനിഷത്തും ഭവിഷ്യപുരാണവും ഭാഗവതവും മറ്റും വൈദികസാഹിത്യത്തില്‍ ആധുനികകാല ഋഷിമാര്‍ ഉള്‍പ്പെടുത്തുന്നില്ല? ബ്രഹ്മാമുതല്‍ ജൈമിനിവരെയാണ് പ്രാചീനഋഷിപരമ്പര, അതിനുശേഷം ഉണ്ടായിരിക്കു്ന ആചാര്യപരമ്പരയില്‍ പതഞ്ജലിക്കും പാണിനിക്കും ശ്രീമദ് ശങ്കരാചാര്യസ്വാമികള്‍ക്കും വരെ വൈദികസാഹിത്യവുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളൂ, അവരാരും തന്നെ ഈ പുരാണങ്ങളെ അംഗീകരിച്ചിരുന്ന...തായി കാണുന്നില്ല. ഇവരുടെ കാലത്തിനും ശേഷം ഭാരത്തിലിണ്ടായ മുസ്ലീം ആക്രമണത്താല്‍ ആവിര്‍ഭവിച്ച ജനമുന്നേറ്റമായിരുന്നു ഭക്തിപ്രസ്ഥാനം. ആ ഭക്തിപ്രസ്ഥനം കണ്ടെത്തിയ മാര്‍ഗമാണ് പൗരാണിക രീതികളെല്ലാം. അത് ഹൈന്ദവധര്മ്മത്തെ സംരക്ഷിച്ചുനിര്‍ത്തു്ന്നതില്‍ വലിയ വിജയം കണ്ടു. പതിനഞ്ചാം നൂറ്റാണ്ടോടുകൂടി അത് ഹൈന്ദവധര്‍മത്തെ പൗരാണികധര്മമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ആ പൗരാണികതയുടെ അന്ത്യം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ നവേഥാനം ലക്ഷ്യമാക്കിയെങ്കിലും അതില്‍ പൂര്‍ണമായും വിജയിക്കാന്‍ നവോഥാനത്താല്‍ കഴിഞ്ഞില്ല. അതിനുള്ള കാരണം ബൃഹത്താണ്. വൈദിക സാഹിത്യത്തെ ജനങ്ങളിലെത്തിക്കുക സത്യത്തെ ജനങ്ങളിലെത്തിക്കുക എന്നത് മാത്രമാണ് ഇനി കരണീയം. അത് പ്രയാസമേറിയകാര്യം തന്നെയാണ്. കാരണം മറ്റുള്ളവരുടെ അടിത്തറയിളക്കുന്നത് രസമുള്ള കാര്യവും സ്വന്തം അടിത്തറ മറ്റിപ്രതിഷ്ഠിക്കുകയെന്നത് ആത്മവേദനയുണ്ടാക്കുന്ന വിഷയവുമാണ്. ഉള്ളത് ന്ഷ്ടപ്പെടുത്തുന്നത് എത്ര കരുത്തുറ്റ മറ്റൊന്നിനു വേണ്ടിയുള്ളതിനായി ആവും മ്പോളും അതില്‍ സംശയവും ഉദാസീനതയും പ്രതിഫലിക്കും... കാലം നമ്മില്‍ അത് ആവ്ശ്യപ്പെട്ടാല്‍ക്കൂടിയും... എന്നാല്‍ അത് അനിവാര്യമാകുന്ന ഘട്ടത്തില്‍ മറ്റുമാര്‍ഗ്ഗങ്ങളില്ലാതെ നാം സത്യാര്‍ഥങ്ങളെ പ്രകാശിപ്പിക്കുകതന്നെചെയ്യും...
എന്‍.. വേദപ്രകാശ്.

Thursday, August 01, 2013

WHO WAS THE GREAT DAYANANDA........N. Vedaprakash


WHO WAS THE GREAT DAYANANDA........

