Thursday, August 01, 2013

വേദമന്ത്രമനനം - ഓം ഭവതം

ഓം ഭവതം ന സമനസൗ സചേതസാവരേപസൗ

മാ യജ്ഞങ്ഹിങ്സിഷ്ടം മായജ്ഞപതിം

ജാതവേദസൗ ശിവ ഭാവതമദ്യ ന സ്വാഹാ.

ഇദം ജാതവേദോഭ്യാമ്-ഇദം ന മമ..

(യജുര്‍വേദം ൫.൩ 5.3)

വത്ര വ്യാപിച്ചിരിക്കുന്ന അഗ്നിസ്വരൂപികളേ! ഞങ്ങള്‍ക്കുവേണ്ടി സമനില തെറ്റാത്ത മനസ്സുള്ളവയും, നേര്‍ബുദ്ധിയുള്ളവയും പുണ്യമയവും ആയി ഭവിക്കുവിന്‍! യജ്ഞവും യജമാനനും നശിക്കാതിരിക്കണം. ഇന്നവ നമുക്ക്‌ മംഗലപ്രദമാകണേ. ഇക്കാണായതെല്ലാം അഗ്നിയുടെ രൂപഭേദങ്ങ മാത്രമാകയാ ഇത്, അഗ്നിസ്വരൂപിയായ ഈശ്വരാ! അങ്ങേയ്ക്കും അങ്ങയില്‍ നിന്നു സ്ഫുരിച്ച അഗ്നിസ്വരൂപികള്‍ക്കും വേണ്ടിയുള്ളതാണ്. എന്‍റെതല്ല. ഈ സത്യം ഞാന്‍ അറിഞ്ഞ് പറയുന്നു.

കടപ്പാട്:- ആര്‍ഷനാദം മാര്‍ച്ച് 2013

എന്‍റെ കുറിപ്പ്‌: - ഈശ്വരന്‍റെ മഹിമ അറിഞ്ഞ്, ഈശ്വരനിന്നുളവായ അഗ്നിയുടെ വൈവധ്യമാര്‍ന്ന ചേതനാസ്വരൂപങ്ങള, അവയുടെ മാഹാത്മ്യവും പ്രാധാന്യവും അറിഞ്ഞുവാഴ്ത്തുന്നു. യജ്ഞം എന്നത് പ്രകൃതിയില്‍ അനന്തമായി അനസൂയമായി അനവരതം നടന്നു കൊണ്ടിരിക്കുന്ന അനവധി ദൃശ്യവും അദൃശ്യവും അനുഭവവേദ്യവും അനുഭവവേദ്യമല്ലാത്തതും ആയ അനേകം പ്രവര്‍ത്തികളും; മനുഷ്യ തങ്ങ വരുത്തിവയ്ക്കുന്ന അനേകം പ്രവൃത്തിദോഷങ്ങള്‍ക്ക് പരിഹാരവും ആത്മശുദ്ധീകരണത്തിനും വേദാദ്ധ്യയനത്തിനും സഹായകമായ പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ യജ്ഞങ്ങളും അവയുടെ യജമാനനും (നടത്തുന്നതി പ്രധാനി) നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന. ഒന്നും തന്റേതല്ലന്നുള്ള തിരിച്ചറിവില്‍ താണുവീണു വണങ്ങുന്നു.

മനനത്തിന്‍റെ അനന്തസാധ്യതക പകര്‍ന്നു നല്‍കുന്നു ഈ വേദമന്ത്രം.

