Saturday, September 03, 2011

വേദം

വേദം എന്ന വാക്കിനര്‍ത്ഥം അറിവെന്നാണ്. അപൌരുഷേയം - മനുഷ്യകൃതമല്ലാത്തത് എന്നാണ് വേദങ്ങളെ വിശേഷിപ്പിക്കുന്നത്. ഈശ്വരീയ ജ്ഞാനം ഋഷിമാരിലേക്ക് നേരിട്ട് പകര്‍ന്നു കിട്ടിയതാണ് വേദങ്ങള്‍ ആയത്. വേദങ്ങള്‍ നാലാണ് - ഋക്, യജുസ്സ്, സാമം, അഥര്‍വം. വേദങ്ങളുടെ ഉത്ഭവത്തെപ്പറ്റിയും പഴക്കത്തെപ്പറ്റിയും പല തരത്തില്‍ പറയാറുണ്ട്‌ ഭാരതീയരും പാശ്ചാത്യരും വേദം അപൌരുഷേയവും 197കൊടിയിലധികം (കൃത്യമായി 1972949112) വര്‍ഷങ്ങള്‍ (ഇത് ജ്യോതിഷഗണിതാനുസാരമാണ്) മുന്‍പാണ് ഉളവായത്. പാശ്ചാത്യ പണ്ഡിതന്മാര് മോക്ഷമുല്യര്‍ (Max Mullar), ഡോയ്സണ്‍, മുതലായവരും പല പ്രമുഖ ഭാരതീയ പണ്ഡിതന്മാരും വേദങ്ങള്‍ക്ക് 2000-4000 വര്‍ഷങ്ങളാണ് പഴക്കം പറയാറുള്ളത്. വേദങ്ങള്‍ എഴുതപ്പെട്ടിട്ടു ഏതാനും ആയിരം വര്‍ഷങ്ങള്‍ മാത്രമാണ് ആയിട്ടുള്ളത്. വേദങ്ങള്‍ക്ക് തനതായ ഒരു ചൊല്ലുന്ന ശൈല്യുണ്ട്. ഓരോ മന്ത്രത്തിനും ഒന്നോ അതില്‍ കുടുതലോ ചന്ദസുകള്‍ (ഉച്ചാരണ രീതി) ഉണ്ടായിരിക്കും. ഇന്നുവരെ വേദങ്ങളിലെ ഒരു വാക്കോ സ്വരമോ പോലും മാറിയിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള കുട്ടിചെര്‍ക്കലോ കുറക്കലോ വേദങ്ങളില്‍ നടന്നിട്ടില്ല. വേദങ്ങള്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കി ചൊല്ലാന്‍ കഴിയുന്ന ആയിരക്കണക്കിന് പണ്ഡിതന്മാര്‍ ഭാരതത്തില്‍ ഇന്നും ഉണ്ട്. പരമ്പരാഗത രീതിയില്‍ ഇന്നും പതിനായിരങ്ങള്‍ വേദം ചൊല്ലി പഠിക്കുന്നു. വേദം ചൊല്ലുന്ന രീതിയുടെ പേരാണ് "ഓത്ത്".