1.    Swami Dayanand, Yug Pravartak / Yug Drashta, Founder of Arya Samaj, rebuilt the entire Indian nation & HINDU Society in a NEW Mould where every Hindu & Arya had to believe firmly that this country “BHARAT” is their own land & No person of FOREIGN BIRTH could ever become HEAD of its affairs in any way.

2.    He believed & proved that in our Vedas there was NO SUCH thing as UNTOUCHABILITY. He & through his Arya Samaj succeeded in launching a Great movement against UNTOUCHABILITY which was followed up & taken up by Gandhiji & Congress in a BIG way during our Freedom struggle & post-independence.

3.    Child Marriages: In Maharishi Dayanand’s days, the child marriages were a very common factor. Maharishi Dayanand & his Arya Samaj propagated against this curse from our Hindu Society. Even now, it is prevalent in certain regions & amongst backward Hindus.

4.    Maharishi Dayanand & its Arya Samaj launched yet another related curse of Hindu Society, namely, marrying more than one wife or POLYGAMY: Arya Samaj through “Magic Lantern” Arya Pracharaks who travelled widely deep into the villages & towns successfully removed this evil from our Hindu society. (Subsequently, it was lawfully abolished under Hindu Code bill).Still there are examples of this curse of POLYGAMY amongst our Hindus, which is spreading like a menace which requires to be controlled at all levels, specially our Politicians & Affluent class require some Ved Prachar for it.

5.    Arya Samaj successfully fought with the orthodox Brahmin Community & established that there was No example in the Vedas to worship the idol as God is OMNIPOTENT, OMNI_PRESENT & FORMLESS, once it is omnipresent, it cannot be confined under lock & key any where NOR even in their so called Temples which have become Nothing more that “Religious shops ” for the pundits.

6.    Dayanand preached & pleaded with the Orthodox Hindu Community to return to Vedas in true sense & to follow its dictates. He organized to obtain the Original Vedas from Germany & translated them in simple Sanskrit & Hindi along with his famous Book, “RIGVED BHASHYA”, “SOLAH SANSKARS”, etc.

7.    Swami Dayanand propagated that all people are born equal & No one is Brahmin, Vaishya, Kshathriya or Shudra by birth, but these are according to the profession one chooses and each of these sects are complimentary to each other & None is superior or inferior to the other.

8.    Dayanand infused a thought amongst our Hindu Society that the West has NOT contributed anything towards the emancipation of our Country’s welfare, rather the West owe to us for everything, every progress which they unjustifiably claim of theirs, including the invention of “ZERO”.

9.    Dayanand strongly believed in a National Religion, based on INTENSE DEDICATED, TRUE, SELFLESS, FEARLESS NATIONALISM, a thought which he propagated amongst all the Hindus of India, preparing for Self-Rule & Freedom, based on equality ; its details are enshrined in “SATYARTH PRAKSH” by Maharishi Dayanand Saraswati. This was his life’s greatest mission

10.  Brought about widows re-marriages amongst the Hindus.

11.  Pleaded & stopped the most barbaric & most orthodox “Sati- Pratha” amongst the Hindus of our country.

12.  Dayanand & Its Arya Samaj hit hard on the Blind faiths of Hindu Society & awakened them of these fake/ false Blind faiths which were spread amongst Hindu Society falsely by various orthodox Hindu organizations.

13.  Shuddhi Prachaar of Dayanand Saraswati & Arya Samaj was & still the Greatest contribution to Hindu Society, thereby bringing back our brothers & sisters whom we had lost to other religions owing to our orthodox beliefs.

14.  Spread of education to all irrespective of one being a boy or girl, of being a Brahmin or of other so called castes. Dayanand & its Arya Samaj played its greatest role in starting women’s Education everywhere in India & to everyone irrespective of Caste, Creed, Sex, etc.

15.  In the field of Education again Maharishi Dayanand played its greatest role in strengthening Hindu Society.

16.  Dayanand’s Arya Samaj opened its First Orphanage in Firozepore, followed by a chain of Orphanages all over the country so that our orphans may not adopt other religions like Islam or Christianity.