(ഈ കുറിപ്പിലുള്ള എല്ലാ നല്ലതും നന്മയും ഞാ ഗുരുനാഥനായി കാണുന്ന ആചാര്യ നരേന്ദ്രഭൂഷ എന്ന മഹാനായ വേദപണ്ഡിതനും, എല്ലാ തെറ്റുകുറ്റങ്ങളും എന്റേതുമാത്രവും അവയ്ക്കു കാരണം എന്‍റെ അറിവില്ലായ്മയും അലസതയും ആണെന്നു പറയട്ടെ. പണ്ഡിത ക്ഷമിക്കുക)

Thursday, June 20, 2013

About VEDAS - Narendra Bhooshan

In the history of reading of the human race till now, the most divine amazing miracle is the VEDAS. All literature of Maharshi Dayananda leads to the holy path of ancient Rishi (Sage) tradition, which instills the divine knowledge flow of Vedas to the human intellect. The sense of direction they give us includes not only the assurance of knowledge but self-awareness and ultimate realization also. The celebration of Sage sense, which starts at the bedroom of the householder, crosses austerity and get engrossed in the external and internal features of the Yogi (fully knowledgeable & self-realized Sage). It is only those, who carry the great bliss of the tradition of duty, can contemplate on its shore.

-       Narendra Bhooshan, the greatest Vedic scholar of recent times –

(An independent translation of abstract from June 2013 edition of Arshanadam, the only Vedic-Philosophical journal in Malayalam, started by him in 1970)

Tuesday, June 11, 2013

വേദങ്ങൾ - നരേന്ദ്രഭൂഷണ്‍

മാനവരാശിയുടെ ഇതപര്യന്തമുള്ള വായനയുടെ ചരിത്രത്തി നാം കണ്ടെത്തുന്ന ദിവ്യാദ്ഭുത വേദങ്ങ തന്നെയാണ്. വേദമാകുന്ന ആ അപൌരുഷേയ ജ്ഞാനധാരയെ പൌരുഷേയബോധത്തിലേക്ക് ഉറപ്പിക്കുന്ന പ്രാചീന ഋഷിപാരമ്പര്യത്തിന്‍റെ പുണ്യപഥമാണ് ആധുനിക മഹര്‍ഷി ദയാനന്ദന്‍റെ സാഹിത്യകൃതികളെല്ലാം. അവ നമുക്ക്‌ നല്‍കുന്ന ദിശാബോധം വിജ്ഞാനത്തിന്‍റെ ബോദ്ധ്യങ്ങ മാത്രമല്ല ആത്മബോധത്തിന്‍റെയും പരമാത്മസാക്ഷാത്കാരത്തിന്‍റെയും കൂടി അനുഭൂതിയാണ്. ഗൃഹസ്ഥാശ്രമിയുടെ കിടപ്പറയില്‍ ആരംഭിക്കുന്ന ആ ഋഷിബോധോത്സവം, സന്യാസവും കഴിഞ്ഞ് യോഗിയുടെ ബാഹ്യാന്തര പ്രത്യക്ഷത്തില്‍ ആറാടുന്നതാണ്. കര്‍മപാരമ്പര്യത്തിന്‍റെ മഹദ്‌പുണ്യം പേറുന്ന ജന്മങ്ങള്‍ക്കേ അതിന്‍റെ തീരത്ത്‌ തപസ്സ് ചെയ്യാന്‍ സാധിക്കൂ.

--സ്വ.നരേന്ദ്രഭൂഷണ്‍ --(സമീപകാലത്തെ ഏറ്റവും മഹാനായ വേദപണ്ഡിതന്‍)) - 
(കടപ്പാട്: ആര്‍ഷനാദം വൈദിക-ദാര്‍ശനിക മാസിക, 2013 ജൂണ്‍ ലക്കത്തില്‍ നിന്നും)

Sunday, June 09, 2013

ഉപനിഷത്തുകളിൽ നിന്നും - പ്രശ്നോപനിഷത്ത്

ഉപനിഷത്തുകളിൽ നിന്നും

പ്രശ്നോപനിഷത്ത് (സ്വ.നരേന്ദ്രഭൂഷ തയ്യാറാക്കിയ ദാശോപനിഷത്ത്‌ ശ്രുതിപ്രിയ ഭാഷാഭാഷ്യത്തില്‍ നിന്നും - ഡി.സി. ബുക്സ്‌ പ്രസിദ്ധീകരണം)