17.  In the same way, Dayanand’s Arya Samaj opened Homes for the widows & Destitute women to accommodate, train them in some useful profession & to get them married to suitable partners in course.

18.  Dayanand / Arya Samaj succeeded in removing the Pardha System from our Hindu Society and Brought Hindu women at par with men-folk.

19.  Dayanand launched a movement successfully that studying of Sanskrit, Vedas & Upanishads is NOT restricted to Brahmins alone but every caste had equal Rights to study these including women-folk.

20.   Dayanand & its Arya Samaj gave Rights to wear Yagopaveet to every Hindu irrespective of one’s birth.

21.  In those days, any Hindu Travellers overseas, had to undergo penance & give away a lot of gifts to Orthodox Brahmins for allowing them to re-admit to Hindu Dharma, but Dayanand got rid of such ills from Orthodox Hindu Society.

22.  Maharishi Dayanand Saraswati, first time, told the Hindu Society the difference of the meaning of good Governance & “own Independent Rule” & instigated people to demand self/own independent rule & to throw away the foreign yoke of slavery of the Britrishers. Maharishi Dayanand was the First Indian who announced for the FIRST Time that Bharatvarsh is only of Bharatvasies & we should have our own Self Independent Rule.

23.  Maharishi Dayanand & its Arya Samaj emphasized on Swadeshi & patronizing of Swadeshi Products only amongst all the Hindu Community.

24.   If HINDI remained the main stay of our freedom struggle, it was because of Maharishi Dayanand, even today, Dayanand’s Arya Samaj can take this credit for the Promotion of Hindi as a National language all over the country.

25.  Dayanand & its Arya Samaj gave to Hindu Orthodox Society, great thinkers, National Leaders & Revolutionaries like: Lala Lajpat Rai, Lokmanya Bal Gangadhar Tilak, Bipin Chandra Pal, Shri Arvind Ghosh, Bhai Parmanand, Bhai Shyamji Krishna Verma, Bhagat Singh, Ram Prasad Bismil, Bhai Bal Mukund, Madanlal Dhingra, Madan Mohan Malviya, Swami Shraddhanand & Pandit Lekhram & others as well as Most of the revolutionaries, who defacto brought about our Independence.

26.  Dayanand & Arya Samaj always believe that begging is a worst thing, it is never liked by any one, rather it demoralizes the beggar, hence Dayanand insisted the Hindu Society as a whole to stand on its own feet, on its own good deeds & to come forward to sacrifice one’s life for the Nation .

27.  Hindu Women have to pay back to Swami Dayanand Saraswati the Greatest, if he had NOT come forward to improve their Social Rights, rights to educate themselves, right to read Vedas, Upanishads, Remarriages, equal rights as per men’s, abolition of Dowry system, equal opportunity to select their partners, etc. The Indian women could never have attained their emancipation & would have remained as backward as Muslim women of the world.
Prepared by N. Vedaprakash, Vedic scholar & son of late (Acharya) Narendra Bhooshan, the greatest Vedic scholar of all times, dedicated his life for spreading Vedas to all.

വേദമന്ത്രമനനം - ഓം ഭവതം

ഓം ഭവതം ന സമനസൗ സചേതസാവരേപസൗ

മാ യജ്ഞങ്ഹിങ്സിഷ്ടം മായജ്ഞപതിം

ജാതവേദസൗ ശിവ ഭാവതമദ്യ ന സ്വാഹാ.

ഇദം ജാതവേദോഭ്യാമ്-ഇദം ന മമ..

(യജുര്‍വേദം ൫.൩ 5.3)

വത്ര വ്യാപിച്ചിരിക്കുന്ന അഗ്നിസ്വരൂപികളേ! ഞങ്ങള്‍ക്കുവേണ്ടി സമനില തെറ്റാത്ത മനസ്സുള്ളവയും, നേര്‍ബുദ്ധിയുള്ളവയും പുണ്യമയവും ആയി ഭവിക്കുവിന്‍! യജ്ഞവും യജമാനനും നശിക്കാതിരിക്കണം. ഇന്നവ നമുക്ക്‌ മംഗലപ്രദമാകണേ. ഇക്കാണായതെല്ലാം അഗ്നിയുടെ രൂപഭേദങ്ങ മാത്രമാകയാ ഇത്, അഗ്നിസ്വരൂപിയായ ഈശ്വരാ! അങ്ങേയ്ക്കും അങ്ങയില്‍ നിന്നു സ്ഫുരിച്ച അഗ്നിസ്വരൂപികള്‍ക്കും വേണ്ടിയുള്ളതാണ്. എന്‍റെതല്ല. ഈ സത്യം ഞാന്‍ അറിഞ്ഞ് പറയുന്നു.

കടപ്പാട്:- ആര്‍ഷനാദം മാര്‍ച്ച് 2013

 

എന്‍റെ കുറിപ്പ്‌: - ഈശ്വരന്‍റെ മഹിമ അറിഞ്ഞ്, ഈശ്വരനിന്നുളവായ അഗ്നിയുടെ വൈവധ്യമാര്‍ന്ന ചേതനാസ്വരൂപങ്ങള, അവയുടെ മാഹാത്മ്യവും പ്രാധാന്യവും അറിഞ്ഞുവാഴ്ത്തുന്നു. യജ്ഞം എന്നത് പ്രകൃതിയില്‍ അനന്തമായി അനസൂയമായി അനവരതം നടന്നു കൊണ്ടിരിക്കുന്ന അനവധി ദൃശ്യവും അദൃശ്യവും അനുഭവവേദ്യവും അനുഭവവേദ്യമല്ലാത്തതും ആയ അനേകം പ്രവര്‍ത്തികളും; മനുഷ്യ തങ്ങ വരുത്തിവയ്ക്കുന്ന അനേകം പ്രവൃത്തിദോഷങ്ങള്‍ക്ക് പരിഹാരവും ആത്മശുദ്ധീകരണത്തിനും വേദാദ്ധ്യയനത്തിനും സഹായകമായ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ യജ്ഞങ്ങളും അവയുടെ യജമാനനും (നടത്തുന്നതി പ്രധാനി) നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന. ഒന്നും തന്റേതല്ലന്നുള്ള തിരിച്ചറിവില്‍ താണുവീണു വണങ്ങുന്നു.

മനനത്തിന്‍റെ അനന്തസാധ്യതക പകര്‍ന്നു നല്‍കുന്നു ഈ വേദമന്ത്രം.

(ഈ കുറിപ്പിലുള്ള എല്ലാ നല്ലതും നന്മയും ഞാ ഗുരുനാഥനായി കാണുന്ന ആചാര്യ നരേന്ദ്രഭൂഷ എന്ന മഹാനായ വേദപണ്ഡിതനും, എല്ലാ തെറ്റുകുറ്റങ്ങളും എന്റേതുമാത്രവും അവയ്ക്കു കാരണം എന്‍റെ അറിവില്ലായ്മയും അലസതയും ആണെന്നു പറയട്ടെ. പണ്ഡിത ക്ഷമിക്കുക)

Thursday, June 20, 2013

About VEDAS - Narendra Bhooshan


In the history of reading of the human race till now, the most divine amazing miracle is the VEDAS. All literature of Maharshi Dayananda leads to the holy path of ancient Rishi (Sage) tradition, which instills the divine knowledge flow of Vedas to the human intellect. The sense of direction they give us includes not only the assurance of knowledge but self-awareness and ultimate realization also. The celebration of Sage sense, which starts at the bedroom of the householder, crosses austerity and get engrossed in the external and internal features of the Yogi (fully knowledgeable & self-realized Sage). It is only those, who carry the great bliss of the tradition of duty, can contemplate on its shore.