अथादित्य उदयन्यत्प्राची दिशं प्रविशति तेन प्राच्या-

न्प्राणान् रश्मिषु संनिधत्ते यद्दक्षिणां यत्प्रतीचीं यदुदीचीं

यदधो यदूर्ध्वं यदन्तरा दिशो यत्सर्वं प्रकाश-

यति तेन सर्वान्प्राणान् रश्मिषु संनिधत्ते

അഥാദിത്യ ഉദയന്യത്പ്രാചീം ദിശം പ്രവിശ്യതി തേന പ്രാപ്യാ

പ്രാണാന്‍രശ്മിഷു സംനിധത്തേ യദ്ദക്ഷിണാം യത്പ്രതീചീം യദ്ദുദീചീം

യദധോ യദൂരധ്വം യദന്തരാ ദിശോ യത്സര്‍വം പ്രകാശ-

യതി തേന സര്‍വാപ്രാണാ രശ്മിഷു സംനിധത്തേ. ൬ (6)

അര്‍ത്ഥം:- അപ്പോ ആദിത്യ ഉദിച്ച്, ഏതൊരു പൂര്‍വദിക്കി പ്രവേശിക്കുന്നുവോ, അതിനാല്‍ പൂര്‍വദിക്കിൽ വര്‍ത്തിക്കുന്ന പ്രാണങ്ങളെ കിരണങ്ങളില്‍ ധാരണം ചെയ്യിക്കുന്നു (ചെയ്യുന്നു), യാതൊന്ന് തെക്കും, യാതൊന്ന് പടിഞ്ഞാറും, യാതൊന്ന് വടക്കും, യാതൊന്ന് മുകളിലും, യാതൊന്ന് ഇടയ്ക്കുള്ള ദിക്കുകളിലും, യാതൊന്ന് എല്ലാത്തിനേയും പ്രകാശിപ്പിക്കുന്നുവോ, ആ പ്രകാശത്താല്‍ എല്ലാ പ്രാണങ്ങളേയും-വായുക്കളേയും-കിരണങ്ങളില്‍ സംധാരണം ചെയ്യിക്കുന്നു.