-       Narendra Bhooshan, the greatest Vedic scholar of recent times –

(An independent translation of abstract from June 2013 edition of Arshanadam, the only Vedic-Philosophical journal in Malayalam, started by him in 1970)

Tuesday, June 11, 2013

വേദങ്ങൾ - നരേന്ദ്രഭൂഷണ്‍

മാനവരാശിയുടെ ഇതപര്യന്തമുള്ള വായനയുടെ ചരിത്രത്തി നാം കണ്ടെത്തുന്ന ദിവ്യാദ്ഭുത വേദങ്ങ തന്നെയാണ്. വേദമാകുന്ന ആ അപൌരുഷേയ ജ്ഞാനധാരയെ പൌരുഷേയബോധത്തിലേക്ക് ഉറപ്പിക്കുന്ന പ്രാചീന ഋഷിപാരമ്പര്യത്തിന്‍റെ പുണ്യപഥമാണ് ആധുനിക മഹര്‍ഷി ദയാനന്ദന്‍റെ സാഹിത്യകൃതികളെല്ലാം. അവ നമുക്ക്‌ നല്‍കുന്ന ദിശാബോധം വിജ്ഞാനത്തിന്‍റെ ബോദ്ധ്യങ്ങ മാത്രമല്ല ആത്മബോധത്തിന്‍റെയും പരമാത്മസാക്ഷാത്കാരത്തിന്‍റെയും കൂടി അനുഭൂതിയാണ്. ഗൃഹസ്ഥാശ്രമിയുടെ കിടപ്പറയില്‍ ആരംഭിക്കുന്ന ആ ഋഷിബോധോത്സവം, സന്യാസവും കഴിഞ്ഞ് യോഗിയുടെ ബാഹ്യാന്തര പ്രത്യക്ഷത്തില്‍ ആറാടുന്നതാണ്. കര്‍മപാരമ്പര്യത്തിന്‍റെ മഹദ്‌പുണ്യം പേറുന്ന ജന്മങ്ങള്‍ക്കേ അതിന്‍റെ തീരത്ത്‌ തപസ്സ് ചെയ്യാന്‍ സാധിക്കൂ.

--സ്വ.നരേന്ദ്രഭൂഷണ്‍ --(സമീപകാലത്തെ ഏറ്റവും മഹാനായ വേദപണ്ഡിതന്‍)) - 
(കടപ്പാട്: ആര്‍ഷനാദം വൈദിക-ദാര്‍ശനിക മാസിക, 2013 ജൂണ്‍ ലക്കത്തില്‍ നിന്നും)

Sunday, June 09, 2013

ഉപനിഷത്തുകളിൽ നിന്നും - പ്രശ്നോപനിഷത്ത്


ഉപനിഷത്തുകളിൽ നിന്നും


പ്രശ്നോപനിഷത്ത് (സ്വ.നരേന്ദ്രഭൂഷ തയ്യാറാക്കിയ ദാശോപനിഷത്ത്‌ ശ്രുതിപ്രിയ ഭാഷാഭാഷ്യത്തില്‍ നിന്നും - ഡി.സി. ബുക്സ്‌ പ്രസിദ്ധീകരണം)

अथादित्य उदयन्यत्प्राची दिशं प्रविशति तेन प्राच्या-

न्प्राणान् रश्मिषु संनिधत्ते यद्दक्षिणां यत्प्रतीचीं यदुदीचीं

यदधो यदूर्ध्वं यदन्तरा दिशो यत्सर्वं प्रकाश-

यति तेन सर्वान्प्राणान् रश्मिषु संनिधत्ते

അഥാദിത്യ ഉദയന്യത്പ്രാചീം ദിശം പ്രവിശ്യതി തേന പ്രാപ്യാ

പ്രാണാന്‍രശ്മിഷു സംനിധത്തേ യദ്ദക്ഷിണാം യത്പ്രതീചീം യദ്ദുദീചീം

യദധോ യദൂരധ്വം യദന്തരാ ദിശോ യത്സര്‍വം പ്രകാശ-

യതി തേന സര്‍വാപ്രാണാ രശ്മിഷു സംനിധത്തേ. ൬ (6)