സൂര്യന്‍ ഉദിക്കുന്നതോടകൂടി ദിക്കുകളെല്ലാം പ്രകാശിക്കുന്നു. അപ്പോള്‍ പ്രാണന്‍ ആ കിരണങ്ങളി സമാവിഷ്ടമാകുന്നു. അതായത് ഈശ്വരദത്തമായ ഗതിശക്തി അഥവാ പ്രാണന്‍ സൂര്യനിലാണ് ഏറ്റവും അധികമുള്ളത്. ഈ പൃഥ്വിയുടെ നാലുപാടും സ്ഥിതിചെയ്യുന്ന വായു കിരണങ്ങളുടെ സമ്പര്‍ക്കത്താ ശക്തിമയമായ ഭവിക്കുന്നു. നമുക്ക്‌ ദൃശ്യമായ ഒരു ഉദാഹരണം സൂര്യോദയമാണ്. സൂര്യന്‍ ഉദിക്കുന്നത് ആരും ഉദിപ്പിച്ചിട്ടല്ല. ഈശ്വരപ്രദത്തമായ ഈക്ഷണത്തിന്‍റെ അനന്തരഫലമായ ഗതിയാണ് അതിന്‍റെ കാരണം. നമ്മുടെ സൗരയൂഥം സൂര്യനില്‍നിന്ന് പ്രാണനെ സമ്പാദിക്കുന്നതു പോലെ ഇതര  സൗരയൂഥങ്ങളും ചെയ്യുന്നു. ഈ സമസ്ത സൗരയൂഥങ്ങളും സ്വപ്രകാശരൂപിയായ ആദിത്യനില്‍നിന്ന്‍ (ഈശ്വരനില്‍ നിന്ന്) പ്രകാശവും ഗതിയും സമാര്‍ജിച്ച സൃഷ്ടിയാരംഭിച്ചതെപ്പോൾ? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്ക് പിപ്പിലാദ മഹര്‍ഷി നല്‍കുന്ന ഉത്തരം സൂര്യോദയത്തിന്‍റെ ഉദാഹരണമാണ്. ഇതിലധികം ഉചിതമായ ബോധനമാദ്ധ്യമം ഈ ജിടിലവിഷയത്തിന് ഇല്ലതന്നെ. കാലം, ദിശ എന്നിവയുടെ ബന്ധത്തെ ഓരോ അവസരത്തി ബോധിപ്പിക്കുവാന്‍ സൂര്യോദയത്തിനു കഴിയുന്നു. സൂര്യന്‍ കിഴക്കുദിക്കുന്നു എന്ന ദിശാബോധം. സൂര്യന്‍ ഉദിക്കുന്നത് ദിനാരംഭത്തിലെ പ്രഭാതത്തിലാണെന്ന് കാലബോധം. കിഴക്ക്‌, പടിഞ്ഞാറ്, തെക്ക്‌, വടക്ക്‌, മുകളില്‍, താഴെ എന്നീ പ്രകാരം ദിഗ്ബോധവും. ഭൂമി, ചന്ദ്രന്‍, സൂര്യന്‍, നക്ഷത്രങ്ങ, ആകാശഗംഗ, അനന്തസൃഷ്ടി എന്നിങ്ങനെ ദിശാബോധവും പ്രഭാതം, മദ്ധ്യാഹ്നം, പ്രദോഷം, രാത്രി, ദിനം, വാരം, പക്ഷം, മാസം, വര്‍ഷം, നൂറ്റാണ്ട്, സഹസ്രാബ്ദം, കല്പം, അനന്തകാലം എന്നിങ്ങനെ കാലബോധവും ഉണ്ടാകുന്നതിന്‍റെ അടിസ്ഥാനം സൂര്യനാണല്ലോ. ഭതികമായ എല്ലാ ചലനങ്ങളും ഗതിയും നിലനില്പും സൂര്യനെ അപേക്ഷിച്ചിരുന്നു. എല്ലാ സൗരയൂഥങ്ങളിലും ഇവിടത്തേതുപോലെതന്നെ. “യഥാ അണ്ഡേ, തഥപിണ്ഡേ” എന്നതും എവിടെ സ്മരണീയമാണ്. ഓരോ സൗരയൂഥത്തിലും സൂര്യന്‍റെ സ്ഥാനം എന്താണോ, അതുപോലെ പ്രാണികളുടെ ശരീരത്തിലും ജീവാഗ്നിക്ക്‌ സ്ഥാനമുണ്ട്. ജന്മനാ ശരീരാന്തര്‍ഗതമായ അഗ്നി ശൈശവം, ബാല്യം, യൗവനം, വാര്‍ദ്ധക്യം എന്നീ അവസ്ഥകളിലൂടെ മൃത്യുവിലെത്തി, വീണ്ടും യഥാപൂര്‍വം ചംക്രമണം ചെയ്യുന്നു. ശരീരത്തിൽ ജീവാഗ്നിയുടെ സ്ഥാനം എന്താണോ, അതത്രേ സൗരയൂഥത്തിൽ സൂര്യനുള്ളത്. സൂര്യന്‍റെ ശക്തിയുടെ ഉറവിടം പരമാത്മാവിലിരിക്കുന്നതുപോലെ ശരീരത്തിലെ ഊര്‍ജ്ജത്തിന്‍റെ സഞ്ചാലകൻ ജീവാത്മാവാണ്. അതിലും പരമാത്മാവ് അന്തര്യാമിയായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ (൧) ഈശ്വരപ്രദത്തമായ ഗതിശക്തി (പ്രാണന്‍) ഏറ്റവും അധികമായി സൂര്യനിലുണ്ട്. (൨) പൃഥ്വിയുടെ നാലുപാടും സ്ഥിതി ചെയ്യുന്ന വായു, കിരണങ്ങളുമായി മേളിച്ച് ശക്തിമയമായി സൃഷ്ടിയ്ക്ക് ഉപകാരപ്രദമായി ഭവിക്കുന്നു. എല്ലാ ദിശകളിലും എല്ലാ കാര്യങ്ങളിലും എല്ലാ വസ്തുക്കളുടെയും സന്ധാരണത്തിനു നിദാനം സൂര്യനാണെന്ന് പിപ്പിലാദ മഹര്‍ഷി പഠിപ്പിക്കുന്നു.

എന്‍റെ വിശദീകരണം:- നമ്മുടെ ഈ സൗരയൂഥത്തിന്‍റെ ഊര്‍ജ്ജസ്രോതസ്സായി, പ്രകാശത്തിന്‍റെ നെടുംതൂണായി, ദിശാ-കാലബോധങ്ങൾ നല്‍കി സൂര്യൻ നിലകൊള്ളുന്നതുപോലെ, പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ആധാരമായി ജഗദീശ്വരൻ നമുക്കും മറ്റെല്ലാത്തിനും (എല്ലായിടത്തും) വേണ്ടതെല്ലാം, വേണ്ടതുപോലെ, വേണ്ട സമയത്ത്, വേണ്ടുന്ന അളവില്‍ തരുന്നു. ആ അപരിമേയനായ കരുണാമയനെ ഏവരും അറിഞ്ഞ് വണങ്ങുക.

Monday, May 06, 2013

ഈശ്വരഭൗതികാഗ്നി വര്‍ണ്ണന

वेदमन्त्रमननम् ईश्वर ऐवं भौतिकाग्निः वर्णन

(ऋषिः वामदेवः, देवताअग्नि, छन्दःभूरिक् त्रृष्डुप्,
स्वरःधैवतः)
अयमिह प्रधमो धायि धातृभिर्हेतो यजिष्ठोऽअध्वरेष्वीड्यः
यप्नवानो भृगवो विरुरुचुर्वनेषु चित्रं विभ्वं वि (यजुर् र्वदम् .१५)

വേദമന്ത്രമനനം ഈശ്വരഭൗതികാഗ്നി വര്‍ണ്ണന

(ഋഷിഃ - വാമദേവ, ദേവതാ – അഗ്നി, ഛന്ദഃ – ഭൂരിക്‌ തൃഷ്‌ടുപ്, സ്വരഃ – ധൈവതഃ)

അയമിഹ പ്രഥമോ ധായി ധാതൃഭിര്ഹോതാ യജിഷ്‌ഠോഽഅധ്വേരിഷിഡ്യഃ.
യമപ്നവാനോ ഭൃഗവോ വിരുരൂചുര് വനേഷു..
(യജുര്‍വേദം ൩.൧൫ 3.15 മൂന്നാം അദ്ധ്യായം, പതിനഞ്ചാം മന്ത്രം)

അര്‍ത്ഥം:- വിദ്യ നല്‍കി വിദ്വാന്മാരേയും, യജ്ഞവിദ്യയിലൂടെ യാജ്ഞികമനസ്സുകളെയും സൃഷ്ടിക്കുന്നവ ഈ ലോകത്ത്‌ എല്ലാ നന്മകളും പുലര്‍ത്തി പുലരാ പ്രയത്നിക്കുന്നവരാണ്, അവര്‍ പഞ്ചമഹായജ്ഞങ്ങ മുത അശ്വമേധപര്യന്തമുള്ള ശില്പവിദ്യായുക്തമായ യജ്ഞവിദ്യകളെ ഓരോ വ്യക്തികള്‍ക്കുമായി പകര്‍ന്ന്‍ നല്‍കുന്നു (വിദ്യയെ പകര്‍ന്നു വിദ്വാന്മാരെ സൃഷ്ടിക്കുന്നവരും) ഏത ഗവേഷണത്തിലൂടെയും ആദിയിലുള്ള സാധനസാമഗ്രികളെ മാത്രം അറിയുന്നു. ആ ഹോതാക്കളും യജനശീലരും ആദിവസ്തുക്കളോടോപ്പം ആഭരണമാക്കിയവനേയും അറിയുന്നു.