അര്‍ത്ഥം:- അപ്പോ ആദിത്യ ഉദിച്ച്, ഏതൊരു പൂര്‍വദിക്കി പ്രവേശിക്കുന്നുവോ, അതിനാല്‍ പൂര്‍വദിക്കിൽ വര്‍ത്തിക്കുന്ന പ്രാണങ്ങളെ കിരണങ്ങളില്‍ ധാരണം ചെയ്യിക്കുന്നു (ചെയ്യുന്നു), യാതൊന്ന് തെക്കും, യാതൊന്ന് പടിഞ്ഞാറും, യാതൊന്ന് വടക്കും, യാതൊന്ന് മുകളിലും, യാതൊന്ന് ഇടയ്ക്കുള്ള ദിക്കുകളിലും, യാതൊന്ന് എല്ലാത്തിനേയും പ്രകാശിപ്പിക്കുന്നുവോ, ആ പ്രകാശത്താല്‍ എല്ലാ പ്രാണങ്ങളേയും-വായുക്കളേയും-കിരണങ്ങളില്‍ സംധാരണം ചെയ്യിക്കുന്നു.

സൂര്യന്‍ ഉദിക്കുന്നതോടകൂടി ദിക്കുകളെല്ലാം പ്രകാശിക്കുന്നു. അപ്പോള്‍ പ്രാണന്‍ ആ കിരണങ്ങളി സമാവിഷ്ടമാകുന്നു. അതായത് ഈശ്വരദത്തമായ ഗതിശക്തി അഥവാ പ്രാണന്‍ സൂര്യനിലാണ് ഏറ്റവും അധികമുള്ളത്. ഈ പൃഥ്വിയുടെ നാലുപാടും സ്ഥിതിചെയ്യുന്ന വായു കിരണങ്ങളുടെ സമ്പര്‍ക്കത്താ ശക്തിമയമായ ഭവിക്കുന്നു. നമുക്ക്‌ ദൃശ്യമായ ഒരു ഉദാഹരണം സൂര്യോദയമാണ്. സൂര്യന്‍ ഉദിക്കുന്നത് ആരും ഉദിപ്പിച്ചിട്ടല്ല. ഈശ്വരപ്രദത്തമായ ഈക്ഷണത്തിന്‍റെ അനന്തരഫലമായ ഗതിയാണ് അതിന്‍റെ കാരണം. നമ്മുടെ സൗരയൂഥം സൂര്യനില്‍നിന്ന് പ്രാണനെ സമ്പാദിക്കുന്നതു പോലെ ഇതര  സൗരയൂഥങ്ങളും ചെയ്യുന്നു. ഈ സമസ്ത സൗരയൂഥങ്ങളും സ്വപ്രകാശരൂപിയായ ആദിത്യനില്‍നിന്ന്‍ (ഈശ്വരനില്‍ നിന്ന്) പ്രകാശവും ഗതിയും സമാര്‍ജിച്ച സൃഷ്ടിയാരംഭിച്ചതെപ്പോൾ? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്ക് പിപ്പിലാദ മഹര്‍ഷി നല്‍കുന്ന ഉത്തരം സൂര്യോദയത്തിന്‍റെ ഉദാഹരണമാണ്. ഇതിലധികം ഉചിതമായ ബോധനമാദ്ധ്യമം ഈ ജിടിലവിഷയത്തിന് ഇല്ലതന്നെ. കാലം, ദിശ എന്നിവയുടെ ബന്ധത്തെ ഓരോ അവസരത്തി ബോധിപ്പിക്കുവാന്‍ സൂര്യോദയത്തിനു കഴിയുന്നു. സൂര്യന്‍ കിഴക്കുദിക്കുന്നു എന്ന ദിശാബോധം. സൂര്യന്‍ ഉദിക്കുന്നത് ദിനാരംഭത്തിലെ പ്രഭാതത്തിലാണെന്ന് കാലബോധം. കിഴക്ക്‌, പടിഞ്ഞാറ്, തെക്ക്‌, വടക്ക്‌, മുകളില്‍, താഴെ എന്നീ പ്രകാരം ദിഗ്ബോധവും. ഭൂമി, ചന്ദ്രന്‍, സൂര്യന്‍, നക്ഷത്രങ്ങ, ആകാശഗംഗ, അനന്തസൃഷ്ടി