ഭാവാര്‍ത്ഥം:-  വിദ്യയിലൂടെയായാലും യജ്ഞത്തിലൂടെയായാലും (ആത്മവിദ്യയിലൂടെയായാലുംതികവിദ്യയിലൂടെയായാലും) ത്യാഗഭാവത്തോടുകൂടിയാണ് ഒരുവന്‍റെ പ്രയത്നവും പ്രവര്‍ത്തനവു എങ്കി അവന്‍ തികസുഖത്തെയും ആത്മസാക്ഷാത്കാരത്തെയും പ്രാപിക്കുന്നു. ഭതികത ഈശ്വരന്‍റെ ആഭരണമാണെന്നു കണ്ടാ പിന്നെ നാം ആ ധനത്തെ എത്ര ശ്രദ്ധയോടെ കാത്തുസൂക്ഷിക്കു. ആഭരണധാരിയും ആഭരണവും രണ്ടല്ല. എന്നാ ഒന്നല്ലതാനും. ഈശ്വരന്‍ ധരിച്ചിട്ടുള്ള ആഭരണ മാത്രമാണ് ഭതികപ്രകാശസ്വരൂപമായ സൂര്യചന്ദ്രാദിക. (ഈ മന്ത്രത്തി ശ്ലേഷാലങ്കാരമാണ് പ്രയുക്തമായിരിക്കുന്നത്)
കടപ്പാട്:-  സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷ 1970-ല്‍ തുടങ്ങിയ മലയാളത്തിലെ ഏക വൈദിക-ദാര്‍ശനിക മാസികയായ ആര്‍ഷനാദം 2010 ഡിസംബര്‍ ലക്കത്തിലെ യജുര്‍ വേദത്തിന്‍റെ ഭാഷാഭാഷ്യത്തി നിന്നും എടുത്തതാണ് ഈ വേദമന്ത്രമനനം. ഈ ഭാഷ്യം തുടങ്ങിവച്ച ആചാര്യജിയ്ക്കും ഇപ്പോ അത് അസാമാന്യപാണ്ഡിത്യത്തോടെ, അനിതരസാധാരണമായ, അനായാസതയോടെ, ലാളിത്യത്തോടെ തുടരുന്ന വേദപ്രകാശിനും പ്രണാമം.
ഇതിലുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൂര്‍ണ്ണമായും എന്‍റെത് മാത്രമാണ്. അവയ്ക്ക് കാരണം എന്‍റെ അവിദ്യയും അലസതയും അശ്രദ്ധയും മാത്രമാണ്. ഇതിലെ എല്ലാ നന്മകള്‍ക്കും കാരണം എന്‍റെ ഗുരുസ്ഥാനീയനായ, സമീപകാലത്തെ ഏറ്റവും മികച്ച വേദപണ്ഡിതനായിരുന്ന സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷൺ, സ്വന്തന്ത്രമായി എവിടെയും പ്രസിദ്ധീകരിക്കുവാ അനുവാദം തന്ന ഉറ്റസുഹൃത്തും ആചാര്യജിയുടെ മകനും വേദപണ്ഡിതനുമായ വേദപ്രകാശ്‌, ആര്‍ഷനാദം മാസിക എന്നിവരാണ്.

ഈശ്വരഭൗതികാഗ്നി വര്‍ണ്ണന - വേദമന്ത്രമനനം

वेदमन्त्रमननम् ईश्वर ऐवं भौतिकाग्निः वर्णन

(ऋषिः वामदेवः, देवताअग्नि, छन्दःभूरिक् त्रृष्डुप्,
स्वरःधैवतः)
अयमिह प्रधमो धायि धातृभिर्हेतो यजिष्ठोऽअध्वरेष्वीड्यः
यप्नवानो भृगवो विरुरुचुर्वनेषु चित्रं विभ्वं वि (यजुर् र्वदम् .१५)

വേദമന്ത്രമനനം ഈശ്വരഭൗതികാഗ്നി വര്‍ണ്ണന

(ഋഷിഃ - വാമദേവ, ദേവതാ – അഗ്നി, ഛന്ദഃ – ഭൂരിക്‌ തൃഷ്‌ടുപ്, സ്വരഃ – ധൈവതഃ)
അയമിഹ പ്രഥമോ ധായി ധാതൃഭിര്ഹോതാ യജിഷ്‌ഠോഽഅധ്വേരിഷിഡ്യഃ.
യമപ്നവാനോ ഭൃഗവോ വിരുരൂചുര വനേഷു..