എന്നിങ്ങനെ ദിശാബോധവും പ്രഭാതം, മദ്ധ്യാഹ്നം, പ്രദോഷം, രാത്രി, ദിനം, വാരം, പക്ഷം, മാസം, വര്‍ഷം, നൂറ്റാണ്ട്, സഹസ്രാബ്ദം, കല്പം, അനന്തകാലം എന്നിങ്ങനെ കാലബോധവും ഉണ്ടാകുന്നതിന്‍റെ അടിസ്ഥാനം സൂര്യനാണല്ലോ. ഭതികമായ എല്ലാ ചലനങ്ങളും ഗതിയും നിലനില്പും സൂര്യനെ അപേക്ഷിച്ചിരുന്നു. എല്ലാ സൗരയൂഥങ്ങളിലും ഇവിടത്തേതുപോലെതന്നെ. “യഥാ അണ്ഡേ, തഥപിണ്ഡേ” എന്നതും എവിടെ സ്മരണീയമാണ്. ഓരോ സൗരയൂഥത്തിലും സൂര്യന്‍റെ സ്ഥാനം എന്താണോ, അതുപോലെ പ്രാണികളുടെ ശരീരത്തിലും ജീവാഗ്നിക്ക്‌ സ്ഥാനമുണ്ട്. ജന്മനാ ശരീരാന്തര്‍ഗതമായ അഗ്നി ശൈശവം, ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളിലൂടെ മൃത്യുവിലെത്തി, വീണ്ടും യഥാപൂര്‍വം ചംക്രമണം ചെയ്യുന്നു. ശരീരത്തിൽ ജീവാഗ്നിയുടെ സ്ഥാനം എന്താണോ, അതത്രേ സൗരയൂഥത്തിൽ സൂര്യനുള്ളത്. സൂര്യന്‍റെ ശക്തിയുടെ ഉറവിടം പരമാത്മാവിലിരിക്കുന്നതുപോലെ ശരീരത്തിലെ ഊര്‍ജ്ജത്തിന്‍റെ സഞ്ചാലകൻ ജീവാത്മാവാണ്. അതിലും പരമാത്മാവ് അന്തര്യാമിയായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ (൧) ഈശ്വരപ്രദത്തമായ ഗതിശക്തി (പ്രാണന്‍) ഏറ്റവും അധികമായി സൂര്യനിലുണ്ട്. (൨) പൃഥ്വിയുടെ നാലുപാടും സ്ഥിതി ചെയ്യുന്ന വായു, കിരണങ്ങളുമായി മേളിച്ച് ശക്തിമയമായി സൃഷ്ടിയ്ക്ക് ഉപകാരപ്രദമായി ഭവിക്കുന്നു. എല്ലാ ദിശകളിലും എല്ലാ കാര്യങ്ങളിലും എല്ലാ വസ്തുക്കളുടെയും സന്ധാരണത്തിനു നിദാനം സൂര്യനാണെന്ന് പിപ്പിലാദ മഹര്‍ഷി പഠിപ്പിക്കുന്നു.

എന്‍റെ വിശദീകരണം:- നമ്മുടെ ഈ സൗരയൂഥത്തിന്‍റെ ഊര്‍ജ്ജസ്രോതസ്സായി, പ്രകാശത്തിന്‍റെ നെടുംതൂണായി, ദിശാ-കാലബോധങ്ങൾ നല്‍കി സൂര്യൻ നിലകൊള്ളുന്നതുപോലെ, പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ആധാരമായി ജഗദീശ്വരൻ നമുക്കും മറ്റെല്ലാത്തിനും (എല്ലായിടത്തും) വേണ്ടതെല്ലാം, വേണ്ടതുപോലെ, വേണ്ട സമയത്ത്, വേണ്ടുന്ന അളവില്‍ തരുന്നു. ആ അപരിമേയനായ കരുണാമയനെ ഏവരും അറിഞ്ഞ് വണങ്ങുക.